Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
പെണ്ണിന് വേണ്ടിയാണോ..?? "
സ്വാമിയുടെ ചോദ്യത്തിന് ശിവ മറുപടിയൊന്നും കൊടുത്തില്ല.
അവർ രണ്ട് പേരുടെയും സംഭാഷണങ്ങളും വാദങ്ങളും കേട്ട് ഭഗത്ത് അപ്പോഴും ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു.
" ശിവ ഞാൻ പറയുന്നത് കേൾക്ക്.. ഇപ്പോൾ നീ വന്നിരിക്കുന്ന കാര്യം കംപ്ലീറ്റ് ചെയ്യാൻ നോക്ക്..!! നീ തിരിച്ച് ച്ചെല്ലുമ്പോൾ ആ പെണ്ണ് അവിടെ തന്നെ ഉണ്ടാകും.. ഇത്രയ്ക്കും ഒബ്സസ് ആവണ്ട കാര്യമുണ്ടോ..?? " സ്വാമിയുടെ ചോദ്യത്തിന് മറുപടിയായി ശിവ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.
" സ്വാമി അവൾ ഈ ലോകത്തിലെ എറ്റവും സുന്ദരി പെണ്ണ് ഒന്നുമല്ല.. അവളെക്കാൾ ലോക സുന്ദരിമാരെ ഞാൻ കണ്ടിട്ടുമുണ്ട്..!! "
ഒരു ദീർഘ നിശ്വാസം വിട്ട് ശിവ പിന്നെയും തുടർന്നു.
" സ്വാമി.. ഇവിടെ പക്ഷേ എന്നെ പിടിച്ച് വക്കുന്ന എന്തോ ഒന്ന്.. എന്താ പറയാ...
ഒത്ത സാമർദ്ധ്യവും ഇത്രയും വശ്യമായ ശരീര സൗന്ദര്യവും അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു ആകർഷണീയത തോന്നുന്നു..!! "
ശിവ തന്റെ കൺമുന്നിൽ കാണുന്നതുപോലെ അവളുടെ സൗന്ദര്യം വർണ്ണിച്ചു കൊണ്ടിരുന്നു.
" ശിവ എനിക്ക് മനസ്സിലാകും..!! നീ ഇത് ഇന്നും ഇന്നലെ തുടങ്ങിയതല്ല പക്ഷേ ഇത്രയും ഒരു പെണ്ണിലേക്ക് ഒബ്സസ് ആവുന്നത് ഞാൻ ആദ്യമായി കാണുകയാണ് "
" അന്ന് ആദ്യമായി അവളുടെ മൂക്കുത്തിയിൽ ചുംബിച്ചപ്പോൾ പോലും അവളുടെ ശരീരത്തിന്റെ മണം... ഉഫ്ഫ്..!! രുചി.. ആം പെണ്ണിന് രുചി കൂടുതലായിരിക്കും..!!!! "
ശിവ ടേബിളിൽ നിന്നും ഒരു പാകമായ ചുവന്ന് തുടുത്ത ആപ്പിൾ എടുത്ത് കയ്യിൽ ഞെരിച്ചു കൊണ്ടിരുന്നു.. അവന്റെ കൈ കരുത്തിൽ ആപ്പിൾ ഞെരിഞ്ഞു അമർന്ന്.. അതിന്റെ ചാർ അവന്റെ കൈകളിൽ കൂടി ഒലിച്ച് ഇറങ്ങി.
" എൻറെ ശരീരം മാത്രമാണ് ഇവിടെ.. മനസ്സ് അവിടെയാണ് !! എന്റെ കിടപ്പറയിൽ അവളെ എത്തിക്കാതെ.. മനസ്സ് നിറയും വരെ ഭോഗിക്കാതെ..എനിക്ക് മറ്റൊരു ചിന്തയില്ല..!! "
കൈകളിലേക്ക് ഒലിച്ച് ഇറങ്ങിയ ആപ്പിളിന്റെ ചാർ അവൻ നാവ് കൊണ്ട് നക്കി എടുത്തു.
അവന്റെ വാക്കുകളും ചെയ്തിയും സ്വാമി ശ്രെദ്ധിച്ചു..ശിവയെ അയാൾക്ക് നന്നായി അറിയാമായിരുന്നു... !!
' പാവം '
💬 Comments
View all comments