0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 3023

ആൽബി എനിക്കൊന്ന് വാഷ് റൂമിൽ പോണമായിരുന്നു അതുകൊണ്ട് കയറി വന്നതാ.. "

" ആം ഒക്കേ..!! നമുക്ക് എന്നാ ഭക്ഷണം കഴിച്ചാലോ ? "
അവൾ ആൽബിക്കൊപ്പം റെസ്റ്റോറന്റിൽ ഫ്രീ ആയ ടേബിൾ ലക്ഷ്യമാക്കി നടന്നു.

ഇടയ്ക്കെല്ലാം അവൾ മൂന്നം നിലയിലെ ഗ്ലാസ്
ഡോറിലേക്ക് നോക്കുന്നുണ്ടായിരുന്നു എങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല...!!

ഡിന്നർ കഴിഞ്ഞ് വീണ്ടും ഡാൻസ് ഫ്ലോറിലേക്ക് ചെന്നപ്പോൾ ഇത്തവണ ലൈറ്റ് തീരെ കുറഞ്ഞ് അരണ്ട വെളിച്ചം മാത്രമായിരുന്നു അവിടെ...

ബോളിവുഡ് ഗാനം മാറി ഏതോ ഒരു റൊമാൻറിക് ഇംഗ്ലീഷ് ഗാനം പ്ലേ ചെയ്യാൻ തുടങ്ങിയതോടുകൂടി എല്ലാവരും വളരെ ഇമോഷനായി പരസ്പരം ചേർത്തുപിടിച്ച് ചെറിയ ഡാൻസ് മൂവിലേക്ക് മാറിയത് ഒക്കെ സ്റ്റെല്ല ശ്രെദ്ധിച്ച് കൊണ്ടിരിക്കുകയായിരുന്നു..!!

" ഹേലോ..?? "
പുറകിൽ നിന്ന് കനത്ത ശബ്ദം കേട്ടതും സ്റ്റെല്ല പെട്ടെന്ന് ഞെട്ടിത്തിരിഞു.
പോക്കറ്റിൽ രണ്ട് കൈകളും തിരുകി ഭഗത്തിനൊപ്പം ശിവ അവൾക്ക് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.

" ഹായ്.. ശിവ "
തീരെ പ്രേതീക്ഷിക്കാതെ ശിവ മുന്നിൽ വന്നതിനാൽ അവൾക്ക് ഷോക്ക് ആയി പോയി.

" ആൽബി ഇതാണ് ശിവ ഞാൻ പറഞ്ഞിട്ടില്ലേ ഞങ്ങളുടെ ക്ലൈന്റ്.. ആൻഡ് ശിവ..തീസ് ഇസ് മൈ ഹസ്ബൻഡ് ആൽബിൻ "
സ്റ്റെല്ല രണ്ടുപേരെയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു

പബ്ബിൽ ഗാനം കുറച്ച് ഉച്ചത്തിൽ വച്ചിരിക്കുന്നതിനാൽ നേരിയ ശബ്ദം മാത്രമേ
അവർക്ക് പരസ്പരം കേൾക്കുന്നുണ്ടായിരുന്നുള്ളൂ...!!

" നൈസ് ടു മീറ്റ് യു ആൽബിൻ "
ശിവ ആൽബിക്ക് കൈ നീട്ടി.

" ഹേലോ ശിവ "

" പ്ലീസ് എൻജോയ് യുവർ ടൈം "
അതും പറഞ്ഞ് ശിവ അവിടെ നിന്നും അപ്പുറത്തേക്ക് മാറിപ്പോയി.. ശേഷം കുറച്ച് അപ്പുറത്തേക്ക് മാറി ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു.

അപ്പോഴേക്കും ആൽബിൻ അടുത്ത ബിയർ കൂടി പൊട്ടിച്ചിരുന്നു അത് സെല്ലക്ക് കൂടി പകർന്നു നൽകി രണ്ടുപേരും അത് കുടിച്ചു തുടങ്ങി..

സ്റ്റെല്ല ഇടയ്ക്കിടയ്ക്ക് അവിടെ നിന്നും ശിവയെ നോക്കുന്നുണ്ടായിരുന്നു എങ്കിലും ശിവ അവളെ നോക്കുന്നത് തന്നെ ഉണ്ടായിരുന്നില്ല...!!!

" പെണ്ണേ ഞാനൊന്ന് മൂത്രമൊഴിച്ചിട്ട് വരാം നീ ഇവിടെ തന്നെ നിൽക്ക്

💬 Comments

View all comments