Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
തന്റെ ഭാഗം വ്യക്തമാക്കി.
" കേട്ടതിൽ ഒരുപാട് സന്തോഷം..!! ഫാമിലി എപ്പോഴും നമുക്ക് ഇമ്പോർട്ടന്റ് ആയിരിക്കണം
എങ്കിലേ മനസ്സ് സാന്തൊഷമായിരിക്കു.. "
സ്വാമി അവൾക് ഉപദേശം നൽകും പോലെ ആണത് പറഞ്ഞത്
"ശരി അപ്പോൾ നമുക്ക് കാര്യങ്ങളിലെക്ക് കടക്കാം സ്റ്റെല്ല...!! "
അയാൾ നേരെ സ്റ്റെല്ലയുടെ ക്യാമ്പിനിലേക്ക് വന്ന് അവൾക്ക് ഓപ്പോസിറ്റ് ആയിരുന്നു...
ലാപ്ടോപ്പിൽ ഇതുവരെ സൂക്ഷിച്ചുവച്ചിരുന്ന പ്രോജക്ടിന്റെ എല്ലാ ഡീറ്റെയിൽസും വിശദമായി അവൾ അയാൾക്ക് കൈ മാറാൻ തുടങ്ങിയിരുന്നു...
സ്വാമി ഫയൽസും പ്രൊജക്റ്റ് പരിശോധിച്ച് ഉറപ്പ് വരുത്തുമ്പോൾ നേർക്ക് നേർ ഇരിക്കുന്ന വ്യക്തിയെ സ്റ്റെല്ല നിരീക്ഷിച്ചു..
ട്രഡീഷണൽ കന്നടിക കളെപ്പോലെ രണ്ട് കാതുകൾ കുത്തിയിരിക്കുന്നു വലത്തെ കയ്യിൽ ഇടിവളയും ഇടത്തെ കയ്യിൽ ഒരു വില കൂടിയ വാച്ചും കഴുത്തിൽ ആഡംബരം എടുത്ത് കാണിക്കുന്ന ഒരു സ്വർണ ചെയ്ൻ..!!
വർഷങ്ങളുടെ എക്സ്പീരിയൻസ് എടുത്തു കാണിക്കും പോലെ പക്വതയാർന്ന സംസാരം..
ശിവ പുതിയ സ്വാമ്രാജ്യങ്ങൾ കെട്ടി പടുക്കുമ്പോൾ ഇതുവരെ വാർത്ത് എടുത്ത ബിസിനസ്സ് സംരക്ഷിക്കുന്നതിനാണ് സ്വാമി കൂടുതൽ ശ്രെദ്ധ കൊടുക്കുന്നത് എന്ന് അവൾക്ക് മനസിലായി..!!!
ഇടയ്ക്ക് എപ്പോഴെങ്കിലും ശിവയെപ്പറ്റി അയാൾ എന്തെങ്കിലും സംസാരിക്കും എന്ന് കരുതിയെങ്കിലും സ്വാമിയുടെ ഭാഗത്തുനിന്നും അത്തരത്തിൽ ഒരു സംസാരം ഉണ്ടായിരുന്നില്ല...!!
താൻ ആയിട്ട് എന്തെങ്കിലും ചോദിക്കാം എന്ന് വിചാരിച്ചാൽ ചിലപ്പോൾ അത് ഇവിടെ ഒന്നും നിൽക്കില്ല അതുകൊണ്ട് തൽക്കാലം ഒന്നുതന്നെ ചോദിക്കേണ്ട എന്ന് അവൾ കരുതി...!!
ഓഫീസ് കാര്യങ്ങളും പ്രൊജക്റ്റ് സംബന്ധിച്ചതുമായി അയാൾ തന്നോട് ഒരുപാട് കാര്യങ്ങളെ പ്പറ്റി സംസാരിച്ചു...
ഇതുവരെ ശിവ മുന്നോട്ടുവച്ച സജഷൻസും അതിൽ കമ്പനി പൂർത്തിയാക്കിയിരിക്കുന്ന കൺസ്ട്രക്ഷനും അതിൻറെ ഡീറ്റെയിൽസും സ്റ്റെല്ല വളരെ വൃത്തിയായി സ്വാമിക്ക് അവതരിപ്പിച്ചു നൽകി...
" യൂ ഹാവ് ഡൺ എ ഗ്രറ്റ് ജോബ് സ്റ്റെല്ല..! റിയലി അപ്പ്രെഷെറ്റ് യൂ.."
സ്വാമി അവളെ പ്രേശംസിക്കുന്നുണ്ട് എങ്കിലും അയാളുടെ സംസാരത്തിൽ ഒരിക്കൽ പോലും ശിവയുടെ പേര് കടന്നു വരാതിരുന്നത് ശരിക്കും അവൾക്ക് അതിശയവും ഒരു തരം ജിങ്ഞാസയും ഉണ്ടാക്കി !!
" അപ്പോൾ താങ്ക്യു സ്റ്റെല്ല..!! ഞാൻ ഇറങ്ങുകയാണ് ഈ ഫയൽസ് എല്ലാം എനിക്കൊന്ന് ഷെയർ ചെയ്യണം.. "
" തീർച്ചായായും സ്വാമി "
" പിന്നെ അതിന്റെ കൂടെ നമ്മുടെ കോൺട്രാക്ട് പ്രകാരം ഇതുവരെ നിങ്ങൾ കമ്പ്ലീറ്റ് ചെയ്തതിന്റെ ഫയൽസ് കൂടി എനിക്ക് സബ്മിറ്റ് ചെയ്യണം "
സ്വാമി അതും കൂടി പറഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങി.
എഴുന്നേൽക്കുന്നതിന് തൊട്ട് മുമ്പായി
💬 Comments
View all comments