Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
ആ പെണ്ണിനു വരാൻ പോകുന്ന വിധി ഓർത്ത് സ്വാമിക്ക് പോലും ചെറിയ ഭയം തോന്നി...!!!
" സ്വാമി നാളെ വൈകുന്നേരം ഫ്ലൈറ്റിന് ഞാനും ഭാഗത്തും യാത്ര തിരിക്കും.. സ്വാമി ഇവിടെ ഉണ്ടാവണം.."
അതും പറഞ്ഞ് ശിവ ധരിച്ചിരുന്ന റോബ് ഊരി മാറ്റി നേരെ സിമ്മിംഗ് പൂൾ ലക്ഷ്യമാക്കി നടന്നു. അവൻറെ ഒപ്പം ഭഗത്തും അങ്ങോട്ടേക്ക് തന്നെ തിരിച്ചു.
കയ്യിൽ വിസ്കി ഗ്ലാസുമായി ശിവ വെള്ളത്തിലേക്ക് ഇറങ്ങി മുങ്ങി കിടക്കുമ്പോഴേക്കും സ്വാമി വീണ്ടും അങ്ങോട്ടേക്ക് വന്നു.
സിമ്മിംഗ് പൂളിന്റെ ഇരു വശങ്ങളിലായി ബോഡിഗാർഡ്സും അവരിൽ പ്രധാനിയായി ശിവയുടെ നിഴലുപോലെ ഭഗത്തും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
" അപ്പോൾ നീ പോകാൻ തന്നെ തീരുമാനിച്ചോ..?? "
" തീരുമാനത്തിൽ മാറ്റമില്ല സ്വാമി..!! " കയ്യിലുണ്ടായിരുന്ന വിസ്കിയുടെ ഗ്ലാസ് ശിവ ഒറ്റ വലിക്ക് അകത്താക്കി.
" ചേട്ടാ..!! ഒരു വാക്ക് പറഞ്ഞാൽ അവളെ ചേട്ടന്റെ മുന്നിൽ ഞാൻ എത്തിക്കും.."
ഇവർ രണ്ടുപേരുടെയും സംഭാഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഭഗത്ത് ഇടയ്ക്ക് കയറി പറഞ്ഞു.
അതിനു മറുപടിയായി ശിവ ഉച്ചത്തിൽ ചിരിക്കുക മാത്രമാണ് ചെയ്തത്.
" നിനക്ക് ഈ മസിൽ മാത്രമേ ഉള്ളോ ബുദ്ധിയില്ലേ ഭഗത്ത്..?? "
അവന്റെ ചോദ്യത്തിന് ഭഗത്ത് ഒന്നും മിണ്ടിയില്ല.
"ഞാനിതുവരെ കണ്ടതുപോലെയുള്ള ഒരു പെണ്ണല്ല സ്റ്റെല്ല.. നിനക്ക് അവളുടെ ശരീരത്തെ മാത്രമേ എന്റെ മുന്നിലേക്ക് എത്തിക്കാൻ കഴിയു..!! മനസ്സിനെ നേടി എടുക്കാൻ കഴിയില്ല"
ശിവ ഭഗത്തിനെ നോക്കി ഒന്ന് ചിരിച്ചു പിന്നെ വീണ്ടും തുടർന്നു.
" താലി കെട്ടിയവനോട് വിശ്വസ്തത പുലർത്തുന്ന , സൗന്ദര്യവും സാമർത്ഥ്യവുമുള്ള പെണ്ണിനെ മെരുക്കുന്നത് ഒരു ഡ്രാഗണിനെ ഇണക്കി എടുക്കുന്നതിന് സമമാണ് നമ്മൾ അവരെ അല്ല... അവർ നമ്മളെ തിരഞ്ഞെടുക്കണം...!! ഒരു ശരീരം മാത്രമായി അവളെ എനിക്ക് വേണമെങ്കിൽ ഇതിനോടകം എൻറെ മുന്നിൽ എത്തില്ല എന്ന് നീ കരുതുന്നുണ്ടോ ???? "
ശിവയുടെ ചോദ്യത്തിന് മുന്നിൽ ഭഗത്ത് തല കുനിച്ചു.
" രാജ്യം മുട്ട് മടക്കുന്ന രാജാവിനെ പോലും നിയന്ത്രിക്കാൻ കഴിവുള്ളവൾ ആണ് പെണ്ണ്..!
നേടി എടുക്കാൻ സമയം വേണ്ടി വന്നേക്കാം.. കുഴപ്പമില്ല എനിക്ക് മുന്നിൽ
💬 Comments
View all comments