0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4616

കൊണ്ട് തന്നെ ഞാൻ പറയുകയാണ്  ഞാൻ നിന്നെ  സ്നേഹിച്ചു  പോകും..  എനിക്ക് കഴിയില്ല ഇങ്ങനെ.... !!!!!! "

ശിവ ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞു  തീർത്തതും സ്റ്റെല്ലക്ക് ഉള്ളിൽ നിന്നും ഒരു തരിപ്പ് ഉയർന്ന് വന്ന് നെഞ്ചിൽ എത്തി നില്കുന്നത് അവൾ അറിഞ്ഞു...

കൈ കാലുകൾ അടക്കം ശരീരം അടിമുടി വിറക്കുന്നു.. അതി സങ്കീർണ്ണമായ ഒരു  വികാരം മനസ്സിനെയും ശരീരത്തെയും ഒരു പോലെ നിയന്ത്രിക്കുന്നു....!!

"  ഇതു മാത്രമാണ് എനിക്കൊരു പോംവഴിയായി തോന്നിയത്.. പക്ഷെ അപ്പോൾ ഞാൻ ആഗ്രഹിച്ചത് പോലെയല്ല  നീ എന്നെ മനസിലാക്കിയത്...!! "

അവൻ പറഞ്ഞു അവസാനിപ്പിച്ചു അവൾക്ക്  തിരിഞ്ഞു ഇരുന്നു..

"  ശിവാ... ഞാൻ എന്റെ ദൈവമേ..!! "

വീഴാതിരിക്കാൻ എന്ന പോലെ അവൾ സൈഡിലെ ടേബിളിൽ കൈ കൊണ്ട് പിടിച്ചു.

" ശിവാനന്ദ്  ഒന്നിനെയും ഇതുവരെ ഇത്രയും ആഘാതമായി ആഗ്രഹിച്ചിട്ടില്ല..!! ജീവിച്ച കാലത്തോളം  ആഗ്രഹിച്ചതെല്ലാം നേടിയിട്ടേയുള്ളൂ എങ്കിലും നീ എന്ന സ്വപ്നം ഇപ്പോഴും എന്റെ ഒരുപാട് കൈപ്പാട്  അകലെയാണ്..!! "

അവൻ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..

" ഒരാളുടെ ശരീരം നേടാൻ കഴിഞ്ഞേക്കാം പക്ഷേ അവളുടെ മനസ്സ്..... നിന്നോടുള്ള എൻറെ ഭ്രാന്തമായ സ്നേഹവും ഇഷ്ടവും എന്നെയും നിന്നെയും എവിടെ എത്തിക്കും എന്നെനിക്കറിയില്ല സ്റ്റെല്ല..!!  എങ്കിലും കണ്മുന്നിൽ കാണാതിരുന്നാൽ  അത്രയും അഭിനിവേശം കുറയും എന്നെങ്കിലും ഞാൻ കരുതി.. പക്ഷേ പറ്റുന്നില്ല..!! "

വശത്ത് നിന്നും സ്റ്റെല്ലക്ക് നേരെ മുഖം തിരിഞ്ഞതും ശിവയുടെ  മുഖത്തേക്ക് നോക്കിയ സ്റ്റെല്ല  ആ കാഴ്ച കണ്ട് തളർന്ന് പോയി...!!

ശിവയുടെ  രണ്ട് കണ്ണുകളും നിറഞ്ഞിരിക്കുന്നു...

അപ്പോൾ ഇത് ഹൃദയത്തിൽ നിന്നും വന്നതാണ്...

അതിന് അവൾക്ക് എന്തു മറുപടി നൽകണമേന്നൊ..  എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു...!!

ഒരു നിമിഷം കുതിച്ചുയർന്ന ഹൃദയമിടിപ്പോടെ പിടക്കുന്ന കണ്ണുകളോടെ അവൾ അവനെ തന്നെ നോക്കി നിന്നു...!!

"  നിനക്കായി ഒരിക്കൽ ഞാൻ ഒരു സമ്മാനം കൊണ്ടുവന്നിരുന്നു പക്ഷേ അന്ന് നീ അത് അവഗണിച്ചു.. !! ഇനി  എന്നെങ്കിലും ഒരിക്കൽ  നിനക്ക് അത്  തരാനുള്ള അധികാരം ഉള്ളപ്പോൾ മാത്രമേ ഇനിയൊരു ഉപഹാരം ഞാൻ  നൽകൂ...!!

💬 Comments

View all comments