0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2998

മോളെ ഇതെവിടുന്ന് ? "

" ഇത് ഞങ്ങളുടെ പ്രോജക്ട് ടീമിനു ക്ലൈന്റ് വക സമ്മാനം എനിക്ക് മാത്രമല്ല എല്ലാവർക്കും കിട്ടിയിട്ടുണ്ട്..! പിന്നെ ഇഷ്ടമുള്ള കളർ തെരഞ്ഞെടുക്കാം എന്നും കൂടി "
സ്റ്റെല്ല ലാച്ചയുടെ ഡിസൈൻ ഒക്കെ ആൽബിയെ വിശദീകരിച്ച് കാണിച്ചു.

" എത്രയാ രൂപയാ ബഡ്ജറ്റ് വരുന്നത്..?? "

" ഇത് 5000 വരുന്നുണ്ട് എന്തായാലും നമ്മൾ ഇത്രയും ക്യാഷ് കൊടുത്തു ഇത് വാങ്ങാൻ പോകുന്നില്ല അപ്പോൾ കിട്ടിയത് എന്റെ ഭാഗ്യം..!! "
സ്റ്റെല്ലയുടെ മുഖത്ത് വല്ലാത്ത സന്തോഷം നിറഞ്ഞു നിന്നിരുന്നു.

" എന്തായാലും അടിപൊളി ആയിണ്ട്.. നിനക്ക് സൂപ്പറായി ചേരുന്നുണ്ട്..!! "

" ഈ ഫോട്ടോസ് ഒക്കേ നോക്കിക്കേ എങ്ങനെയുണ്ട്..?? "
അവൾ താൻ ഫോണിൽ എടുത്ത ഫോട്ടോസ് ഓരോന്നായി ആൽബിക്ക് കാണിച്ചു കൊടുത്തു.

" അല്ലേലും എന്റെ കെട്ട്യോൾ പൊളി അല്ലേ..!! "
ആൽബി അവളുടെ ഫോണിൽ ഓരോ ഫോട്ടോയും സൂക്ഷ്മതയോടെ നിരീക്ഷിച്ചു അതിൻറെ ഭംഗി ആസ്വദിച്ച് അവളെ പ്രേശംസിക്കാൻ തുടങ്ങി.

'ആൽബിൻ ഹാപ്പിയാണ് ഒരുപാട്.. പക്ഷേ താൻ എത്ര ഭംഗിയായിട്ടാണ് ഓരോ നുണയും പറയുന്നത് ?? സ്റ്റെല്ലക്ക് ഒരു തരം കുറ്റബോധം ഉള്ളിൽ തോന്നി തുടങ്ങി.

" ആൽബി... കുളിച്ചിട്ട് വാ ഞാൻ ചായ എടുത്തു വെക്കാം "
അവൾ ഫോണും ബാഗും വാങ്ങി അൽബിയെ ബാത്റൂമിലെക്ക് പറഞ്ഞു വിട്ടു.

ആൽബി കുളി കഴിഞ്ഞു വന്നപ്പോഴേക്കും ചൂട് പാറുന്ന ചായയും അതിനൊപ്പം ബ്രഡും ജാമും അവൾ എടുത്ത് വച്ചിരുന്നു.

പതിവ് പോലെ ഓഫീസ് വിശേഷങ്ങളും കാര്യങ്ങളും ഒക്കെ ഷെയർ ചെയ്യുമ്പോൾ ചില ഭാഗങ്ങൾ അറിഞ്ഞുകൊണ്ട് കട്ട് ചെയ്തു ഒഴിവാക്കേണ്ടി വരുന്നത് അവൾക്ക് ഒരുതരം വല്ലാത്ത മാനസികാവസ്ഥ ഉണ്ടാക്കിയിരുന്നു..

വിവാഹം കഴിഞ്ഞ് ഇത്രയും വർഷത്തിനുശേഷം ആൽബിയോട് പലകാര്യങ്ങളും നുണ പറയേണ്ട അവസ്ഥ..!!

പാവം ഞാൻ പറയുന്ന എല്ലാ കാര്യങ്ങളും അവനത് പോലെ വിശ്വസിക്കുന്നു..

ചായ കുടിയും കഴിഞ്ഞ് അന്ന് പതിവ് പോലെ അവൾ നടക്കാൻ ഇറങ്ങി.

" ആൽബി നീ കൂടെ വാ നമുക്കൊരുമിച്ചു പോകാം "

" എടി ഞാൻ ഇപ്പോൾ വന്ന്

💬 Comments

View all comments