0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 2833

ആഹ്..!! ആൽബി  അടുത്ത ആഴ്ച്ച  ഞാൻ മൈസൂരിന് വരുന്നുണ്ട് നീ ഒരു കാര്യം ചെയ്യ് എന്നാ..!!  നിനക്ക് മൈസൂർക്ക് വരാവോ..??  ആകെ രണ്ടര മണിക്കൂർ  ദൂരമല്ലേ ഉള്ളൂ നമുക്ക് അവിടെ വച്ചു  കാണാം അതുപോരെ ?? "

"  അതുമതി ഞാൻ വരാം...!! "

"  എടാ ഒന്നു‌ടി ചോദിക്കാ...!!  എന്തെങ്കിലും പ്രശ്നമുണ്ടോ ? "
ബോബിക്ക് കാര്യങ്ങൾ ഒന്നും മനസിലായില്ല.

" എയ്  പ്രശ്നമൊന്നുമില്ലടാ..!!  നീയൊരു കാര്യം ചെയ്യ്  എന്തായാലും വരുമ്പോൾ എന്നെ വിളിക്ക് ഞാൻ  മൈസൂർക്ക് വരാം..!! "

" ആട വിളിക്കാം..!! പിന്നെ നീ ഏതായാലും വരുവല്ലേ എനിക്ക് കുറച്ച് സാധനം ഒപ്പിക്ക് "

" അത് ഞാൻ സെറ്റ് ആക്കാം..!! "
ബോബിയുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം കുറച്ച് സമയം കൂടി ആൽബി ഫോൺ പിടിച്ചു  കാറിൽ തന്നെ ഇരുന്നു.

കാർ പാർക്ക് ചെയ്ത് അകത്തേക്ക് കയറാൻ തുടങ്ങിയതും തന്റെ ഫോൺ തുടർച്ചയായി  അടിക്കുന്നത് കണ്ടു ആൽബിൻ അതിശയത്തോടെ എടുത്ത്  നോക്കി.

ഡിസ്പ്ലേയിൽ ' സജിൻ '  എന്ന പേര് എഴുതി കാണിച്ചതും അവൻ പെട്ടെന്ന് എന്തോ ഓർത്തു.

"  ആ സജിൻ പറയടാ...!! "

"  ചേട്ടായി എന്നാ പറ്റി..??  കഴിഞ്ഞ ആഴ്ച വിളിച്ചിട്ട് അത് വേണം ഇതു വേണം എന്നൊക്കെ പറഞ്ഞിട്ട് ഈയാഴ്ച ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ലല്ലോ..?? "
അവൻറെ പെട്ടെന്നുള്ള ചോദ്യത്തിന് ആൽബിൽ ഒന്നും മറുപടി മിണ്ടിയില്ല.

"  ഹലോ ??  ചേട്ടായി കേൾക്കുന്നില്ലേ ?? "  എന്നെ ഒന്നും മിണ്ടാത്തെ ?? "

"  എടാ..!!  ഞാൻ വേറെ കുറച്ച് തിരക്കിൽ ആയിപോയി നീ മറ്റേത്  അന്വേഷിച്ചോ ?  എന്തായി ? "
ആൽബിൻ പിന്നെ പെട്ടെന്ന് തന്നെ വിഷയത്തിലേക്ക് വന്നു.

" യെസ്..!  സാധനം ഇങ്ങോട്ട്  ഓൺ ട്രാൻസിറ് ആണ് പിന്നെ നല്ലോണം  സേഫ് ആണ് കാരണം  നമ്മുടെ അടുത്ത ആൾ ആണ് എത്തിച്ചത് .. !! മാത്രമല്ല സാധനം ക്വാന്റിറ്റി  കുറച്ചുണ്ട് ഇത്തവണ "

"  അതാരാ ?? "

"  ആ അതൊക്കെ  ഉണ്ട്..!!  എല്ലാം  വിട് എന്നിട്ട് ചേട്ടായി വിഷയത്തിലേക്ക് വാ..  എത്രയാ വേണ്ടത് ?? "
സജിൻ വീണ്ടും വിഷയത്തിലേക്ക് തിരികെ വന്നു.

"  എടാ അന്നെടുത്ത  ക്വാന്റിറ്റിയുടെ കൂടെ ഒരു പത്ത് പാക്ക് ആഡ് ചെയ്തു താ "

💬 Comments

View all comments