Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
പക്ഷേ ഒരിക്കലും നിന്നെ ഉപദ്രവിക്കാൻ അല്ല കുറച്ചുനാൾ എങ്കിലും എന്റേതായി കാണാനും നിന്നോട് അത് പ്രകടിപ്പിക്കാനും ഒരാഗ്രഹം...!! പക്ഷേ ഇപ്പോഴും ഞാൻ പറയുന്നു ഒരിക്കലും ഞാൻ നിന്നെ ഫോഴ്സ് ചെയ്യില്ല "
അവളുടെ മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് ആവണം അവൻ ഡ്രൈവിംഗിൽ തന്നെ ശ്രെദ്ധ കേന്ദ്രീകരിച്ചു.
" ഇതു നിനക്കായി വാങ്ങിയതാണ് "
ശിവ വണ്ടിയുടെ ഫ്രണ്ടിൽ ഒരു കവർ എടുത്ത് അവൾക്കായി നൽകി.
കവറിന്റെ പുറത്ത് ഒരു ജ്വല്ലറിയുടെ പേരുള്ളതിനാൽ എന്തോ ഒരുതരം ആഭരണം തന്നെയാണ് ഉള്ളിൽ എന്നത് അവൾക്ക് ഉറപ്പായിരുന്നു...
" ശിവ എനിക്കിത് വേണ്ട.. "
അവൾ അത് വാങ്ങാൻ കൂട്ടാക്കിയില്ല..!!
കവർ കയ്യിൽ പിടിച്ച് ശിവ കുറച്ച് സമയം കാത്ത് നിന്ന ശേഷം വീണ്ടും തിരികെ വച്ച് വണ്ടി മുന്നോട്ട് എടുത്ത് ഓടിച്ചു കൊണ്ടിരുന്നു
" എനി വേ തന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.. "
" എന്താണ്...?? "
" തനിക്ക് ശരിക്കും സ്ട്രോബെറിയുടെ ടേസ്റ്റ് ആണ് കേട്ടോ ഇപ്പോഴും അതിൻറെ രുചി എൻറെ വായിൽ നിന്നും പോയിട്ടില്ല...!! "
ശിവ കള്ളച്ചിരിയോടെ അത് പറഞ്ഞപ്പോൾ സ്റ്റെല്ലയുടെ മുഖത്ത് കനത്ത ലജ്ജ നിറഞ്ഞു.. നാണം കൊണ്ട് അവളുടെ മുഖം ചുവന്നു.
അവൾ ലാപ്ടോപ്പ് നെഞ്ചോട് ചേർത്ത് പുറത്തേക്ക് തന്നെ നോക്കി നിന്നു..
" എന്തിനാ ഇത്ര ജാഡയും ഗമയും ഒക്കെ ഒരാൾ ഇഷ്ടമാണെന്നും കൊതി ആണെന്നും ഒക്കെ പറയുമ്പോൾ പെണ്ണുങ്ങൾക്ക് ഇത്രയും ഗമ പാടുമോ..?? "
സ്റ്റെല്ല അതിനു മറുപടിയൊന്നും തന്നെ പറഞ്ഞില്ല..എങ്കിലും അവളുടെ മുഖത്ത് വരുന്ന ചെറിയ ചിരി ശിവ വലിയൊരു പോസിറ്റീവ് ആയി എടുത്തിട്ടുണ്ടായിരുന്നു.
" മുന്നോട്ടു വന്നിരിക്കാമോ..?? "
" എന്തിനാ..?? "
" ഒറ്റയ്ക്ക് വർത്തമാനം പറഞ്ഞ് പോകാൻ എനിക്ക് ഭ്രാന്ത് ഒന്നുമില്ല..!! "
അതും പറഞ്ഞ് ശിവ വണ്ടി സൈഡ് ആക്കാൻ തുടങ്ങി..
അവൻ ഡോർ തുറന്ന് കൊടുത്തതും സ്റ്റെല്ല പുറകിൽ നിന്നും എഴുന്നേറ്റ് വണ്ടിയുടെ മുൻ സീറ്റിൽ വന്നിരുന്നു...!!!
അവൾ വന്നിരുന്നതും ശിവ പെണ്ണിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ കാർ
💬 Comments
View all comments