Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
അവൾ ശിവയെ പുറകെ അനുഗമിച്ചു..
ലിഫ്റ്റ് തുറന്ന് അകത്തേക്ക് കയറിയതും ശിവ പുറകിലേക്ക് ചാരി നിന്നു..
" സ്റ്റെല്ലാ സുഖമായിരിക്കുന്നൊ.. എന്തു പറയുന്നു ? "
"അയാം ഗുഡ് ശിവ.."
അവൾ ലാപ്ടോപ്പ് സൈഡ് ബാഗിൽ നിന്നും എടുത്ത നെഞ്ചോട് ചേർത്ത് പിടിച്ചു.. ഒരു പക്ഷേ കനത്ത നെഞ്ചിടിപ്പിനെ മറക്കാൻ അവൾക്ക് സഹായിച്ചേക്കാം..
" പിന്നെ ജീൻസിന്റെ ബെൽറ്റ് ഒക്കെ ടൈറ്റ് അല്ലേ ? "
അവൻ കള്ളച്ചിരിയോട് കൂടി ചോദിച്ചതും അവൾ തന്റെ കയ്യിലെ നഖം വായിലേക്ക് ചേർത്ത് കടിച്ചു തുപ്പി കൊണ്ടിരുന്നു.
തങ്ങൾ രണ്ടുപേരും മാത്രമാണ് ലിഫ്റ്റിൽ ആരെങ്കിലും ഒന്ന് അകത്തേക്ക് കയറിയിരുന്നെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു...
ഒറ്റക്ക് ആയിരുന്നു എങ്കിലും ശിവ അവളുടെ നേരെ ഒരു ചെറുവിരൽ പോലും അനക്കാതെ അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു...
പുറത്ത് ഇറങ്ങിയതും ശിവ അവന്റെ ബി എം ഡബ്ലിയു എടുത്തു കൊണ്ടുവന്ന് അവൾക്ക് മുന്നിലേക്ക് നിർത്തി പാസഞ്ചർ സീറ്റിന്റെ ഡോർ തുറന്നു കൊടുത്തു...
എന്നാൽ അവൾ മുൻവശത്ത് കയറാൻ കൂട്ടാക്കാതെ പുറകിലേക്ക് കയറി..
" ഇതെന്താണ് ഞാൻ തന്റെ ഡ്രൈവർ ആണോ ? "
ചെറിയ ചിരിയോടെ ശിവ ചോദിച്ചു.
അതിന് അവൾ മറുപടിയൊന്നും മിണ്ടിയില്ല..
" ആ ശരി അങ്ങനെയെങ്കിൽ അങ്ങനെ..!! " അവൻ വണ്ടി മുന്നോട്ട് എടുത്ത് കൊണ്ട് പോയി.
ഇലക്ട്രോണിക് സിറ്റി -സിൽക്ക് ബോർഡ് മെയിൻ ഹൈവെയിൽ കൂടി കാർ ഓടി കൊണ്ടിരുന്നു..
" തനിക്ക് കുറച്ച് സമയം കിട്ടിക്കോട്ടെ എന്ന് കരുതിയല്ലേ ഞാൻ മാറി നിന്നത് അതിൻറെ കൂടെ ബ്ലോക്ക് കൂടി ചെയ്തു വച്ചിരിക്കുന്നു..!!
എന്തിനാ എന്നെ ബ്ലോക്ക് ചെയ്തത്...?? "
സ്റ്റെല്ലക്ക് മൗനം മാത്രം ..!!
" അന്ന് കണ്ടതിനുശേഷം പിന്നെ ഒരു മെസ്സേജ് ഇല്ല വർത്തമാനം പോലും ഇല്ലല്ലോ ? എന്താ പറ്റിയെ ? "
അതിനും അവൾക്ക് മൗനം മാത്രമായിരുന്നു മറുപടി.
സ്റ്റെല്ല കുറച്ച് അധികം സമയം മിണ്ടാതിരുന്നത് കൊണ്ടാവണം ശിവ അവളോട് ഒന്നും പറയാതെ കാർ റോഡ് സൈഡിലേക്ക് ഒതുക്കിയ ശേഷം അവളെ തിരിഞു നോക്കി..!
💬 Comments
View all comments