0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 2887

പൂർണ സമ്മതത്തോടെ അവൾ വരണം എങ്കിലേ ഓരോ അണുവിലും എനിക്ക് അവളെ ആസ്വദിക്കാൻ കഴിയൂ ...!! "
വിസ്കി ഗ്ലാസ്സ് നനഞ്ഞ നെഞ്ചിലെ രോമങ്ങളിൽ കൂടി ഉരുട്ടി എടുക്കുമ്പോൾ അവന്റെ കണ്ണുകളിൽ വല്ലാത്ത തീക്ഷണത കാണാമായിരുന്നു.

" ശിവ നീ പറയുന്നതൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് പക്ഷേ ഒരു ഭർത്താവും കുഞ്ഞുമുള്ള സ്ത്രീയാണ് ഇങ്ങനെ ബിസിനസ്‌ എല്ലാം മാറ്റി വച്ച് എത്ര നാൾ ഇതിനായി...?? "
സ്വാമി ഇടക്ക് കയറി ചോദിച്ചു. ശിവയുടെ ശ്രെദ്ധ തിരിയുന്നത് അയാളെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.

" പറഞ്ഞത് ശരിയാണ്...!! എല്ലാത്തിനും ലിമിറ്റ് ഉണ്ട് പക്ഷേ സ്വാമി ഞാൻ അവളെ ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ എനിക്കതിന് അവസരം തീർച്ചയായും അവൾ ആയിട്ട് തന്നെ ഒരുക്കി തന്നിരിക്കും....!!!!!!!! "

" നിന്നോട് ഇനി സംസാരിക്കുന്നതിൽ കാര്യമില്ല എന്ന് മനസ്സിലായി..! എപ്പോഴാണ് യാത്ര തിരിക്കുന്നത്...?? "
സ്വാമി അപ്പോഴേക്കും അടുത്ത സിഗരറ്റിനു തീ കൊളുത്തി.

" നാളെ വൈകുന്നേരം..!! "
ശിവ മറുപടി കൊടുത്തു വീണ്ടും വെള്ളത്തിലേക്ക് മുങ്ങാം കുഴി ഇട്ടു.

സ്വാമി കുറച്ചു സമയ കൂടി എന്തോ ആലോചിച്ചു നിന്നു.

" ഭഗത്..!! എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം ഒന്ന് പുറത്തേക്ക് വരാമോ..?? "

" എന്താ സ്വാമി..?? "
അവൻ വിധേയനായി സ്വാമിക്കൊപ്പം വന്നു.

" നീയാണ് ശിവയുടെ കൂടെ നിഴൽ പോലെ ഉണ്ടാവുന്നത് അവൻ എന്താണ് ഒപ്പിച്ചു വെക്കാൻ പോകുന്നത് എനിക്ക് അറിയില്ല..!! പക്ഷേ എന്തെങ്കിലും കൈവിട്ടു പോകുന്നു എന്ന് തോന്നിയാൽ.. എന്നെ വിളിക്കണം..!! എന്തിനെയും വാശിയോടെ നേടിയെടുക്കുന്ന പ്രകൃതമുള്ള ആളാണ് ശിവ ആ പെണ്ണിനെയും അവളുടെ കുടുംബത്തെയും ഉപദ്രവിക്കുന്ന രീതിയിലേക്ക് ഒരിക്കലും പോകരുത് "
ഒരു മുന്നറിയിപ്പ് കൊടുക്കും പോലെ സ്വാമി ഭഗത്തിന്റെ തോളിൽ കൈ വച്ച് പറഞ്ഞു.

" ഞാൻ... ഞാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം.. സ്വാമി...!!
അവൻ ഉറപ്പ് നൽകിയതിനു പുറമെ ശിവയെ ഒന്ന് കൂടി തിരിഞ്ഞു നോക്കിയ ശേഷം സ്വാമി പുറത്തേക്ക് നടന്നു.

മനില സിറ്റിയെ ഇരുട്ടിലേക്ക് ആഴ്ത്തി കൊണ്ട് നിശക്ക് സ്വാഗതം നല്കി സൂര്യൻ ആഴ കടലിലേക്ക് മാഞ്ഞു....

ദിവസങ്ങൾ

💬 Comments

View all comments