Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
എന്നെ നോക്കി കണ്ണുരുട്ടി കൊണ്ടിരുന്നു.
' ഈ പെണ്ണിനെ കൊണ്ട്.. ശല്യമായല്ലോ '
മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ തോർത്തുമെടുത്ത് കുളിക്കാനായി കയറി.
ബാത്റൂമിലെ തണുത്ത ഷവറിനു താഴെ നിൽക്കുമ്പോഴും മനസ്സിൽ നിന്നും ആ രംഗം മായുന്നില്ല...!!
തലേന്ന് രാത്രി കണ്ട ഒരു സ്വപ്നം ഭാര്യയോട് പങ്ക് വച്ചതിനുള്ള പുകിൽ ആണ്.. രാവിലെ കണ്ടത്..!!
ഏകദേശം 9 മണി പോയപ്പോൾ തന്നെ അവർ ഒരുമിച്ച് ഇറങ്ങിയിരുന്നു ഇവിടുന്ന് കെങ്കേരിക്ക് ഏകദേശം ഒരു മണിക്കൂർ യാത്രയും 26 കി മി ആണ് കാണിക്കുന്നത്..
അതുകൊണ്ടുതന്നെ അധികം ടെൻഷൻ ആവാതെയാണ് ആൽബിയുടെ യാത്ര കാറിൽ ഒരു പഴയ മലയാള ഗാനം കൂടിക്കൊണ്ടിരുന്നു...
ട്രാഫിക്ക് അടക്കം ഏകദേശം ഒന്നര മണിക്കൂറോളം മുന്നോട്ടു സഞ്ചരിച്ച് ആൽബി കെങ്കേരി മെട്രോ സ്റ്റേഷനു അടുത്ത് എത്തിയതും ബോബിയുടെ ഫോണിലേക്ക് മെസ്സേജ് അയച്ചു...
അവൻ വാട്സാപ്പിൽ ഒരു ലൊക്കേഷൻ ഷെയർ ചെയ്തതും ആ ലൊക്കേഷൻ ഓൺ ആക്കി പിന്നെയും ഏകദേശം 20 മിനിറ്റോളം മുന്നോട്ട് പോയി അവിടെ ചെന്നതും പുറത്ത് തന്നെ ബോബി ആൽബിയെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു...
" സുഖമായിരിക്കുന്നൊ അളിയാ..?? "
" അടിപൊളി ആയി പോകുന്നു "
ബോബിയെ കണ്ടതും ആൽബിൻ അവനെ കെട്ടി പിടിച്ചു..!!
" സ്റ്റെല്ലയും കുഞ്ഞും എന്ത് പറയുന്നു സുഖമായിരിക്കുന്നോ?? "
" അവൾ ഹാപ്പി ആണ്..! കൂടെ നമ്മുടെ ചെറുത് അതിനേക്കാൾ ഉഷാർ ആയി ഇരിക്കുന്നു.."
" സെറ്റ്..! കേറി വാ..!! "
ബോബി അവനെ അകത്തെക്ക് കൂട്ടി കൊണ്ട് പോയി......!!!!!!
" അപ്പോൾ ഇതിനെ പ്പറ്റിയാണ് നിനക്ക് അറിയേണ്ടതും നീ എന്നെ കാണാൻ വേണ്ടി വാശി പിടിച്ചതും അല്ലേ ?? "
ബോബി അവൻ കൊണ്ട് വന്ന ബക്കാർഡിയുടെ കുപ്പി തുറന്ന് ഗ്ലാസ്സിലേക്കു പകർന്നു കൊണ്ടിരുന്നു
" ആം അങ്ങനെം പറയാം..!! "
" നീ പറഞ്ഞ ഈ സുഹൃത്ത് എവിടുത്തുകാരനാണ് ?? "
" എടാ ഞാൻ ആദ്യമേ പറഞ്ഞില്ലേ പുള്ളിക്ക് അവന്റെ ഡീറ്റെയിൽസ് വെളിപ്പെടുത്താൻ താല്പര്യമില്ല.. അങ്ങനെയാണെങ്കിൽ അവന് തന്നെ നിന്നോട് നേരിട്ട് ചോദിച്ചാൽ പോരായിരുന്നോ
💬 Comments
View all comments