0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 3002

തിങ്കളാഴ്ച കോർപ്പറേറ്റിന്റെ ഘടികാരം തുടങ്ങുന്ന ദിവസം..
രാവിലെ തന്നെ വൃത്തിയായി ഒരുങ്ങി സ്റ്റെല്ല ഓഫീസിൽ എത്തിയിരുന്നു.

പതിവ് പോലെ ശിവയുടെ വിളിക്കായി കാത്ത് നിന്നെങ്കിലും.. മൂന്നു ദിവസത്തേക്ക് ഓഫീസിൽ തന്നെയാണ് ഡ്യൂട്ടി എന്ന് മാനേജർ പിന്നീട് അറിയിക്കുകയുണ്ടായി.

കുറച്ചു ദിവസം തുടർച്ചയായി പുറത്തെല്ലാം പോയി നടന്നത് കൊണ്ട് ഓഫീസിൽ തന്നെ ഇരുന്ന് ജോലി ചെയ്യുന്നതിലെക്ക് അവൾ അഡ്ജസ്റ്റ് ആവണമായിരുന്നു...!!

അടുത്ത ഒന്നും രണ്ടും ദിവസം സ്റ്റെല്ല ഓഫീസിലെ ഡ്യൂട്ടിയും കാര്യങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

മൂന്നാം ദിവസം ഡ്യൂട്ടി കഴിഞ്ഞ് ലോഗൗട്ട് ചെയ്തു പുറത്തേക്ക് നടക്കുമ്പോൾ കമ്പനിയുടെ പാർക്കിംഗ് സൈഡിലായി നിർത്തിയിട്ടിരിക്കുന്ന കറുത്ത ബി എം ഡബ്ല്യൂവിലേക്ക് അവളുടെ കണ്ണു ഉടക്കി..!!

സന്തോഷത്തോടെ അവൾ അങ്ങോട്ട് നടന്നടുത്തുവെങ്കിലും അത് മറ്റൊരു വ്യക്തിയുടെ കാർ ആയിരുന്നു.

മുഖത്ത് ചെറിയ നിരാശ വന്നു അവൾ വീണ്ടും തന്റെ സ്കൂട്ടി ലക്ഷ്യമാക്കി നടന്നു.
' എന്തിനാണ് താൻ ആ കാർ കാണുമ്പോൾ തന്നെ ഇത്രയും എക്സൈറ്റഡ് ആവുന്നത് ? '
' ശിവയെ കാണുവാനായി താൻ ആഗ്രഹിക്കുന്നുണ്ടോ ? '
ചില സമയം സ്റ്റെല്ലക്ക് അവളുടെ ചിന്തകളെ തന്നെ മനസ്സിലാക്കാൻ സാധിച്ചില്ല.

നാലാം ദിവസം അവൾ ഓഫീസിൽ വന്നു കയറിയപ്പോഴേക്കും മാനേജരുടെ ക്യാബിന്റെ മുമ്പിൽ ശിവയെ കണ്ടതും ചിരിച്ചുകൊണ്ട് കൈ കാണിച്ചു..

സ്റ്റെല്ലയെ കണ്ടതും ശിവ അവിടെ നിന്നും അവളെ രണ്ടു വിരൽ ഉയർത്തി പീസ് എന്ന് കാണിച്ചു..
അതിനു മറുപടിയായി അവളൊന്നു ചിരിക്കുക മാത്രം ചെയ്തു.

കുറച്ചു സമയത്തിനുള്ളിൽ അവൾ പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ അവൾക്ക് മാനേജരുടെ വിളി വന്നു.

" സ്റ്റെല്ല.. ബലന്ദൂരിലെ പ്രോജക്ട് നമുക്ക് ഏകദേശം കമ്പ്ലീറ്റ് ആവാൻ ആയിട്ടുണ്ട്..!! താൻ ശിവയുടെ കൂടെ പോയി ഒന്ന് ഫൈനലിസ് ചെയ്തു വരു.. ഇതോടുകൂടി നമുക്ക് ആ പ്രോജക്ടിനു വേണ്ട കാര്യങ്ങൾ എല്ലാം തന്നെ കമ്പ്ലീറ്റ് ചെയ്യാം "
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശിവയുടെ കണ്ണുകൾ സ്റ്റെല്ലയിൽ ഉടക്കുന്നത് അവൾ ശ്രെദ്ധിച്ചു എങ്കിലും അറിയാത്ത ഭാവത്തിൽ നിന്നു.

സൈഡ് ബാഗും ലാപ്ടോപ്പും എടുത്ത് താഴേക്ക് വന്നപ്പോഴേക്കും ശിവ തന്റെ ഡ്രൈവറോട് എന്തോ സംസാരിക്കുന്നത്

💬 Comments

View all comments