Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
ആന്ന്.. "
സ്റ്റെല്ലക്ക് അതിഷ്ട്ടപെട്ടില്ല എന്ന് ആൽബിക്ക് മനസിലായി..
കയ്യിന്നൂ പോയ സ്ഥിതിക്ക് ഇനി കിടന്ന് ഉരുളുക മാത്രമെ വഴിയുള്ളു എന്ന് എനിക്ക് വ്യക്തമായി മനസിലായി.
" മനസ്സിൽ ഓരോ തോന്ന്യാസം വിചാരിച്ചിരിക്കും എന്നിട്ട്... ഞാനൊന്നും പറയുന്നില്ല കോപ്പ്..!! "
അവൾ രാവിലെ തന്നെ ചൂടിലായി അവളുടെ പ്രതികരണം കണ്ടപ്പോൾ ഇപ്പോൾ ഇത് പറയേണ്ടിയില്ലാരുന്നു എന്ന് തോന്നിപ്പോയി.
" എന്നിട്ട് അത് മാത്രമേ കണ്ടുള്ളൂ വേറെ ഒന്നുമില്ലെ..?? "
" ഓ പിന്നെ പറഞ്ഞത് തന്നെ മതിയായി ഇനി അതിൻറെ കൂടെ ബാക്കി കൂടെ പറയാൻ നിൽക്കല്ലേ ഒന്ന് പോയെടി..!! "
ആൽബി അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് പോയി.. ഫോൺ എടുത്ത് വീണ്ടും ബെഡിലേക്ക് കിടന്നു.
" ഇതാ പറയണേ.. കിടക്കുന്നതിന് മുൻപ് രണ്ട് മിനിറ്റ് എങ്കിലും ദൈവത്തെ ഓർക്കണം എന്ന് അന്നേരം അതിനൊന്നും സമയമില്ലാലോ.."
അവൾ പിന്നെയൂം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
" മതി.. ഒന്ന് നിർത്തോ.. ഇനി മേലാൽ ഞാൻ അറിയാണ്ട് പോലും ഒരു സ്വപ്നം കാണൂല്ല.. "
എന്റെ മറുപടി കേട്ടതും അവൾക്ക് ചിരി പൊട്ടി.
റൂമിനു വെളിയിൽ പച്ചക്കറി വണ്ടിയുമായി വരുന്നവരുടെ ഒച്ചപാട് കേൾക്കാം.. അവളുടെ ഫോണിൽ പാട്ട് വച്ചിരിക്കുന്നത്.. വേറെ..!! എല്ലാ ബഹള മയങ്ങളോടും കൂടി സമയം പതിയെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു.
" ആൽബി നീ ഇന്ന് പോകുന്നില്ലേ ലേറ്റ് ആയല്ലോ..?? "
" ആ പോണം..!! ഇന്ന് മാനേജർ ലീവ് ആണ്.. അതുകൊണ്ട് കുറച്ചു ലേറ്റ് ആയി ചെന്നാലും കുഴപ്പമില്ല..!!"
ഞാൻ വലിയ താൽപ്പര്യമില്ലാതെ മറുപടി കൊടുത്തു രാവിലത്തെ അവളുടെ ദേഷ്യം പ്രതീക്ഷിച്ചിരുന്നില്ല.
" അത് വേണ്ടാ.. ഒരുമിച്ച് ഇറങ്ങാം.. അല്ലേൽ നീ ഹീറ്റർ പോലും ഓഫ് ചെയ്യാതെ ഇറങ്ങും പിന്നെ ഇവിടെ തന്നെ ആടി പാടി നിക്കും..!! പോയി കുളിക്ക് "
അവൾ ഒരു ടവ്വൽ എനിക്കു നേരെ എറിഞ്ഞു.
" ഞാൻ കുളിച്ചോളാം.. നീ പോവാൻ നോക്ക് പെണ്ണെ "
ഞാൻ കുറച്ചു കടുപ്പിച്ചു പറഞ്ഞെങ്കിലും അവൾ അവിടെ തന്നെ കൈ കെട്ടി നിന്ന്
💬 Comments
View all comments