Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
ഇറക്കുമതി ചെയ്യുന്ന സാധനമാണ്. ഇതിന് ഒരുപാട് ആവശ്യക്കാറുണ്ട് അത്രയും കോളിറ്റി ഉള്ള സാധനമാണ്.. മാം ബിൽ ആക്കിക്കോട്ടെ ?? "
അവൻ അത് ബാസ്കറ്റിലേക്ക് ഇടാൻ ഒരുങ്ങി.
അന്ന മോളും അതിലേക്ക് തന്നെ കൈ ചൂണ്ടി കൊണ്ടിരുന്നു...!
" വേണ്ടാ.. !! അത് അവിടെ വച്ചേക്ക് "
സ്റ്റെല്ല കുഞ്ഞിനെയും കുട്ടി എടുത്ത സാധനങ്ങൾ കൊണ്ട് അവിടെ നിന്നും ബില്ലിംഗിലേക്ക് നടന്നു.
' ഓരോ ചോക്ലേറ്റിനു മനുഷ്യൻറെ വിലയാണ് വച്ചിരിക്കുന്നത് '
ആത്മാഗതം പറഞ്ഞ് നിൽക്കെ കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ അവൾ റിസപ്ഷനിൽ നിന്നും ഒരു ഡയറി മിൽക്ക് വാങ്ങി നൽകി.
" തൽക്കാലം എൻറെ കുഞ്ഞ് ഇത് കഴിക്ക് 8000 രൂപയുടെ ചോക്ലേറ്റ് തിന്നാൻ മാത്രം നമ്മൾ ആയിട്ടില്ലടാ..!! "
ഷോപ്പിങ്ങും നടത്തവും പൂർത്തിയാക്കി അവൾ റൂമിലേക്ക് വെച്ചു പിടിച്ചു.
റൂമിലെത്തിയപ്പോൾ ആൽബി ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
" നിനക്ക് 24 മണിക്കൂറും ഫോണിൽ കളിച്ചു കൊണ്ടിരിക്കാതെ ഇടയ്ക്ക് ഞങ്ങടെ കൂടെ നടക്കാൻ വന്നു കൂടെ ആൽബി ?? "
അതും പറഞ്ഞ് കുഞ്ഞിനെ ആൽബിയുടെ കയ്യിലേക്ക് കൊടുത്തു അവൾ അകത്തേക്ക് കയറി.
" ഇതെന്തിനാ ആൽബി ഈ ജനലും വാതിലും എല്ലം തുറന്നിട്ടിരിക്കുന്നത്..?? കൊതുക് പോവില്ല.. എല്ലാം കൂടി തുറന്നു മലത്തി ഇട്ടേക്കുവാ..!! "
അവളുടെ ചോദ്യത്തിന് ആൽബിൻ ഒന്നും മിണ്ടിയില്ല.
" എന്തിനാ ഫാൻ ഇത്ര സ്പീഡിൽ ഇട്ടിരിക്കുന്നത്..?? "
സ്റ്റെല്ല ഓരോ ജനലുകളായി അടച്ചു കൊണ്ടിരുന്നു.. ആൽബിൻ ഒന്നും മിണ്ടാതെ കുഞ്ഞിനെയും എടുത്തു റൂമിലേക്ക് പോയി.......!!!!!!
രണ്ട് ദിവസത്തെ വീക്കൻഡ് കഴിഞു രണ്ട് പേരും അവരുടെ കോർപ്പറേറ്റ് ജീവിതം പിന്നെയും തുടങ്ങിയിരുന്നു..
വരുന്ന ആഴ്ചയിൽ ശനിയാഴ്ച ദിവസം അന്ന മോളുടെ ബർത്ത് ഡേ വരുന്നതുകൊണ്ട് അവർ നാട്ടിലേക്ക് പോകാൻ നേരത്തെ തീരുമാനിച്ചിരുന്നു.
വീട്ടിൽ നിന്നും തുടർച്ചയായി വിളി വരുന്നത് കൊണ്ട് തന്നെ ഇത്തവണ നാട്ടിൽ പോയി എല്ലാവരുടെയും കൂടെ ആഘോഷിക്കാമെന്ന് കരുതി..!!
അതിനുള്ള തയ്യാറെടുപ്പുകൾ ആദ്യമേ അവർ ചെയ്തിരുന്നു.. വെള്ളിയാഴ്ച രാവിലെയാണ് പോകാൻ പ്ലാൻ ചെയ്തിരുന്നതെങ്കിലും പിന്നീട് അവർ അത് വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു.
സ്റ്റെല്ലക്കും
💬 Comments
View all comments