Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
യൂ ഷുൾഡ് ബി വിത്ത് സ്വാമി...ഓക്കെ..!! വേറെ എന്തെങ്കിലും ഉണ്ടൊ ? "
" നോ സർ..!! "
കനത്ത നിരാശയോടെയും ദേഷ്യത്തോടെയും ആണ് സ്റ്റെല്ല പുറത്തേക്കിറങ്ങിയത്.
അവൾ പുറത്തിറങ്ങി ശിവയുടെ നമ്പറിലേക്ക് വിളിച്ചു എങ്കിലും അവൻ കോൾ എടുത്തില്ല ഒന്ന് രണ്ട് തവണ വിളിച്ചു നോക്കിയെങ്കിലും അപ്പുറത്ത് മറുപടി ഒന്നും തന്നെ ഇല്ല.
രണ്ടുമൂന്നു തവണ ശിവയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും എടുക്കാത്തതിനാൽ അവൾ നേരെ തന്റെ ക്യാബിനിലേക്ക് പോയി സീറ്റിൽ ഇരിപ്പുറപ്പിച്ചു.
അവിടെയിരുന്ന് കൈവിരലുകൾ ശക്തിയായി ഞൊടിച്ചു കൊണ്ട് അവൾ ടെൻഷൻ അടിച്ചു കൊണ്ടിരുന്നു..
ഇടയ്ക്ക് ഫോൺ എടുത്തു നോക്കിയപ്പോൾ ആൽബിയുടെ രണ്ടു മിസ്കോൾ വന്ന് കിടക്കുന്നത് കണ്ടു.
സ്റ്റെല്ല അപ്പോൾ തന്നെ ആൽബിയെ തിരിച്ചു വിളിച്ചു..
" പെണ്ണേ കുഞ്ഞിനെ ആക്കിയിട്ടുണ്ട്..!! പിന്നെ ഞാൻ ഇന്ന് കുറച്ച് ലേറ്റ് ആയിട്ട് വരികയുള്ളൂ.. വൈകുന്നേരം മോളെ കൂട്ടിയിട്ട് നീ പൊക്കോ "
" ആം ശരി "
" പിന്നെ വാതിലിന്റെ ചാവി പൂച്ചട്ടിയിലേക്ക് മാറ്റി വച്ചിട്ടുണ്ട്..!! സ്ഥിരം വെക്കുന്ന സ്ഥലത്ത് എന്തോ ഒരു മിസ്റ്റേക്കുള്ള പോലെ തോന്നി "
" ആ ശരി "
അവൾ ആൽബി പറഞ്ഞത് എല്ലാം മൂളി കൊണ്ട് കേട്ടിരുന്നു.
" മോളെ എന്താ പറ്റിയെ..?? എന്തെങ്കിലും പ്രശ്നം ഉണ്ടോ..?? "
അവളുടെ സ്വരത്തിലെ മാറ്റം ആൽബി തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
" ആൽബി ഞാനാകെ ഭ്രാന്ത് പിടിച്ച് നിൽക്കുവാ..!! "
" എന്നാ പറ്റി ? "
" ഇവിടെ എൻറെ പ്രോജക്ടിൽ നിന്നും എന്നെ മാറ്റി..!! എനിക്കറിയില്ല ആൽബി എന്റെ ഭാഗത്ത് ഒരു മിസ്റ്റേക്ക് ഉള്ളതായി എനിക്ക് തോന്നുന്നില്ല എന്നോട് ഒരു വാക്കുപോലും പറയാതെയാണ് മാറ്റിയിരിക്കുന്നത്..!! ശിവയെ കണ്ടു സംസാരിക്കണം എന്നാണ് കരുതുന്നത് "
" നീ അതു തന്നെ ആലോചിച്ചിട്ട് ടെൻഷൻ അടിക്കേണ്ട എന്താണ് കാരണമെന്ന് അന്വേഷിച്ചു നോക്കൂ...?? ഇനി മാറ്റില്ല എന്ന് ആണെങ്കിൽ കിട്ടിയതിൽ വർക്ക് ചെയ്യാൻ നോക്ക്.. "
" ശരി ഞാൻ എന്തായാലും അന്വേഷിച്ചിട്ട് വിളിക്കാം "
അവൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവളുടെ ഫോണിലേക്ക് ശിവയുടെ കോൾ വരുന്നുണ്ടായിരുന്നു പെട്ടെന്ന് ആൽബിയുടെ കോൾ കട്ട് ചെയ്തു സ്റ്റെല്ല ശിവയുടെ കാൾ അറ്റൻഡ് ചെയ്തു.
" ശിവ എവിടെയാ ഉള്ളത് ..?? "
" ഞാൻ പുറത്തുണ്ട് എന്താ സ്റ്റെല്ല..?? "
" എനിക്കൊന്ന് കാണേണ്ട കാര്യമുണ്ട്..! അവിടെ തന്നെ
💬 Comments
View all comments