Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
കനത്ത എസിയിലും അവൾ ചെറുതായി വിയർക്കുന്നുണ്ടായിരുന്നു... അവളുടെ മുഖം കാണും തോറും ശിവയ്ക്ക് ചെറുതായി ചിരി പൊട്ടിത്തുടങ്ങി..!!
അവൻ കൈകൊണ്ട് ചിരി മറച്ചു..
മാനേജർ പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധിക്കുന്നു എന്നപോലെ സ്റ്റെല്ല സൈഡിൽ ആയി അവനെ മൈൻഡ് ആക്കാതെ ഇരുന്നു..
" നമ്മുടെ നമ്മുടെ മാർത്ത ഹള്ളിയിലെ പ്രോജക്ട് ലാസ്റ്റ് സ്റ്റേജ് ആണെന് ഓർക്കണം സ്റ്റെല്ല..!! സൈറ്റ് സൂപ്പർവൈസർസിനെ കണ്ടു വേണ്ട നിർദ്ദേശങ്ങൾ നൽകണം "
" യെസ് സാർ.. "
" ഇന്ന് ശിവ ഫ്രീയാണ് ക്ലൈന്റിനു സൈറ്റ് വിസിറ്റ് ചെയ്യണമെന്നുണ്ട് തനിക്ക് അസിസ്റ്റ് ചെയ്യാൻ പറ്റില്ലേ.. താൻ ഓക്കേ അല്ലേ ?? "
" ആം ഒക്കെ ആണ്..!! "
മാനെജേരുടെ ചോദ്യത്തിന് സ്റ്റെല്ലയ്ക്ക് പെട്ടെന്ന് വേറെ ഒന്നും മറുപടി മിണ്ടാൻ കഴിഞ്ഞില്ല.
ശിവയുടെ കൂടെ കാറിൽ പോകണം എന്ന കാര്യം പോലും ആ സമയം സ്റ്റെല്ല ഓർത്തിരുന്നുണ്ടാവില്ല..
അവൾ പുറത്തേക്ക് ഇറങ്ങിയതും നേരെ വാഷ് റൂമിലേക്ക് പോയി വെള്ളം കൊണ്ട് മുഖത്തടിച്ചു കഴുകി..
താൻ കാത്തിരുന്ന സമയം ആഗതമായിരിക്കുന്നു എങ്ങനെയെങ്കിലും ഈ നിമിഷങ്ങളെ കടന്ന് പോകണം..
ഉയർന്ന നെഞ്ചിടിപ്പിന് സ്റ്റെല്ല നിയന്ത്രിക്കാൻ ശ്രെമിച്ചു.
" കം ഓൺ സ്റ്റെല്ല.. യൂ ക്യാൻ.. യൂ ക്യാൻ "
' എല്ലാത്തിലും ഉപരി ശിവയെ പെട്ടെന്ന് കണ്ടപ്പോൾ തനിക്ക് ഉള്ളത് സന്തോഷമാണോ ?
അതോ ഒരുതരം എക്സൈറ്റ്മെന്റ് ആണോ ?
അതോ ഭയമാണോ ? '
എന്ന് പോലും അവൾക്ക് തിരിച്ചറിയാൻ പറ്റുന്നില്ലായിരുന്നു.
അവൾ കുറച്ച് സമയം കൂടി അകത്ത് ചിലവഴിച്ചതിനു ശേഷം ഇറങ്ങിയതും ശിവ അവളെ കാത്തു പുറത്തു നിൽക്കുന്നുണ്ടായിരുന്നു...
അവൻ തന്റെ പാന്റിന്റെ പോക്കറ്റിൽ രണ്ട് കൈകളും തിരുകി സ്വാഭാവികമായ കള്ളച്ചിരിയോടെ അവളെ മൊത്തമായി ഒന്ന് വീക്ഷിച്ചു..
" നമുക്ക് ഇറങ്ങിയാലോ ? "
ശിവയുടെ ചോദ്യം.
മാനേജർ എല്ലാ കാര്യങ്ങളും തന്നോട് ഓൾറെഡി ഏൽപ്പിച്ചത് കൊണ്ടും ഇതിൻറെ 80 ശതമാനം താൻ തന്നെ കൈകാര്യം ചെയ്തതുകൊണ്ടും ഇന്നത്തെ യാത്രയിൽ നിന്നും തനിക്ക് രക്ഷപെടാൻ ആവില്ല എന്ന് അവൾക്ക് 100 ശതമാനം ഉറപ്പായിരുന്നു..!!!
💬 Comments
View all comments