0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2997

ഇഷ്ടപ്പെടാതെ വരുമോ..??

' എന്തായാലും ചോദിക്കുകയാണെങ്കിൽ ഇതിന്റെ പ്രൈസ് കുറച്ച് പറയാം '
അവൾ കുറച്ചുനേരം ഡ്രെസ്സിന്റെ ഭംഗി ആസ്വദിച്ചു നിന്നു.

പിന്നെ ഫോണെടുത്ത് വാട്സാപ്പിൽ ശിവയുടെ നമ്പറിൽ ' താങ്ക്യു സോ മച്ച് ' എന്ന് ടെക്സ്റ്റ് ചെയ്തു.

" തനിക്ക് ഈ ഡ്രസ്സ് വളരെ മാച്ചിങ് ആണ് എന്നെനിക്ക് തോന്നി.. ഞാനൊരു കാര്യം പറഞ്ഞാൽ കേൾക്കുമോ ? "
അപ്പോൾ തന്നെ അവന്റെ മറുപടി വന്നു.

" എന്താണ് "

" ഇത്രയും നല്ല ഡ്രസ്സ് വാങ്ങിയതല്ലേ അത് ഇട്ട് കാണാൻ ഒരു മോഹം ഇത് ധരിച്ച് എനിക്കൊരു ഫോട്ടോ എടുത്ത് അയക്കുമോ" അവൾ തീരെ പ്രതീക്ഷിക്കാത്ത ആവശ്യമായിരുന്നു എങ്കിലും മറുത്ത് ഒന്നും പറയാൻ അവൾക്ക് തോന്നിയില്ല.

" ഇന്ന് തന്നെ വേണോ ? "

" ഇപ്പോൾ തന്നെ വേണം "

" ശരി നോക്കട്ടെ "
അവൾ പതിയെ അപ്പോൾ ഇട്ടിരുന്ന ടോപ്പും ലെഗ്ഗിൻസും ഓരോന്ന് ആയി ഊരി മാറ്റിയ അതെ അടി വസ്ത്രങ്ങലോടെ ആ ലാച്ച വളരെ ഭംഗിയായി ധരിച്ചു.

കുറച്ച് സമയം കണ്ണാടിക്ക് മുന്നിൽ നിന്ന് സുന്ദരിയാണ് എന്ന് സ്വയം ഉറപ്പ് വരുത്തി.. ഒരു സെൽഫി എടുത്ത് നോക്കിയെങ്കിലും അത് അവൾക്ക് തീരെ ദഹിച്ചില്ല...!!

' ആരെങ്കിലും ഒന്ന് ഫോട്ടോ എടുത്തു തരാൻ ഉണ്ടായിരുന്നെങ്കിൽ 'എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു.

അവളുടെ പ്രാർത്ഥന കേട്ട പോലെ തൊട്ടടുത്തുള്ള ഒരു ഫ്ലാറ്റ് മേറ്റ് അപ്പോൾ താഴേക്ക് പോകുകയായിരുന്നു..

സ്റ്റെല്ലയുടെ ആവശ്യ പ്രകാരം ആ പെൺകുട്ടി അവൾക്ക് പല പോസിലുള്ള ഫോട്ടോസ് എടുത്തു നൽകി..

അതിൽ ഏറ്റവും ഭംഗിയുള്ള ഒരെണ്ണം അവൾ ശിവയ്ക്ക് അയച്ചു നൽകുകയും ചെയ്തു
' നോക്കിയിട്ട് ഡിലീറ്റ് അടിച്ചേക്ക് കേട്ടോ '

' അത് ഞാൻ ആലോചിക്കാം..! എനിവേ ബ്യൂട്ടിഫുൾ ആൻഡ് സ്റ്റൈലിഷ്..'
അവന്റെ മറുപടി അവളെ പുളകം കൊള്ളിക്കാൻ പോന്നത് തന്നെ ആയിരുന്നു.

വൈകുന്നേരം ആൽബി വന്നു കയറിയപ്പോൾ തന്നെ സ്റ്റെല്ല അവനെ ആ വസ്ത്രം കാണിച്ചു.
" എങ്ങനെയുണ്ട് ആൽബി ? "

" കൊള്ളാമല്ലോ

💬 Comments

View all comments