0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 3016

മുന്നോട്ട് എടുത്ത് അവർ സൈറ്റിലേക്ക് പോയിക്കൊണ്ടിരുന്നു സ്റ്റെല്ല അവന്റെ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു...!!

അവളുടെ മൂഡ് മാറിയിട്ടുണ്ട് എന്ന് അവന് കൃത്യമായി മനസ്സിലായി.. അതുകൊണ്ടുതന്നെ കുറച്ചു സമയത്തേക്ക് അവൻ മറ്റൊന്നും മിണ്ടാൻ പോയില്ല

സൈറ്റിലേക്ക് വന്ന് ഇറങ്ങിയതും അവൾ നേരെ സൂപ്പർ വൈസർ റൂമിലേക്ക് കയറി പോകാൻ തുടങ്ങി.. ഇത്തവണ അവൾ ശിവക്ക് വേണ്ടി കാത്തു നിൽക്കാൻ കൂട്ടാക്കിയില്ല..!!
അവൾ നേരെ കയറി ചെന്നതും അവിടെ ഉണ്ടായിരുന്ന സൈറ്റ് സൂപ്പർ വൈസെർസ് അവൾക്ക് ഹസ്തദാനം നൽകി സ്വീകരിച്ചു.

അവർ അകത്ത് കാത്തിരിക്കുമ്പോൾ തന്നെ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് ചവിട്ടി കെടുത്തി ശിവയും വന്ന് അകത്തേക്ക് കയറി..

അവിടെ മീറ്റിംഗ് നടക്കുമ്പോൾ പോലും ശിവയുടെ അടുത്തുനിന്ന് ഒരു അകലം പാലിച്ചിരിക്കുവാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...
ഇടയ്ക്കപ്പെഴൊ സൂപ്പർവൈസർസ് പുറത്തേക്ക് ഇറങ്ങി പോയപ്പോൾ ശിവ അവളോട് മിണ്ടാൻ ശ്രമിച്ചു

" സ്റ്റെല്ല.. എടോ സോറി താൻ അത് കാര്യമായി എടുക്കല്ലേ "
സ്റ്റെല്ലക്ക് മറുപടി ഇല്ല.

" ഇങ്ങനെ മിണ്ടാതിരിക്കില്ലടോ താൻ എന്തെങ്കിലും പറ.."
ശിവ അവളോട് ഓരോന്നായി പുറകെ പുറകെ സംസാരിച്ച് സ്റ്റെല്ലയെ കൊണ്ട് മിണ്ടിക്കാൻ നോക്കിയെങ്കിലും അവൾ മുഖം കനപ്പിച്ച് കൊണ്ട് തന്നെ അവനെ മൈൻഡ് ചെയ്യാതെ അവിടെ ഇരുന്നു..

അപ്പോഴേക്കും മെയിൻ സൂപ്പർ വൈസർ തിരികെ വന്ന് കയറി മൂന്നാമതൊരാൾ കൂടി എത്തിയതോടുകൂടി അവർ വീണ്ടും പ്രൊഫഷണലായി തന്നെ പെരുമാറാൻ ശ്രമിച്ചു

ഇടയ്ക്ക് കുറച്ച് സമയം മെയിനായി പണി നടന്നു കൊണ്ടിരിക്കുന്ന ഭാഗങ്ങൾ നേരിട്ട് കാണിച്ച്.. അവിടെ വരുത്താൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് പറയാൻ അവർ പ്രൊജക്റ്റ് ഏരിയയിലെക്ക് പോയി..

സൂപ്പർവൈസർ പറയുന്ന ഓരോ കാര്യങ്ങളും സ്റ്റെല്ല വളരെ വൃത്തിക്ക് ശ്രദ്ധിക്കുന്നുണ്ടെങ്കിലും ശിവയുടെ ശ്രെദ്ധ സ്റ്റെല്ലയിലേക്ക് മാത്രമായിരുന്നു..

കുറച്ച് സമയം പൊള്ളുന്ന വെയിലിൽ നിന്നു എല്ലാം കണ്ടും കെട്ടും അറിഞ്ഞ ശേഷം അവർ വീണ്ടും ഓഫീസിനുള്ളിലേക്ക് തിരികെ കയറി

കുറച്ചു സമയം കൂടി അവിടെ തന്നെ ഇരുന്ന ശേഷം രണ്ടുപേരും പുറത്തേക്ക് ഇറങ്ങി ഓഫീസിലെക്ക് വേണ്ട കാര്യങ്ങൾ അവർ നോക്കി അപ്ഡേറ്റ്

💬 Comments

View all comments