Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
വച്ചാണ്...!! "
അവളത് കണ്ടതും ആൽബിയോട് അതിനെപ്പറ്റി സംസാരിച്ചു.
" എന്നാ പിന്നെ പോയി നോക്ക്.. "
അവൻ സപ്പോർട്ട് ചെയ്തു.
" ഞാനൊന്നുമില്ല വേറെ എന്തൊക്കെ പരിപാടിയുണ്ട്..!! "
" എടി എല്ലാരും കൂടി കൂടുന്നതല്ലേ ഒന്ന് ആഘോഷിച്ചു പോരേ "
" എങ്കിൽ പിന്നെ ആൽബിയും വാ... ഇതിൽ കപ്പിൾ എൻട്രി ഉണ്ട്..!! നമുക്ക് രണ്ടുപേർക്കും കൂടി പോകാം , അങ്ങനെയാണെങ്കിൽ ഞാൻ പോകാം "
" എന്നാൽ പിന്നെ അങ്ങനെ ആവട്ടെ നമുക്ക് പോകാം "
പിറ്റേദിവസം വൈകുന്നേരം ആയപ്പോഴേക്കും അവർ ഒരുങ്ങി തയ്യാറായിരുന്നു.
അവളുടെ ഓഫീസിൽ നിന്നും സുഹൃത്തുക്കൾ വിളിച്ച് 8 മണിക്കുള്ളിൽ തന്നെ എല്ലാവരും കയറാമെന്ന് പ്ലാൻ ചെയ്തു..
ആൽബിയും സ്റ്റെല്ലയും കൂടി ഏകദേശം 7:30 തന്നെ എംജി റോഡിലേക്ക് എത്തിയിരുന്നു.. അന്നും അവർ റോയ്സ് പാപ്പന്റെ അടുത്ത് അന്ന മോളെ ഏൽപ്പിച്ചിട്ടാണ് പോയത്.
കാർ പാർക്കിങ്ങിലേക്ക് കയറ്റി രണ്ടുപേരും പോകാനായി തയ്യാറെടുത്തു സ്റ്റെല്ല ഒരു ജീൻസും ബനിയനും ആയിരുന്നു ഇട്ടിട്ടുണ്ടായിരുന്നത്..
ഓഫീസ് ഗ്രൂപ്പിൽ ലൊക്കേഷൻ വന്നിരുന്നു എം ജി റോഡ് ' ചിക്കാഗോ ' പബ്ബിലെക്ക് എത്തുക
"ആൽബി ഇത് നമ്മൾ അന്ന് വന്ന
പബ്ബ് ആണ് "
മെസ്സേജ് കണ്ടതും അവൾ ആൽബിയെ അറിയിച്ചു.
" ആഹാ..! കൊള്ളാമല്ലൊ "
അവനും അത് സർപ്രൈസ് ആയിരുന്നു.
" ഒന്ന് വേഗം വാ.. ആൽബി "
ഒരു കൈയിൽ സൈഡ് ബാഗും തൂക്കി അതി സുന്ദരിയായി തന്നെ അവൾ ആൽബിയുടെ കൂടെ ഉള്ളിലേക്ക് പോയി..
അകത്തേക്ക് ചെന്നതും അന്നേ ദിവസം അവളുടെ ടീം മൊത്തമായി അവിടെ ഉണ്ടായിരുന്നു..
'ചിക്കാഗോ ' പബ്ബ് അന്ന് കമ്പനിക്ക് വേണ്ടി മൊത്തമായി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു..
ഒരു തവണ ഇവിടെ വന്നിട്ടുണ്ടായിരുന്നു എങ്കിലും ഇന്ന് പൂർണ സ്വാതന്ത്ര്യത്തോടെ നടക്കാൻ പറ്റുന്നതിൽ അവൾ സന്തോഷവതിയായിരുന്നു....
അവൾക്ക് കംഫർട്ടബിൾ ആയ എല്ലാം ചുറ്റും ഉണ്ടായിരുന്നു എങ്കിലും അവളുടെ മനസ്സ് പൂർണ്ണതയില്ലാതെ...എന്നാൽ പ്രതീക്ഷയോടെ അവിടെ ആരെയൊ തിരയുന്നുണ്ടായിരുന്നു...!!
സുഹൃത്തുക്കൾക്ക് എല്ലാം അവൾ ആൽബിയെ പരിചയപ്പെടുത്തി എല്ലാവരും ഓരോ റൗണ്ട് ബിയർ
💬 Comments
View all comments