Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
ഉള്ളത്..? ഞാൻ ഇപ്പോൾ വീട്ടിലേക്ക് എത്തും അങ്ങോട്ട് എത്തിയേക്ക് "
ശിവ ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുക്കാനും കാര്യങ്ങൾ നേരിട്ട് അറിയാനും ആയി കാൾ കട്ട് ചെയ്ത് അവിടെ നിന്നും വേഗം തിരിച്ചു.
മെയിൻ ഹൈവേയിൽ കൂടി ശിവയുടെ കാർ മുന്നോട്ടു പോയിക്കൊണ്ടിരുന്നു ഏകദേശം ഒരു മണിക്കൂറോളം സഞ്ചരിച്ച് വലിയ ഒരു ബംഗ്ലാവിന്റെ മുറ്റത്തേക്ക് അവന്റെ കാർ കയറി നിന്നതും സെക്യൂരിറ്റി ഓടി വന്ന് ഡോർ തുറന്നു കൊടുത്തു..
ശിവ പുറത്തേക്കിറങ്ങി നേരെ തൻറെ റൂമിലേക്ക് നടന്നു കയറി ഷെൽഫിൽ നിന്നും ഒരു ജാക്ക് ഡാനിയേലിന്റെ ബോട്ടിൽ തുറന്ന് ഗ്ലാസ്സിലേക്ക് മദ്യം പകർന്നപ്പോഴേക്കും ഭഗത് അങ്ങോട്ടേക്ക് വന്നു കയറി...
ഭഗത്തിനെ കണ്ടതും ശിവ മറ്റൊരു ഗ്ലാസ്സിലേക്ക് കൂടി മദ്യം പകർന്നു ശേഷം ഒരു ഗ്ലാസ് അവന് നൽകി.. അവർ രണ്ടുപേരും ചെറുതായി മുട്ടിച്ചു..
" ശരി നിനക്ക് കിട്ടിയ കാര്യങ്ങൾ പറ..?? "
" ചേട്ടാ അവൻറെ മുഴുവൻ പേര് ആൽബിൻ ഡാനിയേൽ ജനിച്ചതും വളർന്നതും എല്ലാം കേരളത്തിൽ തന്നെയാണ്.. സ്ഥലം കോട്ടയം പാല..!! അതൊരു ക്രിസ്ത്യൻ ഒറിയെന്റെഡ് ഏരിയ ആണ്...
5 വർഷങ്ങൾക്ക് മുൻപ് ആൽബിൻ ജോലിയുടെ ഭാഗമായി ബാംഗ്ലൂരിലേക്ക് മൈഗ്രെറ്റ് ചെയ്തു വന്നത് ആണ്..!! കുടുംബത്തിൽ അച്ഛൻ അമ്മ ഒരു ബ്രദർ ഉണ്ട്.. ചേട്ടൻ മാര്യജ് കഴിഞ്ഞു യൂ എസിൽ സെറ്റിൽഡ് ആണ്.."
ഇത്രയും പറഞ്ഞ് ഭഗത്ത് മദ്യം ഒരിറക്ക് കുടിച്ചു.
പിന്നെ വീണ്ടും തുടർന്നു...
" ഇവിടെ ഇലക്ട്രോണിക് സിറ്റിയിൽ ഒരു കോർപെറെറ്റിൽ നെറ്റ് വർക്കിംഗ് എൻജിനീയറായിട്ടാണ് അവൻ വർക്ക് ചെയ്യുന്നത്.. അവിടെ നിന്നും മാറി ഏകദേശം 5 കിലോ മീറ്റർ ചുറളവിൽ സെക്കന്റ് ഫേസിൽ ആണ് സ്റ്റെ ചെയ്യുന്നതും "
" ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഭഗത്ത്.. പുതിയതായി എന്തെങ്കിലും പറ..?? "
ശിവ ഗ്ലാസ്സിലേക്ക് അടുത്ത ട്രിപ്പ് മദ്യം പകർന്നു.
" അവന്റെ വളരെ ക്ലോസ് സർക്കിൾ തപ്പിയപ്പോൾ കിട്ടിയ ഒരു വിവരം ഉണ്ട് ചേട്ടാ.."
" അതെന്താ..?? "
" അവനു ******** ഉപയോഗമുണ്ട്...!! മടിവാളയിൽ തന്നെ നിൽക്കുന്ന ഒരു
💬 Comments
View all comments