0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 3000

കയറിയതല്ലേ ഉള്ളൂ..! "

" അതൊന്നും പറഞ്ഞിട്ട് കാര്യമില്ല നമുക്ക് ഒരുമിച്ച് നടക്കാൻ പോകാം വന്നെ പറ്റുള്ളൂ..!! "
സ്റ്റെല്ലയുടെ വാശിക്ക് മുന്നിൽ അവൻ വീണു.

" എന്നാ ശരി ഇറങ്ങാം "
ഡോർ ലോക്ക് ചെയ്ത് അവർ മൂവരും ഒരുമിച്ച് നടക്കാൻ ഇറങ്ങി.

അവൾ ആൽബിയുടെ കൈകോർത്ത് പിടിച്ച് ഇലക്ട്രോണിക് സിറ്റിയുടെ തെരുവിൽ കൂടി കുഞ്ഞിനെയും കൊണ്ട് മുന്നോട്ട് നടന്നു

അന്ന് വെള്ളിയാഴ്ചയും പിറ്റേ ദിവസം ലീവും ആയതുകൊണ്ട് പതിവിലും ലേറ്റ് ആയിട്ടാണ് അവർ തിരികെ വന്നത്.

വരുമ്പോൾ രാത്രിക്കുള്ള ഭക്ഷണം പുറത്ത്‌ നിന്ന് വാങ്ങിയത് കൊണ്ട് തന്നെ അവൾക്ക് രാത്രി ഒന്നും വച്ച് ഉണ്ടാക്കേണ്ടി വന്നില്ല..

പിറ്റേ ദിവസം അവർ പതിവ് പ്ലാൻ ചെയ്തത് പോലെ പുറത്തേക്ക് ഇറങ്ങിയിരുന്നു. ആൽബിയുടെ കാറിൽ അന്ന് രാത്രി എം ജി റോഡിൽ പോകുവാനാണ് അവർ തീരുമാനിച്ചത്

എംജി റോഡിൽ വീക്കെൻഡിൽ തിരക്ക് കൂടുതലായിരിക്കും എന്നുള്ളത് കൊണ്ട് തന്നെ അന്ന മോളെ അന്ന് രാത്രി റോയ്സ് പാപ്പന്റെ അടുത്ത് ഏൽപ്പിക്കുവാനും തിരികെ വരുമ്പോൾ കൂട്ടുവാനും ആണ് അവരുടെ പ്ലാൻ പ്രകാരം തീരുമാനിച്ചത്...!!

രാത്രി 9 മണിയോടെ അവർ എംജി റോഡിലേക്ക് എത്തി തിരക്കുള്ള റോഡിൽ രണ്ടു വശങ്ങളിലും തിങ്ങിനിൽക്കുന്ന ഒരുപാട് ജീവിതങ്ങൾ...

അതിൽ ഒറ്റയായും കൂട്ടത്തോടെയും കപ്പിൾ ആയും സമയം ചെലവഴിക്കുന്ന ഒരുപാട് വ്യക്തികൾ...

തങ്ങളുടെ പുരുഷന്റെ കൈ ചേർത്ത് പിടിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്ന പെൺകുട്ടികൾ..!!
ലഹരിയിൽ കണ്ണ് കറങ്ങുമ്പോഴും പാതി നഗ്നരായ സ്ത്രീകളുടെ സൗന്ദര്യം ആസ്വദിക്കുന്ന ചില പുരുഷന്മാർ...!!

ജീവിതം മുന്നോട്ടു ഓടിക്കാൻ വേണ്ടി പലതരം കച്ചവടങ്ങളുമായി ഓരോ വ്യക്തിയുടെയും അടുത്ത് പോയി ഭിക്ഷ യാചിക്കുന്നതുപോലെ പ്രോഡക്റ്റ്സ് പരിചയപെടുത്തുന്ന പാവങ്ങൾ...!! കസ്റ്റമേഴ്സിനെ കാത്തു കിടക്കുന്ന ഓട്ടോറിക്ഷകൾ.

ഈ ബാംഗ്ലൂരിന്റെ ഭംഗി വല്ലാത്തൊരു കാഴ്ച തന്നെയാണ് പരസ്പരം അറിയാത്ത ഒരുപാട് ജീവിതങ്ങൾ ഇന്ത്യയുടെ നാനാ ദിക്കിൽ നിന്നും വന്ന് കുറച്ച് സമയം കണ്ടുമുട്ടുന്നു....

കുറച്ചുസമയം ആരാരുമല്ലാതെ പക്ഷേ വേണ്ടപ്പെട്ടവരായി സമയം ചെലവഴിച്ച് വീണ്ടും തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് തിരികെ പോകുന്നു...!!!!!!!

" സ്റ്റെല്ല... നമുക്ക് ഈ പബ്ബിൽ കയറിയാലോ..? "

💬 Comments

View all comments