Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
സ്റ്റെല്ലയോട് ഇന്നത്തെ വിശേഷങ്ങൾ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും എങ്ങനെ തുടക്കമിടും എന്നോർത്ത് അവൻ വിഷമിച്ചു നിന്നു.. പക്ഷേ അവളുടെ പൂർണ്ണ സന്തോഷത്തോടെയും എനർജെറ്റിക് ആയ പെരുമാറ്റത്തിൽ അവൻ ഒന്നും ചോദിക്കാൻ പോയില്ല...
വൈകുന്നേരം സ്റ്റെല്ല അവളുടെ നടത്തം കഴിഞു വന്ന സമയം ചായകുടിക്കിടയിൽ അവൾ ആയിട്ട് ഇല്ല വിശേഷങ്ങളും പങ്ക് വച്ചപ്പോൾ പിന്നെ ആൽബി അധികം ഒന്നും ചോദിക്കാൻ പോയില്ല...
ഞായറാഴ്ച്ച ദിവസം ഏകദേശം വൈകുന്നേരത്തോടെ അടുപ്പിച്ചായിരുന്നു ആൽബിയുടെ ഫോണിലേക്ക് ബോബിയുടെ കോൾ വന്നത്...
സ്റ്റെല്ലയുമായി മറ്റൊരു വിഷയം സംസാരിച്ചുകൊണ്ടിരിക്കുകയതിനാൽ അവിടെ നിന്നും ഫോണെടുത്ത് ആൽബി പതിയെ പുറത്തേക്ക് മാറി.
" ബോബി അളിയാ..!! "
" ആൽബി പ്ലാനിൽ ചെറിയ ചേഞ്ച് ഉണ്ട് ഞാൻ നാളെ രാവിലെ തന്നെ എത്തും, നമുക്ക് രാവിലെ കാണാം "
" എടാ നീ ഈവെനിംഗ് കാണാം എന്നല്ലേ പറഞ്ഞത് ഇങ്ങനെ പെട്ടെന്ന് പറഞ്ഞാൽ ?? "
ആൽബി ആകേ കൺഫ്യൂഷൻ ആയി പോയിരുന്നു.
"ആൽബി നീ അതിന് മൈസൂർക്ക് വരണ്ട..!! എനിക്ക് വേറെ സീൻ കിട്ടി.. ഞാൻ കെങ്കെരിക്ക് വരാം..!! നിനക്ക് നാളെ അവിടെ എത്താൻ പറ്റുമോ ? " മാത്രമല്ല അതിരാവിലെ നിന്നെ മീറ്റ് ചെയ്ത് ഉച്ച കഴിഞ്ഞ് ഞാൻ വരുന്ന കാര്യവും പൂർത്തിയാക്കി എനിക്ക് വൈകുന്നേരം തന്നെ തിരിച്ചു പോരാം..!! "
" ആം അത് ഒക്കേ ആണ്..! ഞാൻ നാളെ കെങ്കെരിക്ക് വരാം "
" അപ്പോ ശരിയടാ നാളെ രാവിലെ കാണാം..!! "
പ്രതീക്ഷിക്കാതെ വന്ന വിളി ആണെങ്കിലും പോകാതിരിക്കാൻ പറ്റില്ലല്ലോ.. ആൽബി ഓഫീസിലേക്ക് അപ്പോൾ തന്നെ വിളിച്ച് ലീവ് പറഞ്ഞു.
" ആരാ വിളിച്ചേ..?? "
ആൽബിയുടെ ചിന്തകളെ മുറിച്ചു കൊണ്ട് പുറകിൽ നിന്നും സ്റ്റെല്ലയുടെ ചോദ്യം.
" അത്.. ഫ്രണ്ടാ.... ഓഫീസിന്നാ.. "
ആൽബിക്ക് പെട്ടെന്ന് കള്ളങ്ങൾ ഒന്നും മനസ്സിൽ വന്നില്ല..
" ഫ്രണ്ട് വിളിച്ചതിന് മാറി നിന്ന് സംസാരിക്കണ്ട
കാര്യം ഉണ്ടോ..?? പേരെന്താ..? "
സ്റ്റെല്ല വിടാൻ ഭാവമില്ല.
" എടി അത് ബോബി..! ചുമ്മാ വിളിച്ചതാ.. അവൻ പോകാനുള്ള തയ്യാറെടുപ്പിൽ
💬 Comments
View all comments