0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 2834

"  10 പാക്കോ..??????  ചേട്ടായി എന്നാ ചെയ്യാൻ പോകുന്നത് ????  മാത്രമല്ല ഇത്രയും സാധനം ഒരുമിച്ച്  എങ്ങാനും പോലീസ് പൊക്കിയാൽ അകത്ത് കിടക്കുകയും ചെയ്യും ഇതൊക്കെ ചേട്ടായിക്ക് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ...?? "
ആൽബിന്റെ പെട്ടെന്ന് ഉള്ള മറുപടിയിൽ സജിൻ ആകേ തരിച്ചു പോയിരുന്നു.

" നീ പേടിക്കല്ലേ..!!  ഐറ്റം  നീ മേടിച്ചു കയ്യിൽ പിടിക്ക് ശേഷം ഞാൻ അവിടെ വന്ന് വാങ്ങിക്കോളാം മാത്രമല്ല ഇത് മൊത്തം എനിക്കല്ല എൻറെ ഒരു സുഹൃത്ത് അമേരിക്കയിൽ നിന്ന് വന്നിട്ടുണ്ട് അവൻ ഇതിൻറെ ആളാണ് അവർക്ക് കൂടി  കൊടുക്കാൻ വേണ്ടിയാണ് നീ കൂടുതൽ ഒന്നും  ആലോചിക്കേണ്ട പോലീസിനെയും  പട്ടാളത്തിനെം  പറ്റി ചിന്തിക്കുകയും വേണ്ട..!!  സാധനം ഒപ്പിക്ക് എന്നിട്ട് എന്നെ വിളിക്ക് ഒക്കേ?? "

" അത് ഞാൻ സെറ്റ് ആക്കാം..!! പിന്നെ  കുടുങ്ങിക്കഴിഞ്ഞാൽ ദയവുചെയ്ത് എൻറെ പേര് പറയരുത് പ്രത്യേകിച്ച് സ്റ്റെല്ല ചേച്ചിയോട്  എനിക്ക് നാളെയും ആ വീട്ടിൽ കയറാനുള്ളതാണ് ചേട്ടായി ആയിട്ട് എനിക്ക് അമ്മാതിരി ഉപകാരം ഒന്നും ചെയ്തു തരരുത്...!! "
ക്വാന്റിറ്റി കേട്ടത് മുതൽ അവന്റെ സ്വരത്തിൽ ചെറിയ ഭയം നിറഞ്ഞിരുന്നു.

"  ഇല്ലടാ അതൊക്കെ  ഞാൻ നോക്കിക്കോളാം നീ ഒപ്പിച്ചിട്ട് എന്നെ വിളിക്ക് "

" ആം ശെരി..!!  പിന്നെ അടുത്ത സൺ‌ഡേ  ഞാൻ  വീട്ടിൽ പോകും പിന്നെ ഒരാഴ്ച്ച  കഴിഞ്ഞിട്ടേ വരികയുള്ളൂ  അതിനു മുന്നേ ചേട്ടായി എന്റെ കയ്യിൽ നിന്നും സാധനം വാങ്ങിയിട്ട് പോണം "
സജിൻ ഒരിക്കൽ കൂടി ആൽബിയെ ഓർമിപ്പിച്ചു.

"  അതൊക്കെ ഞാൻ നോക്കിക്കോളാം നീ  എന്നെ വിളിച്ചു ഓർമ്മിപ്പിക്കണം കേട്ടോ "

"  ആം ശരി..!! "
അതും പറഞ്ഞ് സജിൻ കോൾ കട്ട് ചെയ്തു.

' അടുത്ത ആഴ്ച്ച ആണ് ബോബി കാണാം എന്ന് പറഞ്ഞിരിക്കുന്നത് സൺ‌ഡേ  സജിൻ നാട്ടിലേക്ക് പോവുകയും ചെയ്യും അപ്പോൾ ശനിയാഴ്ച്ച  വൈകുന്നേരം സജിനെ കണ്ട് സാധനം വാങ്ങിയിട്ട്  ബോബിയെ  കാണാൻ പോകാം '
മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ നടത്തിയ ശേഷം ആൽബിൻ വണ്ടി പാർക്ക് ചെയ്ത് അകത്തേക്ക് കയറി.

റൂമിൽ വന്നപ്പോൾ സ്റ്റെല്ല  ഫോണിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ആൽബിയെ  കണ്ടതും അവൾ ഫോൺ എടുത്തു വച്ച് അടുത്തേക്ക് വന്നു.

" എവിടെയായിരുന്നു ആൽബി ഇത്രയും സമയം വന്നിട്ട് കുറെ നേരമായല്ലോ..?? "

"  എടീ ബോബി വിളിച്ചിട്ടുണ്ടായിരുന്നോ അവൻ മിക്കവാറും ഈ ആഴ്ച ബാംഗ്ലൂരിലേക്ക്

💬 Comments

View all comments