0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 2993

നോക്കി അവൻ ഒരു കൈ കൊണ്ട് അവളുടെ ലോക്ക് അഴിച്ചു കൊടുത്തു..
മറ്റൊരുത്തിയുടെ നാമം ഉച്ചരിക്കപ്പെട്ടത് സുന്ദരിക്ക്  ഇഷ്ടപെട്ടിട്ടില്ല എന്ന് മുഖത്ത് വ്യക്തം...!!

' ഒരു കൈ കൊണ്ട് ടേബിളിൽ നിന്നും തന്റെ  ചെക്ക് എടുത്ത് ശിവ അതിലേക്ക് ഒപ്പിട്ടു.. '

" വിളിച്ചു വരുത്തി അപമാനിച്ചത് ആയി കണക്ക് ആക്കണ്ട...!!  ഇന്നത്തെ രാത്രിക്ക് നിനക്ക് വിലയിടാം "

" താങ്ക്യു...!! "
അവൻ ബ്ലാങ്ക് ചെക്ക് അവൾക്ക് കൈ മാറിയതും അവളുടെ മുഖം വീണ്ടും വിടർന്ന് പ്രകാശ പൂരിതമായി...!!

ശിവ  അവിടെ നിന്നും എഴുന്നേറ്റ് ഒരു സിഗരറ്റ്  കത്തിച്ച് പുറത്തേക്ക് നടന്നു അവൻറെ മനസ്സിലേക്ക് ആ നിമിഷം മുതൽ  ഒരുപാട് ചിന്തകൾ കടന്നുവരാൻ തുടങ്ങി...

അവൻ ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു
" ആ ചേട്ടാ...? "

"  ഭഗത് നമ്മൾ നാളെ വൈകുന്നേരം തന്നെ ഇന്ത്യയിലേക്ക് പോകുന്നു..!! "

"  അതെന്താ ചേട്ടാ പെട്ടെന്ന് ?? ഇവിടെ പ്രശ്നങ്ങൾ ഒക്കെ തീർന്ന് വരുന്നത് അല്ലേ ഉള്ളു ??  "

"  അതൊക്കെ പറയാം നമ്മൾ നാളെ വൈകുന്നേരം തന്നെ പോകുന്നു നീ അതിനുള്ള ഏർപ്പാട് ചെയ്യാൻ നോക്ക് "

"  ശരി ചേട്ടാ "
ഭഗത്ത് കാൾ കട്ട് ചെയ്തതും  ശിവ തന്റെ റോബ് ഊരി മാറ്റി ആ കൊടിയ തണുപ്പിൽ  സിമ്മിംഗ് പൂളിലേക്ക് ഇറങ്ങി അതിൻറെ താഴേക്ക് ഊളിയിട്ടു പോയി....

രാവിലെ സ്റ്റെല്ല ഓഫീസിലേക്ക് പോകാനുള്ള തത്രപ്പാടിൽ ആയിരുന്നു..
രാവിലത്തെ ദോശയും കഴിച്ച് കയ്യിൽ പ്ലേറ്റുമായി ആൽബി അവൾക്ക് അടുത്തേക്ക് വന്നു.
" നിനക്ക് കുറച്ചു കൂടെ നേരത്തെ എഴുന്നേറ്റാൽ ഇത്ര കിടന്നു ഓടേണ്ട കാര്യം ഇല്ലല്ലോ ? "

" ആൽബി മിണ്ടരുതേ...!! ഇപ്പോൾ ഞാൻ തന്നെ വേണം ആറുമണിക്ക് എഴുന്നേറ്റ് ഇത് മൊത്തം ചെയ്യാൻ ആൽബിക്ക് എൻറെ കൂടെ എഴുന്നേറ്റാൽ എന്താ ? എന്നിട്ട് ഇപ്പോൾ വർത്താനം പറയാൻ വന്നേക്കുന്നു..!! "
രാവിലെ തന്നെ പെണ്ണ് ചെറിയ ചൂടിലാണ്.

ജീൻസിന്റെ ബെൽറ്റ് ടൈറ്റ് ചെയ്ത് ഇട്ടിരിക്കുന്ന ടീഷർട്ട് ഇറക്കം ഉണ്ടെന്ന്

💬 Comments

View all comments