0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2872

വരുന്നു..!! "
ആൽബി കളിയാക്കി ചിരിച്ച് കൊണ്ട് ഇരുന്നു.

" നേരത്തെ വിളിച്ചൂടായിരുന്നോ.. ആൽബി..!! "

" ഈവ്വനിംഗ് പോകാം.. !! നീ ഇപ്പോ സെറ്റ് ആയെ നമുക്ക് പാപ്പന്റെ അടുത്ത് പോകാം "

" ഒരു 15 മിനിറ്റ് "
സ്റ്റെല്ല വേഗം പിടഞ്ഞു എഴുനേറ്റ്.. ബാത്ത് റൂമിൽ കയറി.

" എന്നാപ്പിന്നെ ഇറങ്ങിയാലോ.. ?? "
സ്റ്റെല്ല ഒരുങ്ങിയപ്പോഴേക്കും ആൽബിൻ റൂമിലേക്ക് വന്നു.. അവർ അന്നേദിവസം റോയ് പാപ്പന്റെ അടുത്ത് പോകാൻ ഉള്ള തീരുമാനത്തിൽ ആയിരുന്നു.

" ആൽബി മോളെ ഒന്ന് ഡ്രസ്സ് ഇടിപ്പിച്ചേ ഞാനൊന്ന് കൂടി.. ബാത്റൂമിൽ പോയിട്ട് വരാം പിന്നെ പോവണ്ടല്ലോ "
അവൾ പെട്ടെന്ന് ബാത്റൂമിലേക്ക് കയറി.

ഏകദേശം അരമണിക്കൂർ കഴിഞ്ഞ് അപ്പോഴേക്കും അവർ ഇറങ്ങിയിട്ടുണ്ടായിരുന്നു.

ഞായറാഴ്ച ഏകദേശം വൈകുന്നേരം വരെ
അവർ പാപ്പന്റെ അടുത്ത് തന്നെയായിരുന്നു.. അവിടെ സമയം ചെലവഴിച്ച ശേഷം നേരെ പള്ളിയിലേക്കും പോയിട്ട് ആണ് അവർ അന്ന് വീട്ടിലെത്തിയത്..!!

ഇതിനിടയിൽ പലപ്പോഴായി സ്റ്റെല്ല ഫോണിൽ നെറ്റ് ഓൺ ആക്കി മെസേജ് വല്ലതും വന്നിട്ടുണ്ടോ.. ചെറിയ ടെൻഷനോടെ ചെക്ക് ചെയ്തിരുന്നു..!!

ശിവയുടെ ഭാഗത്തുനിന്ന് മെസ്സേജുകൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും അവൾ ആ നമ്പർ സേവ് ചെയ്തിരുന്നു.
പതിവ് പോലെ കുറച്ച് ഫ്രൂട്ട്സും കാര്യങ്ങളും വാങ്ങി റൂമിലേക്ക് എത്തിയതും രണ്ട് പേരും ഫോണിൽ നോക്കി ഇരിക്കാൻ തുടങ്ങി..!!
സമയം മുന്നോട്ട് ഓടി കൊണ്ടിരുന്നു.

" ആൽബി ഞാനും മോളും ഒന്ന് നടക്കാൻ ഇറങ്ങാ.. !! "
ഹാളിൽ നിന്നും അവളുടെ ശബ്ദം.

" ആം.. വേഗം പോയിട്ട് പോരേ.. "
വേഗം വരാൻ പറഞ്ഞു എങ്കിലും ഇത് ആൽബി കാത്ത് നിന്ന സമയം ആയിരുന്നു.

അവർ പോയതും ആൽബിൻ പതിയ എഴുനേറ്റ് വാതിൽ അടച്ചു ലോക്ക് ചെയ്തു ശേഷം രഹസ്യമാക്കി വച്ചിരിക്കുന്ന.. ഒരു പൊതി പുറത്തേക്ക് എടുത്തു..!!

ആൽബിയോട് പോവാണെന്ന പറഞ്ഞ സ്റ്റെല്ല കുഞ്ഞിനെയും കൂട്ടി നടക്കാൻ ഇറങ്ങി.. രാവിലെ മുതൽ കറക്കം തന്നെ ആയിരുന്നു എങ്കിലും ഇവിടേക്ക് മാറിയത് മുതൽ ഉള്ള ശീലമാണ് ഈ വൈകുന്നേരത്തെ നടത്തം..
ആൽബിയെം

💬 Comments

View all comments