Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
'ചിക്കാഗോ' എന്നേ പേരിട്ടിരിക്കുന്ന ഒരു ആഢംബരമായ ബിൽഡിങ്.
" ഇത് കണ്ടിട്ട് കുറച്ച് എക്സ്പെൻസിവ് ആന്ന് തോന്നുന്നുണ്ടല്ലോ.. ആൽബി ?? "
" നമുക്ക് കപ്പിൾ എൻട്രി പിടിക്കാം..!! പിന്നെ ചോദിച്ചാൽ കുറച്ച് ക്യാഷ് കൊടുക്കാം "
" വേണോ.. ആൽബി ?? "
" വാ.. പെണ്ണെ..!!! "
ആൽബിൻ അവളുടെ കയ്യിൽ പിടിച്ചു അങ്ങോട്ട് നടന്നു. അവർ പബ്ലിന്റെ രജിസ്റ്ററിൽ പേരും ഫോൺ നമ്പറും കൊടുത്തു ഉള്ളിൽ കയറി.
കുറച്ച് സമയം രണ്ടുപേരും കയ്യിൽ ഒരു ബിയർ പിടിച്ച് അകത്തെ കാഴ്ചകൾ നിരീക്ഷിച്ചു കൊണ്ടിരുന്നു.
" പെണ്ണേ ഡാൻസ് കളിച്ചാലൊ..? "
" എൻറെ ആൽബി ഒന്ന് പോയെ അവിടുന്ന് ഞാനില്ല..!! "
" വന്നെടി വല്ലപ്പോഴും ഒന്ന് ആഘോഷിച്ചില്ലെങ്കിൽ നമ്മളൊക്കെ എന്തിനാ മനുഷ്യനാന്ന് പറഞ്ഞ് ജീവിക്കുന്നത്.."
ആൽബി അവളുടെ സമ്മതത്തിന് കാത്തുനിൽക്കാതെ കൈപിടിച്ച് ഡാൻസ് ഫ്ലോറിലേക്ക് കൊണ്ടുപോയി.
ഒരു ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെ അവർ രണ്ടുപേരും ഡാൻസ് ഫ്ലോറിലേക്ക് ആക്ടീവായി ഇറങ്ങി.
കുറച്ച് സമയം അവിടെ ചെലവഴിച്ച് മടുത്തു എന്ന് തോന്നിയപ്പോൾ വീണ്ടും എല്ലാവരെയും പോലെ തിരികെ വന്ന് കസേരകളിൽ ഇരിപ്പിടം ഉറപ്പിച്ചു.
പബ്ബിന്റെ രണ്ടാം നിലയിൽ റസ്റ്റോറൻറ് ആണ് ഒരുപാട് ആളുകൾ ഭക്ഷണം കഴിക്കുന്നു.. അതിനുമുകളിൽ മൂന്നാമത്തെ നിലയിലേക്ക് സ്റ്റെല്ലയുടെ കണ്ണുകൾ പാഞ്ഞു..
" വൗ.. സൂപ്പർ "
അവിടെ ഗ്ലാസ് അടച്ചു പൂട്ടിയിരിക്കുന്നു.
മുകളിലേക്ക് കയറുന്ന സ്റ്റെയർകേസിന് മുന്നിലായി കറുത്ത വസ്ത്രങ്ങൾ ധരിച്ച ബോഡിഗാർഡ്സ് കൈ കെട്ടിനിൽക്കുന്നു.
" ആൽബി മൂന്നാമത്തെ ഫ്ലോറിൽ എന്താണ്.....? "
" അത് വി ഐ പി ഫ്ലോർ ആണ് അങ്ങോട്ടൊന്നും നമ്മളെ പോലുള്ള സാധാരണക്കാർക്ക് പ്രവേശനമില്ല..!! അതൊക്കെ അത്രയ്ക്കും റിച്ചായ ടീമുകൾക്ക് മാത്രം "
അവൻ തന്റെ ബിയർ കാലിയാക്കിയിരുന്നു. അവൾ ഒരു ദീർഘനിശ്വാസം എടുത്തു വിട്ടു.
കുറച്ച് സമയം കൂടി അവിടെ തങ്ങിയ ശേഷം അവർ അവിടെ നിന്നും തിരികെ പോയി.
പിറ്റേ ദിവസം ഞായറാഴ്ച പള്ളിയിൽ പോയി വന്നു.. പിന്നെ എങ്ങോട്ടും പോകാതെ രണ്ട് പേരും റൂമിൽ തന്നെ.. ഇരുന്നു..
വീണ്ടും
💬 Comments
View all comments