Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു ഓഫീസിലെ ഒരു തിരക്കുപിടിച്ച ദിവസത്തിലായിരുന്നു സ്റ്റെല്ല അന്ന്...
ഉച്ചയോട് കൂടി ഇമ്പോര്ടന്റ്റ് മീറ്റിംഗ് എല്ലാം പൂർത്തിയായിരുന്നു..
ലഞ്ച് ബ്രേക്ക് ടൈം പൂർത്തിയാക്കി തിരികെ കയറാനുള്ള തയ്യാറെടുപ്പിലായിരുന്നു അപ്പോൾ അവൾ..
ഇടയ്ക്കെപ്പോഴാ ഫോൺ എടുത്തു നോക്കിയപ്പോഴാണ് അപ്രതീക്ഷിതമായി ഫോണിലേക്ക് വന്ന ശിവയുടെ മെസ്സേജ് അവൾ കാണുന്നത്...
' യൂ ലുക്ക് ബ്യൂട്ടിഫുൾ ഇൻ സാരി '
മെസ്സേജ് അയച്ച ആൾ തൊട്ടടുത്ത് തന്നെ ഉണ്ട് എന്ന് പറയാതെ പറയും പോലെ...!!!
കോർപേറെറ്റിലെ ഒഴിച്ചു കൂടാനാവാത്ത ഒന്നായ ' എത്ത്നിക് ഡേ ' അന്നെ ദിവസം കമ്പനി ആഘോഷിക്കുന്നതിനാൽ
ആകാശ നീല കളർ സാരിയിലും അതിനൊപ്പം വെള്ള ബ്ലൗസിലും കൂടി അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയായിരുന്നു സ്റ്റെല്ല ഓഫീസിൽ വന്നിരുന്നത്...!!
വെളുത്ത ചുവന്ന കഴുത്തിൽ മുത്തുമാലയും അതിനു മാച്ചിങ് ആയിട്ടുള്ള ജിമിക്കി കമ്മലും
അവളെ ആരും കൊതിക്കുന്ന പെണ്ണ് ആക്കി മാറ്റിയിരുന്നു.. !!
മെസ്സേജ് കണ്ട ഉടനെ ചെറിയ ഞെട്ടലോടെ അവൾ ചുറ്റുപാടും നോക്കി എന്നാൽ ആരെയും അവൾക്ക് അവിടെ കാണാൻ പറ്റിയില്ല...
അവൾ കഫ്റ്റീരിയയിൽ നിന്നും വേഗം എഴുന്നേറ്റ് പുറത്തേക്ക് നടന്നു. അവളുടെ വർക്കിങ് ഫ്ലോറിലേക്ക് പോകാൻ ആയി ലിഫ്റ്റിലേക്ക് കയറി..
" ഹേലോ.. സ്റ്റെല്ല..!! "
ഡോർ ക്ലോസ് ചെയ്യുന്നതിന് മുന്നേ അവളെ ഞെട്ടിച്ചുകൊണ്ട് ശിവയും ഉള്ളിലേക്ക് കയറി.
" ശിവ്.. ശിവാ..?? "
അവൻറെ പെട്ടെന്നുള്ള വരവും രണ്ടുപേരും വീണ്ടും തനിച്ച് ആകുന്നതും സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് അകാരണമായി ഉയരാൻ കാരണമായി....!!!
" സ്റ്റെല്ല സുഖമായിരിക്കുന്നൊ ?? "
" ആഹ്... ആം...!! യാ ആം ഫൈൻ "
അവളുടെ കൈകൾ വിറക്കുന്നത് ശിവയിൽ ചിരി ഉണർത്തി.
" തനിക്ക് എന്താ.. എന്നെ കാണുമ്പോൾ ഭയമുണ്ടോ?? "
" ഏഹ്.. !! എന്തിന് ?? നോ നോ "
അവൾ ചിരിക്കാൻ ശ്രെമിച്ചു.
" സ്റ്റെല്ല..!! അന്നൊരിക്കൽ എൻറെ ഭാഗത്തുനിന്നും അങ്ങനെ പറ്റിപ്പോയി അതിനർത്ഥം ഞാൻ തന്നെ ഫോളോ ചെയ്യുകയാണെന്നൊ.. ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്നൊ അല്ല..!! ഐ ജസ്റ്റ് വാണട്സ് ട്ടു ബി ഫ്രെണ്ട്‌ലി വിത്ത് യു "
💬 Comments
View all comments