0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 2913

ആളുടെ ഫോണിലേക്ക് ഒരു കോൾ വന്നു.

" ഹലോ ശിവ പറയൂ..."

'അപ്പുറത്ത് സംസാരം '

" കാര്യങ്ങൾ അങ്ങനെ ആണല്ലേ ? വേറെ പ്രശ്നങ്ങൾ എന്തെങ്കിലും .. ആർക്കും കുഴപ്പമില്ലാലൊ ?? "

' അപ്പുറത്ത് വീണ്ടും സംസാരം '

ഫോണിൽ ശിവ ആണെന്ന് അറിഞ്ഞതും സ്റ്റെല്ലയുടെ ശരീരത്തിൽ ഒരു തരം എക്സൈറ്റ്മെന്റ് നിറഞ്ഞു..
നെഞ്ചിടിപ്പ് ഒക്കെ വല്ലാതെ കൂടുന്നു..
ശിവയെ കാണണ്ട പക്ഷെ ശബ്ദം ഒന്ന് കേട്ടെങ്കിൽ....!!!

" നീ കുറച്ചു കൂടി ഷമയോടെ കാര്യങ്ങളെ കാണു ശിവാ...!! ഇവിടുത്തെ കാര്യങ്ങൾ ഞാൻ മാനേജ് ചെയ്തോളാം എല്ലാം ഒക്കെ ആയതിനുശേഷം മാത്രം തിരികെ വന്നാൽ മതി, ശരി ഞാൻ വിളിക്കാം "
അതും പറഞ്ഞ് സ്വാമി കാൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ ഇട്ടു.

' ശിവ എവിടെയാണെന്നും എന്ത് ചെയ്യുകയാണെന്നും അന്വേഷിക്കാനുള്ള സ്റ്റെല്ലയുടെ ആകാംഷയും ജിങ്ഞാസയും നെല്ലി പലക വരെ എത്തി.. സ്വാമിയോട് ചോദിച്ചാലോ??? '
സ്വാമി അവളുടെ മുന്നിൽ എഴുന്നേറ്റു പോകാൻ തുടങ്ങുന്ന ഓരോ നിമിഷവും അവളുടെ ചങ്കിടിപ്പ് ഉയർന്ന് മനസ്സ് സങ്കർഷ ഭരിതമായി കൊണ്ടിരുന്നു...!!!
' സ്റ്റെല്ല.. നോ...! സ്റ്റെല്ല ലീവ് ഇറ്റ് '

" സ്വാമി...???? "
ഒടുവിൽ പോകാൻ ആയി തിരിഞ്ഞ അയാളെ സ്റ്റെല്ല പുറകിൽ നിന്നും വിളിച്ചു.

' എന്താണ് ' എന്ന മട്ടിൽ സ്വാമി അവിടെ തന്നെ നിന്നു എങ്കിലും തിരിഞ്ഞു നോക്കിയില്ല...!!!

" ശിവ എവിടെയാണ് കുറച്ചു ദിവസമായല്ലോ കണ്ടിട്ട് ?? "
അവളുടെ ചോദ്യം കേട്ടതും അയാൾ അരുതാത്തത് എന്തോ കേട്ട പോലെ ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു.

" ശിവയെ കുറിച്ച് ആണോ ചോദിച്ചത് ??? "

" അതെ..!! ആളെ കുറച്ച് ദിവസമായി കാണുന്നില്ല...സോ ജസ്റ്റ്‌ അറിയാൻ.. "
ചോദിച്ചത് ' അബദ്ധം ആയോ ' എന്ന മട്ടിൽ അവൾ കൈ വിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു..

" കുറച്ച് ഇഷ്യൂസ് അൺ എക്സ്പെക്റ്റട് ആയി വന്നു സ്റ്റെല്ല.. ബിസിനസ്സിൽ ഞങ്ങൾ പ്രതീക്ഷിക്കാത്ത ചെറിയ പ്രശ്നങ്ങൾ നടന്നു അതുകൊണ്ട് ശിവയും ഭഗത്തും മലേഷ്യയിലേക്ക് പോയിരിക്കുകയാണ് ഞായറാഴ്ച പോയതാണ് ഇതുവരെ വന്നിട്ടില്ല..."
അയാൾ പോക്കറ്റിൽ കൈ തിരുകി നിന്നാണ് സംസാരിച്ചത്.

" ആൾക്ക് കുഴപ്പങ്ങളൊന്നുമില്ലാല്ലോ..! അല്ലേ ?? "
വേണ്ടപ്പെട്ട ആർക്കോ എന്ന പോലെ അവൾ വ്യകുല പെടുന്നതും മുഖഭാവം മാറുന്നതും സ്വാമി ശ്രെദ്ധിച്ചിരിക്കണം.

💬 Comments

View all comments