0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2876

തല തുവർത്തി കൊണ്ട് അവൾക്ക് നിർദേശം നൽകി.

വല്ലാത്ത ആകാംഷയോടെ അവർ ആ ബോക്സ് തുറന്നു.. അതിലെ ഗിഫ്റ്റ് കണ്ടതും അവൾ ആകെ ഷോക്ക് അടിച്ചത് പോലെയായി...!!!!

" ഇത് കൊള്ളാമല്ലോ തുർക്കിഷ് ചോക്കലറ്റ്സ്.. എന്നാലും ആരായിരിക്കും അയച്ചിട്ടുണ്ടാവുക...?? "
ആൽബിൻ ആ ചോക്ലേറ്റ് കയ്യിലേക്ക് എടുത്തു നോക്കി.

അപ്പോഴേക്കും സ്റ്റെല്ലയുടെ മനസ്സിലേക്ക് ചില സംശയങ്ങൾ ഉടലെടുത്തു തുടങ്ങിയിരുന്നു.. ഇത്രയും എക്സ്പെൻസീവ് ആയ ചോക്ലേറ്റ് അതും മൂന്ന് കൊട്ട അയച്ചിരിക്കുന്നു..!!

അതിൻറെ കൂടെ ' ഹാപ്പി ബർത്ഡേ സോറി ഫോർ ലൈറ്റ് വിഷസ് ' എന്നും കൂടി ആഡ് ചെയ്തിരിക്കുന്ന ഒരു നോട്ട്.

ഇതാരാണ് അയച്ചത് എന്ന സംശയത്തിന് ഉപരി.. അവളെ ഞെട്ടിച്ച കാര്യം ആ വ്യക്തി തന്റെ ചലനങ്ങൾ പോലും കൃത്യമായി നിരീക്ഷിക്കുന്നുണ്ട് എന്ന തിരിച്ച് അറിവ് ആയിരുന്നു..!!

ഫിലിപ്പിപിൻസിലെ മനില സിറ്റിയിൽ.. സായാഹ്നം അറിയിച്ച് സൂര്യന്റെ ചെങ്കിരണങ്ങൾ തെളിഞ്ഞു വന്നു....

മെലിസ എന്ന പേരിട്ടിരിക്കുന്ന അത്യാഡംബര റിസോർട്ടിന് മുന്നിൽ വന്നെടുത്ത ബെൻസ് കാറിൽ നിന്നും സ്വാമി പുറത്തേക്ക് ഇറങ്ങി.. നേരെ റൂമിലേക്ക് വച്ച് പിടിച്ചു.

ഒരു വശം മൊത്തമായി ഗ്ലാസിനാൽ മറച്ച ബാൽക്കണിക്ക് മുന്നിൽ മസാജിങ് ചെയറിൽ ഇരുന്നു.. സിഗരറ്റ് വലിക്കുകയായിരുന്നു ശിവ അപ്പോൾ..

" ശിവ എന്താ ഇതൊക്കെ..?? "

" എന്താ സ്വാമി...!! ?? "

" നമ്മൾ വന്നിരിക്കുന്നത് 20 ദിവസത്തെ ബിസിനസ് ട്രിപ്പിന് ആണ് എന്തിനാണത് ഏഴാം ദിവസം വെട്ടി കുറച്ച് തിരിച്ചു പോകുന്നത്..?? ഇവിടെയും ഇനിയും കാര്യങ്ങൾ ചെയ്ത് തീർക്കാനില്ലേ...?? "
സ്വാമിക്ക് ശിവയുടെ പെട്ടെന്നുള്ള തീരുമാനത്തിന്റെ കാരണം അറിയില്ലായിരുന്നു.

" സ്വാമി ഞാനും ഭഗത്തും മാത്രമേ തിരിച്ച് പോകുന്നുള്ളൂ.. സ്വാമി ഇവിടെ നിക്കണം. എനിക്ക് നാട്ടിൽ കുറച്ച് അത്യാവശ്യ കാര്യങ്ങൾ ഉണ്ട്..!! "
ശിവ വളരെ സിമ്പിൾ ആയി മറുപടി കൊടുത്തു.

" ഓ മൈ ഗോഡ്...!!!!! "
സ്വാമി രണ്ട് കൈയും കൊണ്ട് മുഖം അമർത്തി തുടച്ചു. പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് വായിലേക്ക് വെച്ച് കത്തിച്ചു.

" ശിവ ഇപ്പോൾ തിരിച്ചു പോകുന്നത്, ആ

💬 Comments

View all comments