Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
സംശയ നിവാരണം നടത്തിയും ഫിലിപിൻസിൽ നിന്നും വന്നവർ കാര്യങ്ങളെല്ലാം സംസാരിച്ചു തുടങ്ങിയിരുന്നു..
പ്രധാനപ്പെട്ട ഭാഗം എത്തിയപ്പോഴെക്കും സ്വാമിയും ശിവയും ഇൻവെസ്റ്റെഴ്സിനെ സംസാരിച്ചു വീഴ്ത്തിയിരുന്നു..
നിലവിൽ ചെയ്ത് കൊണ്ടിരിക്കുന്ന കൺസ്ട്രക്ഷൻസിന്റെ രീതിയും ബഡ്ജറ്റും അവർക്ക് വിശദീകരിച്ചു നൽകി..!!
ഷെയർ സമ്പന്ധമായ കാര്യങ്ങളെ പറ്റി സ്വാമി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഡോറിന്റെ വാതിലിൽ മുട്ട് കേട്ട് എല്ലാവരും ഒരേ സമയം അങ്ങോട്ട് നോക്കിയത്..!!
" മെയ് ഐ കം ഇൻ ? "
വാതിൽ പകുതി തുറന്നു ഉള്ളിലേക്ക് തല ഇട്ട് നിൽക്കുന്ന ഒരു പെൺരൂപം..
" യെസ് പ്ലീസ് "
സ്വാമി മറുപടി നൽകിയതും അവൾ ചെറിയ ചിരിയോടെ അകത്തേക്ക് കയറി ശിവയുടെ സമീപത്തായി ഇരുപ്പുറപ്പിച്ചു.
ശിവ തൻറെ കൈകൾ നീട്ടി അവൾക്ക് ഹസ്തദാനം നൽകി പുതിയതായി വന്ന ആളെ മനസ്സിലാവാതെ സ്റ്റെല്ല അവളെ തന്നെ നിരീക്ഷിച്ചു...
വെള്ള ഷേർട്ട് ബ്രൗൺ കളർ സ്കെർട്ടിനൊപ്പം ഇൻസർഡ് ചെയ്ത് അഴിച്ചിട്ടിരിക്കുന്ന സ്‌ട്രെയ്റ്റ് ഹെയർ വെളുത്ത മുഖത്തു ചുണ്ടിലെ ലിപ്സ്റ്റിക് എടുത്ത് കാണിക്കുന്നു.. കണ്ടാൽ തന്നെ പ്രൊഫഷണൽ ആണെന്ന് മനസ്സിലാകുന്ന ഒരു സുന്ദരി പെണ്ണ്...!!
വീണ്ടും തുടർന്ന ബോർഡ് മീറ്റിങ്ങിൽ ഇപ്പോൾ 75% കംപ്ലീറ്റ് ആയി നിൽക്കുന്ന പ്രൊജക്റ്റ് അതിന്റെ ബാക്കി കൂടി പറഞ്ഞ സമയത്തിനുള്ളിൽ കമ്പ്ലീറ്റ് ആക്കണമെന്ന് പുറത്തു നിന്നും വന്ന ക്ലൈന്റ്സ് ആവശ്യപ്പെട്ടു.
ഇനിയുള്ള ശതമാനം കമ്പ്ലീറ്റ് ആക്കുന്നതിനൊപ്പം പ്രൊജക്റ്റിൽ കമ്പനി ഉദ്ദേശിക്കുന്ന മാറ്റത്തെപ്പറ്റിയും ബിസിനസിനെ പറ്റിയും കുറച്ചു കാര്യങ്ങൾ സ്വാമി സംസാരിച്ചു...
ഈ സമയം ഒക്കെയും ശിവ ആ പെണ്ണിനോട് മാത്രം സംസാരിക്കുന്നത് സ്റ്റെല്ല ശ്രദ്ധിച്ചിരുന്നു..!!
" വീ ആർ ഇന്റെരെസ്റ്റഡ്.. വിത്ത് തിസ്..
കൈ കൊടുക്കാം ??? "
ഇൻവെസ്റ്റ്റർഴ്സ് നിറഞ്ഞ ചിരിയോടെ ശിവക്ക് കൈ നീട്ടി....
സ്വാമിയും ശിവയും വളരെ സന്തോഷത്തോടെ അവർക്ക് കൈ നൽകി..!!
" സൊ ഈ പ്രോജക്ട് ഞങ്ങൾക്ക് ടൈം ടു ടൈം അപ്ഡേറ്റ് ചെയ്തു തരണം..! ശിവാനന്ദ് ആണ് ഇത് ലീഡ് ചെയൂന്നത് എങ്കിൽ ഇതിൻറെ ഡീറ്റെയിൽസ് എല്ലാം ശിവയെ അസിസ്റ്റ് ചെയ്യുന്ന വ്യക്തി ഹെഡ് ഓഫിസിലേക്ക് അപ്ഡേറ്റ് ചെയ്ത് തരുമെന്ന് ഞങ്ങൾ കരുതുന്നു "
ഇൻവെസ്റ്റ്ഴ്സിൽ പ്രധാനി എന്ന് തോന്നിക്കുന്ന വ്യക്തി എഴുനേറ്റ് നിന്ന് സംസാരിച്ചു.
" തീർച്ചയായും ഞാൻ അതെല്ലാം സമയത്തിനുള്ളിൽ തന്നെ ചെയ്തു റിപ്പോർട്ട് അയക്കുന്നതാരിക്കും സർ..!! "
ശിവയുടെ സമീപത്ത് നിന്നും ആ പെണ്ണ് എഴുന്നേറ്റ് നിന്ന് പറഞ്ഞു.
💬 Comments
View all comments