0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 2844

നിന്നും വന്നുകൂടുന്ന ഒരു പറ്റം ആൾക്കാർ...

" ആൽബി എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്... "
ചെറിയൊരു മുഖവുരയോടെ ആണ് നടത്തത്തിനിടയിൽ സ്റ്റെല്ല തുടങ്ങിയത്.

' എന്താണ് ? ' എന്ന മട്ടിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
" ഞാൻ കുറച്ചു ദിവസം ബാംഗ്ലൂരിൽ നിന്ന് മാറി നാട്ടിൽ പോയി നിന്നാലൊ എന്ന് ആലോചിക്കുകയാണ്..!! "

" അതെന്നാ പെട്ടെന്ന് ? "

" ഒന്നുമില്ല ഓഫീസിലെ തിരക്കും ഓരോ ഓട്ട പാച്ചിലും എല്ലാം കൂടി ആകെ മൈൻഡ് ഒന്ന് ഫ്രീ ആകുന്നില്ല..! സൊ കുറച്ചു ദിവസം നാട്ടിലേക്ക് പോയി ഫ്രഷ് ആയിട്ട് വരാം എന്ന് കരുതി "
സ്റ്റെല്ല നടത്തത്തിനടയിൽ എന്റെ ചോദ്യത്തിനുത്തരവും നൽകി.

" പെണ്ണെ.. നമ്മൾ ഒരു മാസം പോലും ആയില്ലാലോ പോയി വന്നിട്ട്...!! പിന്നെ പെട്ടെന്ന് ഒരു പോക്ക് ? മാത്രമല്ല നീയും കുഞ്ഞും കൂടി പോയി കഴിഞ്ഞാൽ പിന്നെ ഞാനിവിടെ തനിയെ ആവില്ലേ ? "
എനിക്ക് സ്റ്റെല്ലയുടെ സംസാരത്തിന്റെ
പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല.

" ആൽബി കുറച്ചു ദിവസത്തെക്ക് അല്ലെ ഉള്ളൂ..!! മാത്രമല്ല ആൽബി വർക്ക് ഫ്രം ഹോം ചോദിച്ചു നോക്കൂ അത് കിട്ടുവാണെങ്കിൽ പിന്നെ നമുക്ക് മൂന്നു പേർക്കും കൂടി പോകാമല്ലോ ? "
അവൾ രണ്ടു കൈകളും കെട്ടി മറ്റേതോ കോകത്ത് നിന്ന് എന്ന പോലെ ചിന്തിച്ച് നടന്നുകൊണ്ടിരുന്നു.

' ഇതൊരു ചെറിയ ഒളിച്ചോട്ടം ആണെന്ന് പറയാതെ പറയുന്നതുപോലെ എനിക്ക് മനസ്സിലായിരുന്നു '

" എന്താ നിനക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ? "
ഞാൻ ഒന്നുമറിയാത്തതുപോലെ അവളോട് ചോദിച്ചു.

" എയ്..പ്രശ്നങ്ങളൊന്നുമില്ല ആൽബി..!! പക്ഷേ എന്തോ കുറച്ചു ദിവസം നാട്ടിൽ
പോയി ഫാമിലിയുടെ കൂടെ ഒക്കെ ഒന്ന് ചെലവഴിക്കണമെന്ന് തോന്നുന്നു..
ആൽബിയും വർക്ക് ഫ്രം ഹോം ചോദിച്ചു നോക്ക് "

" ശരി ഞാൻ ട്രൈ ചെയ്യാം...!! ഇപ്പൊ നീ എന്തായാലും പെട്ടെന്ന് പോകുന്നതിനെ പറ്റി ചിന്തിക്കണ്ട..!! വേണമങ്കിൽ കുറച്ചു ദിവസം ലീവ് എടുത്ത് വീട്ടിൽ ഇരുന്നോ...."

"ഞാൻ ആദ്യം ലീവ് ചോദിച്ചു നോക്കട്ടെ..!! " ആൽബിക്ക് മറുപടി നൽകി സ്റ്റെല്ല നടത്തം തുടർന്നു..

അവൾക്ക് നോക്കാം എന്ന് ഉറപ്പ് നൽകി എങ്കിലും ശരിക്കും കാര്യങ്ങളുടെ കിടപ്പ് എന്താണെന്ന് എനിക്ക് ഒരു തരത്തിൽ മനസ്സിലാകുന്നുണ്ടായിരുന്നില്ല.

ഫോണിൽ അവനെ ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നു.. എന്നാൽ ഇരുട്ടിൽ അവനൊപ്പം...??

💬 Comments

View all comments