0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 3017

ചെയ്തിരുന്നു..

സമ്മർ ആരംഭിച്ചതൊട് കൂടി.. ബാംഗ്ലൂരിലെ കാലാവസ്ഥ ആകേ മാറിയിരുന്നു.. ഇപ്പോൾ നീലാകാശവും തെളിഞ്ഞ അന്തരീക്ഷവും എല്ലാം കൂടി ഒരുതരം ഉഷ്ണ കാലാവസ്ഥ ആണ്...

ഇത്രയും നേരം എ സിയിൽ ഇരുന്നത് കൊണ്ട് തന്നെ അധിക നേരം ചൂടിൽ പുറത്തു നിൽക്കുന്നത് അവർക്ക് ആലോചിക്കാൻ പോലും പറ്റില്ലായിരുന്നു..

സൂപ്പർ വൈസർ മീറ്റിംഗ് കഴിഞ്ഞ ശേഷം അവർ നേരെ തിരികെ പോരുകയുണ്ടായി സൈറ്റിൽ സൂപ്പർവൈസറെ കണ്ടപ്പോൾ സ്റ്റെല്ല സംസാരിച്ചെങ്കിലും കാറിൽ കയറിയപ്പോൾ അവൾ വീണ്ടും സൈലന്റ് ആയി..!!

കാർ ഓടി കൊണ്ടിരുന്ന സമയം അവർ രണ്ടുപേരും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ഒന്നും ഉണ്ടായില്ല.

" ദേഷ്യത്തിലാണോ ?? "

" എനിക്ക് ആരോടും ഒന്നും പറയാന്നില്ല..!! "
സ്റ്റെല്ല പുറം കാഴ്ച്ചകളിൽ തന്നെ കണ്ണ് ഉടക്കി ഇരുന്നു.

" സോറി എന്റെ ഭാഗത്ത് ആണ്.. മിസ്റ്റേക്ക്..!! എന്തോ ആ നിമിഷം അങ്ങനെ ചെയ്യണമെന്ന് തോന്നി പോയി "
ശിവ അവളോട് സംസാരിക്കാൻ ശ്രമിച്ചു.

" ശിവ ഇത് രണ്ടാം തവണയാണ്..!! ഞാൻ പ്രതികരിക്കുന്നില്ല എന്ന് കരുതി എന്തും ചെയ്യാം എന്ന് കരുതരുത്.. ഞാൻ അങ്ങനെ ഒരു പെണ്ണല്ല...!! "
അവളുടെ സ്വരം മാറി തുടങ്ങിയിരുന്നു.

ഇത്തവണ അവൾക്ക് മോശമായി തന്നെ ഫീൽ ചെയ്തിട്ടുണ്ട് എന്ന ശിവക്ക് കൃത്യമായി മനസ്സിലായി.

" സ്റ്റെല്ല.. ഞാൻ സോറി പറഞ്ഞല്ലോ ? താൻ അത് വിടെടോ..!! "

" സോറി പറഞ്ഞാൽ എല്ലാം തീരുമോ..?എനിക്ക് അങ്ങനെ അല്ല ശിവ..!! ഞാൻ.. കുറച്ചു അപ്സെറ്റ് ആണ്.. നമുക്ക് ഇത് പിന്നെ സംസാരിക്കാം "
അവൾ പിന്നീട് സംസാരിക്കാൻ കൂട്ടാക്കിയില്ല.

കുറച്ചു സമയം അവിടെ ഒരു മൂകത തളം കെട്ടി നിന്നു..കാർ അപ്പോഴും മുന്നോട്ട് ഓടി കൊണ്ടിരിക്കുകയായിരുന്നു....

" എനിക്ക് മനസ്സിലാകും.. സ്റ്റെല്ല..!! എന്തോ ആ നേരം എനിക്ക് വേറെ ഒന്നും ചിന്തിക്കാൻ പറ്റിയില്ല.."

" എന്ത് മനസിലാകും...??? ശിവ എന്ത് മനസിലാകും..?? നിയന്ത്രിച്ചേ പറ്റൂ..!! ഞാൻ നിങ്ങളുടെ അടുത്ത് ഇടപഴകുന്നത് എൻറെ ജോലിയുടെ ഭാഗമായിട്ടാണ്. എനിക്ക് ഒരു ഭർത്താവും കുഞ്ഞുമുണ്ട് നിങ്ങളുടെ കാശ് കണ്ടു കണ്ണ്

💬 Comments

View all comments