Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
മുന്നോട്ട് എടുത്തു..
" ശിവ ഒരു കാര്യം പറയാൻ ഉണ്ട് എനിക്ക്..!! "
" യെസ് പ്ലീസ്..!! "
" ഈ നിമിഷം വരെ നിന്നെ കാണാനും സംസാരിക്കാനും എനിക്ക് ഭയമായിരുന്നു..
നിൻറെ സാമീപ്യം എനിക്ക് എന്നെ തന്നെ ഇല്ലാതാക്കുന്നതുപോലെ തോന്നുന്നു..
പല കാര്യങ്ങളിലും നിന്നോട് നോ പറയാൻ പോലും എനിക്ക് പറ്റിയിരുന്നില്ല..!! "
സ്റ്റെല്ല ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു.
" അന്ന് ഞാൻ ഏതോ മിഥ്യയിൽ ഒരു നിമിഷം വഴുതി.. ശരിയാണ് ഞാൻ ആസ്വദിച്ചു.. എനിക്ക് നിന്നോട് എന്തോ തോന്നി പോയി..
നിന്റെ അറ്റെൻഷൻ.. നീ എനിക്ക് തരുന്ന പ്രിയൊരിറ്റി.. എന്നോട് ഉള്ള നിന്റെ ആഗ്രഹം എല്ലാം ഞാൻ ഒരുപാട് ആസ്വദിക്കുന്നുണ്ടായിരുന്നു.. "
സ്റ്റെല്ല തന്റെ ഇടത് കണ്ണിൽ നിന്നും വന്ന കണ്ണീർ തുടച്ചു മാറ്റി.
" പക്ഷേ ഇപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല കാരണം ചില സമയങ്ങളിൽ ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു... എന്റെ ഫാമിലിയെ മറന്ന് ഞാൻ വേറെ എന്തോക്കെയൊ... എനിക്ക് എനിക്ക്..."
പറഞ്ഞു മുഴുമിക്കാൻ ആവാതെ അവൾ വിക്കി.
" ഇട്സ് ഒക്കെ സമയം എടുക്ക് എന്നിട്ട് എന്നോട് ഓപ്പൺ ആയി തന്നെ സംസാരിക്ക് ഞാൻ അതാണ് നിന്നിൽ നിന്നും എക്സ്പെക്റ്റ് ചെയുന്നത്.. "
ശിവ അവൾക്ക് കാറിൽ നിന്നും ടിഷ്യു എടുത്ത് നൽകി.
" എന്റെ ഇപ്പൊഴത്തെ മനസ്സ് എന്താണ് എന്ന് പോലും എനിക്ക് പോലും പറയാൻ പറ്റുന്നില്ല.. നിന്നെ കാണാൻ ആഗ്രഹിച്ചു പക്ഷേ കാണുമ്പോൾ ഭയം.. പരിധികൾ കടന്ന് എല്ലാം കൈ വിട്ട് പോകുന്നത് പോലെ...!! ശിവ ഒന്ന് ഞാൻ പറയാം ഇത് കാരണം എന്റെ കുടുംബ ജീവിതം കളയാൻ എനിക്ക് പറ്റില്ല..!! മാത്രമല്ല എനിക്ക് എൻറെ ഭയങ്ങളെ അതിജീവിച്ചേ പറ്റൂ... "
അവൾ അവനോട് മനസ്സ് തുറന്ന് സംസാരിക്കുന്നുണ്ടെങ്കിലും ശിവ മറുപടിയൊന്നും പറയാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
" വിലകൂടിയ ആഭരണങ്ങളും ഡ്രസ്സുകളും ഏതൊരു പെണ്ണിനെയും പോലെ എന്നെയും മോഹിപ്പിക്കും പക്ഷെ അത് കൊണ്ട് മാത്രം എൻറെ സമ്മതത്തെയും ശരീരത്തെയും വാങ്ങാൻ കഴിയില്ല..
💬 Comments
View all comments