Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
ആൽബിനും ഒരുപോലെ കിട്ടിയ ലീവ് ആയിരുന്നു അത് ശനിയും ഞായറും തിങ്കളും ചൊവ്വയും അടക്കം നാലുദിവസം അവർ നാട്ടിൽ തന്നെയായിരുന്നു.
കുഞ്ഞിന്റെ മൂന്നാം പിറന്നാൾ അതി ഭംഗിയായി തന്നെ നാട്ടിൽ എല്ലാവർക്കും ഒപ്പം ആഘോഷിച്ച്.. പിന്നീട് ബാംഗ്ലൂരിലെക്ക് തിരിച്ചുവന്നപ്പോഴേക്കും സ്റ്റെല്ലാ പഴയ കാര്യങ്ങളൊക്കെ മറന്നു ഉഷാറായിരുന്നു...!!
ഈ സമയങ്ങളിൽ ഒന്നും തന്നെ ശിവയുടെ ഭാഗത്തുനിന്ന് കോളോ.. മെസ്സേജൊ ഒന്നും തന്നെ ഉണ്ടായിരുന്നില്ല...അങ്ങനെ വീണ്ടും അവരുടെ ജീവിതം പഴയപോലെ ആയി തുടങ്ങി.
ചൊവ്വാഴ്ച വൈകുന്നേരം നാട്ടിൽ നിന്ന് യാത്ര തിരിച്ച് ബുധനാഴ്ച രാവിലെ അവർ റൂമിൽ എത്തി.
വന്ന് കയറി പതിവുപോലെ ചെറിയ ഉറക്കം കഴിഞ്ഞു രണ്ട് പേരും ജോലിക്ക് പോകാൻ തുടങ്ങിയ സമയത്ത് ആണ്.. കോളിംഗ് ബെൽ അടിക്കുന്നത്.
"ആൽബി.. "
ഒരുക്കത്തിനിടയിൽ ശബ്ദം കേട്ട അവൾ ബെഡ് റൂമിൽ നിന്നും പുറത്തേക്ക് വിളിച്ചു.
" എന്നാടി ഞാൻ ബാത്റൂമിലാണ്.."
ആൽബിന്റെ മറുപടി കേട്ടതും അവൾ പുറത്തേക്ക് ചെന്നു വാതിൽ തുറന്നു.. അതൊരു ഡെലിവറി ബോയി ആയിരുന്നു.
" മാഡം.. നിങ്ങൾക്ക് ഒരു കൊറിയർ ഉണ്ട് "
" ഞാൻ ഒന്നും ഓർഡർ ചെയ്തിട്ടില്ലല്ലോ..?? "
സ്റ്റെല്ല സംശയത്തോടെ ചോദിച്ചു.
" ഇതൊരു ഗിഫ്റ്റ് ആണ് മാം..!! "
" ഓഹ്.. ഒക്കെ..!! ആരാണ് അയച്ചിരിക്കുന്നത് എന്ന് അറിയാമോ..?? "
" എനിക്കതിന്റെ ഡീറ്റെയിൽസ് അറിയില്ല. നിങ്ങളുടെ അഡ്രസ്സിൽ ആണ് അയച്ചിരിക്കുന്നത്..!! ഇവിടെ സൈൻ ചെയ്തോളു "
ഡെലിവറി ബോയ് സാധനം കയ്യൊഴിഞ്ഞു.
" ഒക്കെ താങ്ക്യൂ..!! "
അവൾ ബോക്സ് കയ്യിലേക്ക് വാങ്ങി റൂമിലേക്ക് വന്ന് ടേബിളിൽ വെച്ചു.
' എന്നാലും ആരായിരിക്കും അയച്ചിട്ടുണ്ടാവുക ? '
ആകാംഷ അടക്കാൻ ആവാതെ അവൾ ആ ബോക്സ് തിരിച്ചും മറിച്ചും നോക്കി.
അപ്പോഴേക്കും ആൽബി ഇറങ്ങിയിരുന്നു.. ഗിഫ്റ്റ് ബോക്സ് കണ്ടതും അവൻ അടുത്തേക്ക് വന്നു.
" ഇതെന്താ സംഭവം?? "
" അന്ന മോൾക്ക് ആരോ.. ബർത്ഡേ ഗിഫ്റ്റ് അയച്ചത് ആണ്.. എന്ന് തോന്നുന്നു..!! "
അവൾ തന്റെ നിഗമനം പറഞ്ഞു.
" പൊട്ടിച്ചു നോക്ക്..!! "
ആൽബിൻ
💬 Comments
View all comments