0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 3079

ആണ് അപ്പോ അവൻ ഇവിടെ നിന്നും  മറ്റേ ******* ഒപ്പിച്ചു കൊടുക്കാവോ.. ആരെലും അറിയോ എന്നൊക്കെ ചോദിച്ചു.. "

" എന്നിട്ട് ആൽബി എന്ത് പറഞ്ഞു..? "

" ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു...!! കുറച്ചു കഴിയുമ്പോൾ വിളിച്ചിട്ട് നടക്കൂല്ലാ എന്നും പറയും അത് തന്നെ...!! അല്ലാണ്ട് ഇതൊക്കെ  വള്ളി കേസ് അല്ലേ ഞാൻ പിടിക്കോ ?  "
എന്റെ മറുപടി കേട്ടതും സ്റ്റെല്ലക്ക് ചെറിയ ചിരി  വന്നു.

" അതാണ്.. നിനക്ക് നല്ലത്..!! "
അതും പറഞ്ഞ് സ്റ്റെല്ല അകത്തെക്ക് പോയി.

പിറ്റെ  ദിവസം ബോബിയെ കാണുന്നത് കൊണ്ട് തന്നെ അന്ന് രാത്രി  മര്യാദയ്ക്ക് ഉറങ്ങാൻ പറ്റിയില്ല... തിരിഞ്ഞും മറിഞ്ഞും  കിടന്ന് ഞാൻ ഒരുപാട് സമയം ചെലവഴിച്ചു ഇടക്ക് എപ്പോഴോ ഉറങ്ങി പോയി..

ഇന്ന് ഒരു സീരിയസ് ആയ മീറ്റിംഗ് ഉള്ള കാര്യം  സ്റ്റെല്ലക്ക്  അറിയില്ല.. അവളുടെ ഭാഗത്ത് നിന്നും  നോക്കിയാൽ ഞാൻ ഇന്ന് ജോലിക്ക്  തന്നെയാണ് പോകുന്നത്..

മനസ്സിനെ അലട്ടിയ ഉത്തരം കിട്ടാത്ത ഒരു ചോദ്യം പരിഹരിക്കപെടുന്നതിന്റെ ആവാം.. രാത്രിയിൽ  പലപ്പോഴായി പഴയ  രംഗങ്ങൾ ചില സമയത്ത്  മനസ്സിലേക്ക് കടന്ന് വന്നിരുന്നു.. ഒരു തരം ലൂസിഡ് ഡ്രീമിംഗ് പോലെ..!!

പോകുന്നതിനു മുന്നായി സ്റ്റെല്ലയുടെ മനസ്സ് അറിയാൻ എന്ന പോലെ  ഒരു സൂചന കൊടുത്തിട്ട് പോകാം എന്ന്  ആൽബി രാത്രിയിൽ തന്നെ തീരുമാനിച്ചിരുന്നു...
ഒരു തരം എലിയും പൂച്ചയും കളിയുടെ ലഹരി..!!

രാവിലെ അവൻ എഴുന്നേറ്റ് കിച്ചണിലേക്ക് വരുമ്പോൾ സ്റ്റെല്ല  പോകാനുള്ള തയ്യാറെടുപ്പിൽ രാവിലത്തെ പ്രഭാത ഭക്ഷണം ഉണ്ടാക്കുകയായിരുന്നു..

" ഇന്നും  ചപ്പാത്തി തന്നെയാണോ ? "
ആൽബി സ്റ്റെല്ലയെ പുറകിൽ നിന്നും കെട്ടി പിടിച്ചു.

" ഇന്നെന്താ നേരത്തെ എഴുന്നേറ്റത്..? "
അവൾ തിരക്കിനിടയിൽ ആൽബിയുടെ കയ്യിൽ നിന്ന് കൊണ്ട് തന്നെ ഓരോന്ന് ചെയ്ത് കൊണ്ടിരുന്നു.
" ഉറക്കം പോയി..!!  ഞാൻ  ഒരു സ്വപ്നം കണ്ടു അതിനുശേഷം എനിക്ക് ഉറക്കം കിട്ടുന്നില്ല..!! "
ആൽബി അവളുടെ കവിളിൽ ചുണ്ട് ചേർത്ത് ഉരസി കൊണ്ടിരുന്നു.

"  അതെന്താണാവോ ?? "

"  സ്വപ്നം ഒക്കെ പറയാം പക്ഷേ

💬 Comments

View all comments