Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
അവൻ പതിയെ തല ചെരിച്ചു അവളെ നോക്കിയതും സ്റ്റെല്ലയുടെ മുഖത്ത് ദേഷ്യം ഉരുണ്ട് കൂടി വരുന്നതും അവൾ കണ്ണ് ഇറുക്കി നോക്കുന്നതും അവൻ കണ്ടു.
" ഓറഞ്ച് എടുത്തോളൂ..."
ഓർഡർ കൺഫേം ചെയ്ത് നൽകി ശിവ വീണ്ടും അവൾക്ക് അഭിമുഖം ആയി തിരിഞു ഇരുന്നു.
" ഇപ്പോഴും അത് തന്നെ ആലോചിച്ച് ഇരിക്കാണോ.. ?? "
" എന്തായിരുന്നു കളിയും ചിരിയും എല്ലാം ഒന്നും മിണ്ടാൻ പോലും സമയമില്ലല്ലോ..?? ഇപ്പോൾ എവിടുന്നാണ് സമയം ?? ഞാൻ പോവുകയാണ്..!! "
ഓർഡർ ചെയ്ത ജ്യൂസ് പോലും കുടിക്കാൻ നിൽക്കാതെ അവൾ അവിടെ നിന്നും എഴുന്നേറ്റ് പോകാൻ തുടങ്ങി.
" സ്റ്റെല്ല..!! അഡ്വാൻസ് ഹാപ്പി ബർത്ത്ഡെ " ശിവ അത് പറഞ്ഞതും അവൾ എഴുന്നേറ്റ് പോകാൻ തുടങ്ങിയിടുത്ത് നിന്നു.
" എൻറെ ബർത്ത് ഡെ ആണെന്ന് എങ്ങനെ അറിയാം..?? "
" അതൊക്കെ അറിയാം ഇനി നാലുദിവസം കൂടി കഴിഞ്ഞാൽ നിന്റെ ജന്മ ദിനം ആണെന്നും അറിയാം.. നീ അന്ന് ലീവ് ആണെന്നും അറിയാം...!! "
അവൻ ചിരിയോടെ ആണ് അത് പറഞ്ഞെങ്കിലും അവൾക്ക് ഭാവ മാറ്റം ഒന്നുമില്ല.
" സ്റ്റെല്ല ഞാൻ അറിഞ്ഞുകൊണ്ട് തന്നെയാണ് ഒഴിവാക്കിയത്..!! "
ശിവയുടെ വാക്കുകൾ കേട്ടതും പോകാൻ നിന്നിടത്ത് നിന്നും അവൾ ഞെട്ടലോടെ തിരിഞ്ഞ് അവനെ നേരെ നിന്നു...!!
" എന്തിന് ?? "
ആ ചോദ്യത്തിന് ശിവ മറുപടി നൽകിയില്ല. അവൻ കഫെറ്റീരിയയിലെ സൈഡ് ഗ്ലാസ്സിൽ കൂടി പുറത്തേക്ക് നോക്കി കൊണ്ടിരുന്നു....
" ശിവ എന്തിനാണ് എന്നെ പ്രോജക്ടിൽ നിന്നും മാറ്റിയത്..?? "
" നിന്നെ പ്രോജക്ടിൽ നിന്നും അല്ല മാറ്റിയത് എൻറെ സമീപത്തുനിന്നും ആണ് മാറ്റിയത്... നീ കൂടെയുള്ളപ്പോൾ എനിക്ക് മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല പെണ്ണെ നീ അടുത്തുള്ള ഓരോ നിമിഷവും ഞാൻ നിന്നെ അറിയാതെ പ്രണയിച്ചു പോകുന്നു...!! "
ശിവ ഒന്ന് നിർത്തി സംഘർഷത്തൊടെ അവന്റെ കൈകൾ കൂട്ടി തിരുമ്മി ..
" പെണ്ണേ..നീ പറഞ്ഞ എല്ലാ കാര്യങ്ങളെയും ബഹുമാനിച്ചുകൊണ്ടുതന്നെ നിൻറെ പ്രൈവസിയും കുടുംബ ജീവിതത്തെയും കൺമുന്നിൽ കണ്ടു
💬 Comments
View all comments