0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 3018

മഞ്ഞളിക്കുന്ന... ഒരുപാട് സ്ത്രീകൾ ഈ നഗരത്തിൽ ഉണ്ടാവും എന്നെ ആ കൂട്ടത്തിൽ കണക്കാക്കരുത്..!! "
അത്രയും പറഞ്ഞു സ്റ്റെല്ല വീണ്ടും പുറത്തേക്ക് ഗ്ലാസിൽ കൂടി നോക്കിക്കൊണ്ടിരുന്നു.

ശിവ ഒന്നും തന്നെ മറുപടി മിണ്ടിയില്ല.. പകരം പതിയെ പൊയ്ക്കൊണ്ടിരുന്ന കാർ കുറച്ചു വേഗത്തിലേക്ക് ആയി.

ഇത്തവണ സിൽക്ക് ബോർഡിലേക്ക് പോകാതെ പകരം സർജാപുരാ റോഡിൽ കൂടി കയറി കാർ അതിവേഗം ഓടിക്കൊണ്ടിരിക്കുന്നു.

ഇതിനിടയിൽ ശിവയുടെ ഫോണിലേക്ക് ഒരു കോൾ വരികയും ചെയ്തു.
" ഹലോ ശിവ.. സ്പീക്കിംഗ് "

അപ്പുറത്ത് ആരോ സംസാരിക്കുന്നുണ്ട്

" അതെ.. കുഴപ്പമില്ല.. !! ടൈം എനിക്ക് ഒക്കേ ആണ്.. "

അപ്പുറത്ത് വീണ്ടും സംസാരം.

" ഒക്കെ താങ്ക്യു കൺഫോം ചെയ്തോളൂ. രണ്ടുപേർക്കും ടിക്കറ്റ് ബിസിനെസ്സ് ക്ലാസ്..!! സെക്കൻഡ് പേഴ്സൺ നെയിം ഈസ് ഭഗത്ത്..
അപ്രെഷ്യറ്റ് ഇറ്റ് "
ഫോൺ വച്ചതും കാർ വീണ്ടും വേഗത്തിൽ ആയി തുടങ്ങി.. പതിനഞ്ച് മിനിറ്റ് കൊണ്ട് തന്നെ കമ്പനിക്ക് മുന്നിലേക്ക് കാർ കയറി.

ഓഫീസ് ബിൽഡിംഗിന് മുന്നിലായി എത്തിയപ്പോൾ സ്റ്റെല്ലക്കിറങ്ങാൻ പാകത്തിന് അവൻ വണ്ടി നിർത്തി കൊടുത്തു..
ശിവയുടെ മുഖം വല്ലാതെ മാറിയിരുന്നു.. സ്റ്റെല്ലയെ നോക്കാൻ പോലും അവൻ കൂട്ടാക്കിയില്ല..!!

" ശിവ.. ? "
നേർത്ത ശബ്ദത്തിൽ അവൾ വിളിച്ച് എങ്കിലും അവൻ തിരിച്ചു ഒന്നും മിണ്ടിയില്ല..!

അവൾ ഇറങ്ങാൻ ആയി കാത്ത് നിക്കും പോലെ സ്റ്റിയറിംഗിൽ കൈ കൊണ്ട് തട്ടി കൊണ്ടിരുന്നു...എന്നാൽ അവൾ പെട്ടെന്ന് ഇറങ്ങാൻ കൂട്ടാക്കാതെ കുറച്ചു സമയം കൂടി വണ്ടിയിലിരുന്നു......

" ശിവ ഞാൻ അങ്ങനെ അല്ല പറഞ്ഞത്..!! "

" പ്ലീസ് ലീവ്..!! നമുക്ക് ആ വിഷയം പിന്നീട് സംസാരിക്കാം "
അവളുടെ മുന്നിൽ കൂടി കൈ എത്തിച്ച് അവൻ ഡോർ തുടർന്ന് കൊടുത്തു.

സ്റ്റെല്ല കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും ശിവ കാർ എടുത്തു മുന്നോട്ടു പോയിരുന്നു.

ഓഫീസിലെക്ക് നടന്ന് കയറുമ്പോഴും അവളുടെ മനസ്സാകെ ശൂന്യമായിരുന്നു.
' പറഞ്ഞത് ഇച്ചിരി കൂടിപ്പോയോ ? ' അകത്തുകയറിയതും ഫോണെടുത്ത് ശിവയുടെ നമ്പറിൽ ടെക്സ്റ്റ് ചെയ്തു.

' പ്ലീസ് കോൾ

💬 Comments

View all comments