Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
സസാരിക്കാൻ തുടങ്ങിയ സ്റ്റെല്ല അവളുടെ കടന്നുകയറ്റം തീരെ പ്രതീക്ഷിച്ചിരുന്നില്ല...!!
" റിയലി അപ്പ്രെഷെറ്റ് താറ്റ്...!! "
അവരുടെ മറുപടിക്ക് അപ്പുറം വീണ്ടും കുറച്ച് സമയം കൂടി കാര്യങ്ങൾ വിലയിരുത്തി പരസ്പരം സംസാരിച്ച ശേഷം അവർ എല്ലാവരും പുറത്തേക്കിറങ്ങി.
ശിവ നേരെ പുറത്തേക്കിറങ്ങിയതും ആ പെൺകുട്ടി ശിവയെ അനുഗമിച്ച് പുറത്തേക്കു നടന്നു.
" സ്റ്റെല്ല പ്ലീസ് കം ടു മൈ ക്യാബിൻ "
ഒന്നും മനസിലാവാതെ നിന്ന സ്റ്റെല്ല മാനേജരുടെ വിളി കേട്ട് അകത്തേക്ക് വന്നു.
" പ്ലീസ് ഹാവേ സീറ്റ് "
" യെസ്.. ആൻഡ് താങ്ക്യു സാർ "
" സോ സ്റ്റെല്ല ഇപ്പോൾ താൻ ചെയ്തുകൊണ്ടിരിക്കുന്ന ബലന്തൂർ പ്രോജക്ടിൽ നിന്നും തന്നെ മാറ്റുകയാണ്..!! "
മാനേജർ മുഖവുര ഇല്ലാതെ കാര്യത്തിലേക്ക് കടന്നു.
" എന്തിനാണ് സാർ എന്നെ മാറ്റുന്നത് ?? "
" കോർമംഗല ഭാഗത്തേക്ക് നമ്മൾ ഒരു പ്രോജക്ട് കൂടി എടുത്തിട്ടുണ്ട് അത് ഇത്രയ്ക്കും ഇല്ലായെങ്കിലും അത്യാവശ്യം നല്ല പ്രൊജക്റ്റ് തന്നെയാണ് എസ് ഇ ജി ഗ്രൂപ്പിന് വേണ്ടി സ്വാമിയാണ് അത് ചെയ്യുന്നത്..!! സോ തൻറെ പുതിയ പ്രോജക്ട് സ്വാമിക്ക് ഒപ്പം ആണ് സ്റ്റെല്ല വേണ്ട കാര്യങ്ങൾ ചെയ്തുതീർക്കുമെന്ന് വിശ്വാസത്തോടെ ഞാൻ ഏൽപ്പിക്കുകയാണ് "
സ്റ്റെല്ലയ്ക്ക് ഏകദേശം കാര്യങ്ങൾ വ്യക്തമായി തുടങ്ങി.
' താൻ റീപ്ലേസ് ചെയ്യപ്പെട്ടിരിക്കുന്നു പുതിയ പെൺകുട്ടി തന്റെ സ്ഥാനം കൈക്കലാക്കിയിരിക്കുന്നു '
" സർ അത് എങ്ങനെയാണ് ശരിയാവുക ഞാൻ അല്ലേ ഇത്രയും നാൾ പുറകെ നടന്നു ഈ പ്രൊജക്റ്റ് ഇവിടെ വരെ എത്തിച്ചത്..!! പെട്ടെന്നൊരു ദിവസം മാറാൻ പറഞ്ഞാൽ എങ്ങനെയാണ് പറ്റുക..??"
" താൻ ബോർഡ് മീറ്റിങ്ങിന്റെ സമയത്ത് ഒരു പെൺകുട്ടി വന്ന് കണ്ടിരുന്നോ..? "
" ഞാൻ ശ്രദ്ധിച്ചിരുന്നു..!! "
" അവരുടെ പേര് മോനിക്ക..!! ശിവയുടെ റിക്വസ്റ്റ് പ്രകാരം ഹെഡ് ഓഫീസിൽ നിന്നും ഡയറക്ടറായി വന്നിരിക്കുന്നതാണ് , ഐ നോ ഹൗ ഇറ്റ് ഫീൽസ് ബട്ട് ക്ലൈന്റ് റിക്വസ്റ്റ് ചെയ്യുന്നതേ മാത്രമേ നമുക്ക് ചെയ്യാൻ കഴിയു..!! മാത്രമല്ല താൻ ഇപ്പോൾ ചെയ്യാൻ പോകുന്നതും SCG ഗ്രൂപ്പിന് വേണ്ടി തന്നെയല്ലേ...?? "
മാനേജർ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു.
അവളുടെ മുഖത്ത് പ്രകാശമെല്ലാം കെട്ട് അടങ്ങിയിരുന്നു..തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്തം..!!!
" സ്റ്റെല്ല....??? എനിക്കിപ്പോൾ പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയില്ല.. ഞാൻ ശിവയോട് സംസാരിച്ചു നോക്കാം എന്തായാലും നാളെ മുതൽ
💬 Comments
View all comments