0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2873

കൂടി കൂട്ടാമായിരുന്നു ഇടക്ക് അവളുടെ മനസ്സ് മന്ത്രിച്ചു...!!

ഇലക്ട്രോണിക് സിറ്റിയുടെ തെരുവോരങ്ങളിൽ കൂടി അന്ന മോളെയും കൊണ്ട് നടക്കുമ്പോഴാണ് അവിടെത്തന്നെയുള്ള ഒരു സൂപ്പർ മാർക്കറ്റിലേക്ക് സ്റ്റെല്ലയുടെ ശ്രദ്ധ തിരിഞ്ഞത്.

' കിച്ചണിലേക്ക് രണ്ടുമൂന്നു സാധനങ്ങൾ വാങ്ങാൻ വിട്ടു പോയിട്ടുണ്ട് എങ്കിൽ പിന്നെ ഇപ്പോൾ തന്നെ വാങ്ങിക്കാം..'
അവൾ അങ്ങോട്ടേക്ക് തിരിഞ്ഞു.

സൂപ്പർ മാർക്കറ്റിന്റെ ഇരുവശങ്ങളിലുമായി അടക്കി വെച്ചിരിക്കുന്ന സാധനങ്ങളിൽ കൂടി കയ്യും വിരലും ഓടിച്ച് അവൾ കുഞ്ഞിനെയും കൊണ്ട് മുന്നോട്ട് നടന്നു..

' പൈസ ഉണ്ടെങ്കിൽ എന്തെല്ലാം വാങ്ങിക്കൂട്ടാമായിരുന്നു '
ഒരു സാധാരണ പെണ്ണിൻറെ ചിന്താഗതികൾ മാത്രമായിരുന്നു അവൾക്കപ്പോൾ.

ചില അത്യാവശ്യം സ്റ്റേഷനറി സാധനങ്ങൾ വാങ്ങി തിരിച്ചു നടക്കുമ്പോഴാണ് സൂപ്പർ മാർക്കറ്റിന്റെ മറ്റൊരു കോണിൽ അടുക്കി വച്ചിരിക്കുന്ന സ്വീറ്റ്സും ചോക്കലേറ്റ്സ് ഉള്ള ഭാഗത്തേക്ക്.. അന്ന മോൾ കൈ ചൂണ്ടി കൊണ്ടിരുന്നു..!!

പല നിറത്തിലും രൂപത്തിലും ഭംഗിയായി അടുക്കി വച്ചിരിക്കുന്ന ചോക്ലേറ്റുകൾ കറുത്ത ബോക്സിൽ ആയി ഒരു കൊട്ടയിൽ വച്ചിരിക്കുന്ന ഒന്നിലേക്ക് അന്ന മോൾ കൈ ചൂണ്ടി കൊണ്ടിരുന്നു.

' ഇതുവരെയും കാണാത്ത ഐറ്റം ആണല്ലോ? ' സ്റ്റെല്ലയും അതിന്റെ ഭംഗിയിൽ ഒന്ന് അതിശയിച്ചു നിന്നു.

" ഹേലോ..ഒന്നിങ്ങോട്ട് വരാമോ ?? "
അവിടെ സെയിൽസിൽ നിന്ന് ഒരു പയ്യനെ അവൾ കൈകൊണ്ട് വിളിച്ചു.

" എന്താണ് മാം..?? "
അവൻ അതിവിധെയനായി സ്റ്റെല്ലയ്ക്ക് മുന്നിലേക്ക് വന്നു.

" ഇത് എന്ത് തരം ചോക്ലേറ്റ് ആണ് കുട്ടികൾക്ക് കൊടുക്കാമോ..?? "

" തീർച്ചയായും കൊടുക്കാം ഇത് 100% നാച്ചുറൽ ആണ് മാത്രമല്ല തുർക്കിയിൽ നിന്നും നേരിട്ട് ഇമ്പോർട്ട് ചെയ്യുന്ന സാധനമാണ്..!! "
അവൻ അത് കയ്യിലേക്ക് എടുത്തു തന്നു.

" ഇതിൻറെ വില ഒക്കെ എങ്ങനെയാണ് വരുന്നത്..?? "
സ്റ്റെല്ല അത് തിരിച്ചും മറിച്ചും ഒന്ന് നോക്കി.

" മാം ഇത് ഒരു പാക്ക് ആയിട്ടാണ് കൊടുക്കുന്നത്.. ഒരു പാക്കിന് വരുന്നത് 7999 ആണ്..!! "

" ഒരു ചോക്ലേറ്റിനു ഇത്രയും വിലയോ..???? "
സ്റ്റെല്ലക്ക് അതിശയം.

" ഞാൻ പറഞ്ഞല്ലോ മാഡം.. ഇത് ഞങ്ങൾ തുർക്കിയിൽ നിന്നും നേരിട്ട്

💬 Comments

View all comments