0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 3008

ഞാൻ ആയിട്ട് നിന്നെ ആഗ്രഹിക്കുന്നത് വരെ അത് കൊണ്ട് കാര്യവുമില്ല "
എന്തോ ഭാരം ഇറക്കി വച്ച പോലെ സ്റ്റെല്ല ദീർഘ ശ്വാസം എടുത്ത് വിട്ടു.

അവർക്കിടയിൽ കുറച്ചു സമയം ഒരു കനത്ത മൂകത തളം കെട്ടി നിന്നു.

" സ്റ്റെല്ല നിന്നെ സ്നേഹിക്കാൻ എനിക്ക് നിൻറെ സമ്മതം ആവശ്യമില്ല... പക്ഷേ നിന്റെ സമ്മതമില്ലാതെ ഒരിക്കലും ഞാൻ ഇനി നിന്നെ തൊടില്ല "
ശിവ അവൾക്ക് വാക്ക് നൽകി.

" എന്നാൽ നമുക്ക് ഇപ്പോൾ ഇറങ്ങിയ പരിപാടിക്ക് പോയാലോ..."

" പോകാം..!! "
ശിവ തന്നെ മനസിലാക്കി എന്ന് തോന്നിയത് കൊണ്ടൊ അല്ലെങ്കിൽ തുറന്ന് സംസാരിച്ചത് കൊണ്ടോ സ്റ്റെല്ലക്ക് ഒരുപാട് ആശ്വാസം തോന്നിയിരുന്നു..

" ശിവ ആൽബി നിന്നെ വിളിക്കുന്നത് വില്ലൻ എന്നാ.. നായകന്റെ പെണ്ണിനെ തേടി എത്തിയ
വില്ലൻ....!!!! "
സ്റ്റെല്ല ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ ശിവയും കൂടെ ചിരിച്ചു.

" വില്ലൻ..!! "
ശിവ മനസ്സിൽ ആ വാക്ക് ഒരിക്കൽ കൂടി ഉരു വിട്ടു.

ഒരു ഹിന്ദി ഗാനത്തിന്റെ അകമ്പടിയോടെ അവരെയും കൊണ്ട് ശിവയുടെ കാർ മുന്നോട്ട് ഓടി കൊണ്ടിരുന്നു.

ബെലന്ദൂർ എത്താനായപ്പോൾ ആണ് സ്റ്റെല്ലക്ക് ആൽബിന്റെ ഫോണിൽ നിന്നും കോൾ വരുന്നത്
" ഹലോ ആൽബി..."

" എടി.. കുഞ്ഞിനെ ഞാൻ ആക്കിയിട്ടുണ്ട് പിന്നെ നീ പറഞ്ഞ എല്ലാ സാധനങ്ങളും ഇന്ന് വാങ്ങാൻ കഴിയില്ല പറ്റുന്നത്രേം സാധനങ്ങൾ നീ തന്നെ വാങ്ങ്..!! ബാക്കി എനിക്ക് ലിസ്റ് ഇട്ടേക്ക് ഞാൻ കൊണ്ടുവരാം "

" ആം ഓക്കേ ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങിക്കോളാം.. ബാക്കി അയക്കാം "
സ്റ്റെല്ല ശബ്ദം താഴ്ത്തി മറുപടി കൊടുത്തു.

" എന്നിട്ട് എവിടെയാ എന്റെ പെണ്ണ്..?? "

" ഞാൻ ശിവയുടെ കൂടെ കാറിലാണ് ഞങ്ങൾ ബെലന്ദൂർ സൈറ്റിലേക്ക് പോവുകയാണ്..!! " സ്റ്റെല്ലയുടെ മറുപടി കേട്ടതും ആൽബിന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും വന്നില്ല.

" ഹെലൊ..ആൽബി..???? "

" യാ.. യെസ്..!! നിങ്ങൾ രണ്ടുപേരും മാത്രമേ ഉള്ളോ ?? "
ആൽബിയുടെ ചോദ്യം സ്റ്റെല്ലയെ ചെറുതായി അൺകംഫർട്ടബിൾ

💬 Comments

View all comments