Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
അയച്ചിരുന്നു എങ്കിലും മറുപടിയൊന്നും ഉണ്ടാവാത്തതുകൊണ്ട് തന്നെ അവൾ പിന്നീട് വിളിക്കാനൊ മെസ്സേജ് അയക്കാനൊ പോയില്ല..!!
ഓഫീസ് സമയം കഴിഞ്ഞ് റൂമിൽ ഇരിക്കുമ്പോൾ ആൽബിയോട് പോലും നോർമൽ ആയിട്ട് സംസാരിക്കാൻ പറ്റാത്ത രീതിയിൽ അവൾക്ക് എന്തൊക്കെയൊ ആയി തുടങ്ങിയിരുന്നു..
ഇതിനിടയിൽ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നപ്പോഴോ ശിവ ഫിലിപ്പീൻസിലെക്ക് തിരിച്ചു പോയി എന്ന് പറഞ്ഞു കേട്ടു...
അതോടുകൂടി അവൾക്ക് താൻ പറഞ്ഞത് കൂടിപ്പോയി എന്ന ചിന്ത മാത്രമായിരുന്നു..!!!
' ഇത്രയ്ക്ക് ഉദ്ദേശിച്ചിരുന്നില്ല.. കാര്യം ബോധിപ്പിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ '
അന്ന് വൈകുന്നേരം മോർണിംഗ് ഷിഫ്റ്റ് ലോഗൗട്ട് ചെയ്ത് ആൽബിൻ നാല് മണിക്ക് റൂമിലെത്തിയപ്പോഴേക്കും സ്റ്റെല്ല നേരത്തെ എത്തിയിട്ടുണ്ടായിരുന്നു.
" ഇന്നെന്താ.. നേരത്തെ ? "
കണ്ടപാടെ അവൻ ചോദിച്ചു.
" ഒന്നുമില്ല..!! നല്ല ഷീണം തോന്നി അപ്പോ ഞാൻ ഇങ്ങു നേരത്തെ പോന്നു "
"നിനക്കെന്താ പറ്റിയെ ? രണ്ടു മൂന്നു ദിവസമായല്ലോ തുടങ്ങിയിട്ട് ആരോ ചാവാൻ കിടക്കുന്നത് പോലെ നടപ്പും പേരുമാറ്റൊം "
ആൽബി ചെറുതായി ദേഷ്യം പിടിച്ചു.
" ഒന്നുമില്ല ആൽബി..!! ഓഫീസിലെ ഓരോ ടെൻഷനാണ് "
" നിനക്കെന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് ഓപ്പൺ ആയി സംസാരിക്കാം ഞാൻ കൂടെ ഉണ്ട് ഒക്കേ.. ?? "
" അറിയാം "
അവൾ മുന്നോട്ടു വന്ന് ആൽബിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത ശേഷം റൂമിലേക്ക് കയറി പോയി.
അവളുടെ മാറ്റങ്ങൾ ആൽബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും അബ്നോർമലായി ഒന്നും കാണാത്തത് കൊണ്ടും അവൾ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും അതിനെക്കുറിച്ച് കൂടുതൽ ചോദിക്കാൻ പോയില്ല....!!!
സ്റ്റെല്ല കുളി കഴിഞ്ഞു നിൽകുമ്പോൾ ആണ് ഓഫീസ് ഗ്രൂപ്പിൽ ' പാർട്ടി ചർച്ച ' അവൾ ശ്രെദ്ധിക്കുന്നത്..
കൂടെ ഓഫീസിൽ നിന്ന് അവൾക്ക് ഒരു മെയിൽ വന്നിട്ടുണ്ടായിരുന്നു..!!
അതിൽ പിറ്റേ ദിവസം ശനിയാഴ്ച എംജി റോഡിൽ വച്ച് ഡിപ്പാർട്മെന്റ് നടത്തുന്ന ഒരു പാർട്ടിയിലേക്കുള്ള ക്ഷണമായിരുന്നു.
ക്ലൈന്റ് വക പാർട്ടി ഉണ്ടെന്നും ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് ഉള്ളിൽ ജോയിൻ ചെയ്യണമെന്നും പറഞ്ഞുകൊണ്ടുള്ള ഒരു മെയിൽ...
" ആൽബി ഡിപ്പാർട്മെന്റ് പാർട്ടിയുണ്ട് എംജി റോഡിൽ
💬 Comments
View all comments