0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 2995

ഷോർട്ടജ് ഉള്ളത് കൊണ്ട് ആണ് തന്നോട് വരാൻ പറഞ്ഞിരിക്കുന്നത്...
ഇന്നും കൂടി കഴിഞ്ഞാൽ പിന്നെ ഒരാഴ്ച ലീവ് ആണ് സമാധാനം...!!

സ്റ്റെല്ല ഓഫീസിലേക്ക് വന്ന് കയറിയപ്പോഴേക്കും കമ്പനിയുടെ മുൻ വശത്തായി നിർത്തിയിട്ടിരിക്കുന്ന കറുത്ത ബിഎംഡബ്ല്യു അവൾ ശ്രദ്ധിച്ചിരുന്നു..

പക്ഷേ കുറച്ചു ദിവസങ്ങളായി അത് അവിടെ തന്നെ കാണുന്നതുകൊണ്ട് അവൾ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറിപ്പോയി...

പതിവുപോലെ വാഷ് റൂമിൽ പോയി താൻ സുന്ദരി തന്നെയാണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അവൾ തന്റെ ക്യാബിനിൽ എത്തി ലോഗിൻ ചെയ്തു...

ഫോണെടുത്ത് ആൽബിക്ക് വൈകുന്നേരത്തേക്ക് വാങ്ങേണ്ട കുറച്ച് സാധനങ്ങൾ ലിസ്റ്റ് അയച്ചു...
കുഞ്ഞിനെ കൊണ്ടു വിട്ടിട്ട് മെസേജ് അയക്കണം എന്ന് ഓർമിപ്പിച്ചതിനു ശേഷം അവൾ തന്റെ ജോലിയിലേക്ക് തിരിഞു..

ലാപ്പ് തുറന്ന് വെച്ച് കുറച്ചു ഫയൽസ് അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മാനേജരുടെ അസിസ്റ്റന്റ് വരുന്നത്..

" സ്റ്റെല്ല കുറച്ചു കഴിയുമ്പോൾ ക്ലൈന്റ് മീറ്റിംഗ് ഉണ്ട് എന്ന് പറയാൻ പറഞ്ഞു തന്നോട് റെഡിയായി ഇരിക്കണമെന്നും..."

" എപ്പോഴാണ് സമയം പറഞ്ഞിരിക്കുന്നത് ? "
അവൾ ലാപ്പിൽ നിന്നും തല ഉയർത്തി.

" ഒരു 11 മണിയാവുമ്പോൾ തുടങ്ങാമെന്നാണ് സാർ പറയുന്നത്.."

" താങ്ക്യൂ സോ മച്ച്..!! "
അവൾ തനിക്ക് അറിയിപ്പ് തന്ന സ്റ്റാഫിനെ ഒരു പുഞ്ചിരി സമ്മാനമായി നൽകി.

' ചിലപ്പോൾ സ്വാമിക്ക് അയച്ചിരിക്കുന്ന ഡോക്യുമെന്റ്സിൽ എന്തെങ്കിലും വ്യത്യാസം വന്നതുകൊണ്ട് അയാൾ നേരിട്ട് വന്നതായിരിക്കാം '

' എന്താണെങ്കിലും സ്വാമിയോട് സംസാരിക്കുമ്പോൾ താൻ വളരെ കംഫർട്ടബിൾ ആണ് അതുകൊണ്ടുതന്നെ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അത് പറഞ്ഞ് നിൽക്കാവുന്നതേയുള്ളൂ '

കുറച്ചു സമയം കൂടി എടുത്ത് തന്റെ വർക്കെല്ലാം കമ്പ്ലീറ്റ് ചെയ്തു 11 മണി ആയപ്പോഴേക്കും അവൾ വാഷ് റൂമിൽ പോയി ഒന്നുകൂടി റെഡിയായി..

" മെയ്‌ ഐ കം ഇൻ സാർ ?? "
തന്റെ ലാപ്പ് എടുത്ത രണ്ടാം നിലയിലേക്ക് നടന്നു.. ഓപ്പറേഷൻസ് മാനേജരുടെ ക്യാബിൻ തുറന്നു ..!!

" പ്ലീസ്‌ "
മാനേജർ മറുപടി നൽകിയതും അകത്തു കയറിയ സ്റ്റെല്ല ക്യാബിനിൽ ഇരിക്കുന്ന ആളെ കണ്ടതും സപ്ത ഞാഡി ഞരമ്പുകളും

💬 Comments

View all comments