0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2871

കൂടി എടുത്തു പിടക്കുന്ന നെഞ്ചോടെ ഫോണിൽ നെറ്റ് ഓൺ ചെയ്തു..

അവളുടെ പ്രേതീക്ഷകളെ.. തെറ്റിച്ച് കൊണ്ട് ശിവയുടെ തുടർ മെസ്സേജുകൾ ഒന്നും ഉണ്ടായിരുന്നില്ല...!!

കുറച്ചു സമയം കൂടി ഫോൺ കയ്യിൽ പിടിച്ച സ്റ്റെല്ല... നേരെ ശിവയുടെ അക്കൗണ്ട് പ്രൊഫൈലിൽ കയറി ഇട്ടിരിക്കുന്ന ഡിപി ഓപ്പൺ ചെയ്തു നോക്കി..!!

" Wow.. "
അത്യാഡംബരമായ ഒരു റിസോർട്ടിന്റെ മുൻഭാഗം അതിന്റെ വശത്തായി നിർത്തിയിട്ടിരിക്കുന്ന കറുത്ത ബി എം ഡബ്ല്യൂ അതിനുമുന്നിലായി ഒരു കോട്ടും സ്യൂട്ടും തിരിച്ച് പോക്കറ്റിൽ കയ്യിട്ടു നിൽക്കുന്ന ശിവ..!!

ഇംഗ്ലീഷ് സിനിമയിൽ കാണുന്നതു പോലെയുള്ള ഒരു ഫ്രെയിം ആയിരുന്നു അത് അവൾ ആ ഫോട്ടോ ഒന്ന് സൂം ചെയ്തു നോക്കിയതിനുശേഷം വീണ്ടും ഫോൺ അവിടെ തന്നെ വെച്ച് സമാധാനത്തോടെ ഉറക്കത്തിലേക്ക് വീണു...!!

പിറ്റേദിവസം അവൾ കുറച്ചു വൈകി ആണ് എഴുന്നേറ്റത്.. അപ്പോഴേക്കും ആൽബി ബ്രേക്ക് ഫാസ്റ്റ് തയ്യാർ ആക്കിയിരുന്നു..

" എഴുന്നേറ്റോ.. പോത്ത്..!! "
ആൽബിയുടെ ശബ്ദം അവളുടെ ശ്രെദ്ധ തിരിച്ചു.

" കുഞ്ഞു എഴുന്നേറ്റോ.. ആൽബി?? "

" അവൾ.. അതാ ഫോണിൽ യൂട്ടുബ് കാണുന്നു.. "

" എന്ന.. ഒരു പത്ത് മിനിറ്റ് കൂടി..!! "
സ്റ്റെല്ല അതെ പോലെ തന്നെ പുതപ്പ് ഇട്ട് വീണ്ടും തല മൂടി.

ഇടക്ക് എപ്പോഴോ സ്റ്റെല്ല ഫോണിൽ സമയം നോക്കിയപ്പോൾ ആണ്.. 11.30 കാണുന്നത്..
അവൾ പെട്ടെന്ന് എഴുനേറ്റു..
പത്ത് മിനിറ്റ് എന്ന് പറഞ്ഞ് കിടന്നിട്ട് ഇപ്പോ മുക്കാൽ മണിക്കൂർ ആയിരിക്കുന്നു...!!

ഫോണിൽ നെറ്റ് ഓൺ ആക്കി മെസ്സേജ് നോക്കിയെങ്കിലും ശിവയുടെ ഭാഗത്തുനിന്നും മെസ്സേജുകൾ ഒന്നുമുണ്ടായിരുന്നില്ല...

അയാളുടെ മെസ്സേജിനു.. റിപ്ലൈ കൊടുക്കണമായിരുന്നൊ....?
ഇനി ചിലപ്പോൾ ദേഷ്യമായിട്ടുണ്ടാകുമോ..?
അവളിൽ ചില ചിന്തകൾ ഉടൽ എടുത്തു.

അല്ലെങ്കിൽ വേണ്ട തന്നോട് അന്ന് അങ്ങനെ ചെയ്തതല്ലേ... ഇങ്ങനെ തന്നെ പോട്ടെ..!! അതാണ് എല്ലാവർക്കും നല്ലത്..!!

" പെണ്ണേ എഴുനേറ്റ് ഇല്ലെടി..?? "
ഹാളിൽ നിന്നും പെട്ടെന്ന് ആൽബിറൂമിലേക്ക് കയറി വന്നു.

" ആം.. "

" എന്തൊക്കെ ആയിരുന്നു..! രാവിലെ പള്ളി പോകുന്നു പ്രാർഥിക്കുന്നു.. എന്നിട്ട് മൂട്ടിൽ വെയിൽ അടിച്ചപ്പോ എഴുനേറ്റ്

💬 Comments

View all comments