0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 3022

അടിച്ച് ആക്റ്റീവ് ആയി നിൽക്കുന്ന സമയം....സ്റ്റെല്ല ആൽബിയുടെ കൈ പിടിച്ച് പുറകോട്ട് തന്നെ മാറി നിൽക്കുകയായിരുന്നു..!!

" കം ഓൺ.. സ്റ്റെല്ല.. ജോയിൻ അസ് "
കോളീഗ്സ് അവളുടെ കൈ പിടിച്ച് വലിച്ചു.. ആൽബിയും അവളെ ഫ്ലോറിലേക്ക് തള്ളി വിട്ടു..

ഒരു തമിഴ് ഗാനത്തിന്റെ അകമ്പടിയോടെ അവൾ ഡാൻസ് ഫ്ലോറിലേക്ക് ഇറങ്ങി..
പുറകെ ആൽബിയും ജോയിൻ ചെയ്തു..

കുറച്ച് സമയം ഡാൻസ് കളിച്ച് മടുത്തു എന്ന് തോന്നിയപ്പോൾ എല്ലാവരും തിരികെ വന്ന് കസേരകളിൽ ഇരിപ്പിടം ഉറപ്പിച്ചു.

അപ്പോഴേക്കും അടുത്ത ബിയർ പൊട്ടിച്ചിരുന്നു.. ഓരോ സിപ്പ് ആയി ഇറക്കുമ്പോൾ അവൾ സെക്കൻഡ് ഫ്ലോറിലേക്ക് നോക്കി.. അവിടെ ഡിപ്പാർട്ട്മെന്റിലുള്ള കുറച്ചുപേർ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു...

ഇതിനിടയിൽ എപ്പോഴൊ.. മൂന്നാമത്തെ ഫ്ലോറിലെ വി ഐ പി ലോഞ്ചിലേക്ക് നോക്കിയതും അവളുടെ നെഞ്ചിൽ ഹൃദയ മിടിപ്പ് കുതിച്ച് ഉയരാൻ തുടങ്ങി...!!!!

അവിടെനിന്നും രണ്ടു പോക്കറ്റിലും കൈകൾ തിരികി കറുത്ത കൊട്ട് ധരിച്ച് തന്നെ നോക്കുന്ന കണ്ണുകളെ അവൾ തിരിച്ചറിഞ്ഞു..
' ശിവാനന്ദ് ചന്ദ്ര ഗൗഡ '

ആൾക്കൂട്ടത്തിനിടയിൽ നിന്നും അവളുടെ കണ്ണുകളും മുകളിൽ നിന്ന് ശിവയുടെ നോട്ടവും പരസ്പരം ഉടക്കി... !!

അവൾ അവിടെ നിന്നും മാറി ഒരു സീറ്റിൽ തനിയെ പോയി ഇരിക്കാൻ തുടങ്ങി.. ആൽബി വന്ന് അവളെ ഡാൻസ് കളിക്കാൻ വിളിച്ചെങ്കിലും അവൾ പോകാൻ കൂട്ടാക്കിയില്ല.

കുറച്ച് സമയം കഴിഞ്ഞതും എന്തോ തീരുമാനിച്ച് ഉറച്ചെന്ന പോലെ അവൾ രണ്ടാം നിലയിലേക്ക് കയറി ചെന്നു..

അവിടെനിന്നും മൂന്നാം നിലയിലേക്ക് കയറാൻ തുടങ്ങിയതും സെക്യൂരിറ്റി ഗാർഡ്‌സ് അവളെ തടഞ്ഞു..
' മുകളിലേക്ക് പോകാൻ പറ്റില്ല '
അതിനോടകം ഗ്ലാസ്സ് ഡോറിൽ നിന്നും ശിവ പോയിട്ടുണ്ടായിരുന്നു.

അവൾ ഫോണെടുത്ത് വാട്സാപ്പിൽ ശിവയുടെ നമ്പറിലേക്ക് "ഐ വാണ്ട് ടു മീറ്റ് " എന്ന് ടെക്സ്റ്റ് ചെയ്തു.

കുറച്ചു സമയം അവൾ ഫോണില്‍ നോക്കിയിരുന്നെങ്കിലും ആ മെസ്സേജ് അവൻ കാണുകയോ റിപ്ലൈ വരികയോ ഉണ്ടായില്ല..

അവൾ രണ്ടാം നിലയിൽ തന്നെ നിൽക്കുമ്പോൾ ആൽബിൻ അവളെ അന്വേഷിച്ച് അങ്ങോട്ടേക്ക് വന്നു..

" എന്താ പറയാതെ വന്നത് ?? "

" ഒന്നുമില്ല

💬 Comments

View all comments