Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
നിനക്ക് ഒരു പരിപാടിയുമില്ലാലെ...?? "
ചോദ്യം കഴിഞ്ഞതും ഭഗത്ത് പയ്യന്റെ ചെവിക്കല്ല് നോക്കി രണ്ടാമതും പൊട്ടിച്ചു..!!!
ആചാന ബാഹുവായ അവന്റെ ഒരടി തന്നെ എടുപ്പത് കനത്തിൽ ആയിരുന്നു.
" സാർ ഞാൻ സത്യമാണ് പറയുന്നത്..! എനിക്ക് ഒരു പരുപാടിയും ഇല്ല "
പയ്യൻ കരഞ്ഞു തുടങ്ങിയിരുന്നു.
" ഷ്ഷൂ....!! ഞങ്ങൾ പോലീസ് അല്ല പക്ഷേ എനിക്ക് നിന്നെ കൊണ്ട് ആവശ്യമുണ്ട് അതുകൊണ്ട് ഞാൻ പറയുന്ന കുറച്ച് കാര്യങ്ങൾ നീ ചെയ്യണം..!! നമുക്ക് അതിനെ പറ്റി സംസാരിച്ചാലോ ? "
വളരെ മയത്തിലായിരുന്നു ശിവയുടെ സംസാരം.
" എന്താണ് നിങ്ങൾക്ക് എന്നെക്കൊണ്ട് ആവശ്യം ?? "
അവൻ സംശയത്തോടെ ശിവയെ നോക്കി.
" അതൊക്കെയുണ്ട് കുറച്ച് കടന്ന കൈയാണ് എന്തായാലും നീ ചെയ്തേ പറ്റൂ..!! "
" എനിക്ക് നിങ്ങൾ ആരാണെന്ന് പോലും അറിയില്ല..!! എന്നെ ഈ രൂപത്തിൽ കെട്ടിയിട്ട് ഒരു കാര്യം അവശ്യപ്പെടുമ്പോൾ എന്താണെന്ന് പോലും അറിയാതെ ഞാൻ എങ്ങനെയാണ് ചെയ്യുമോ ഇല്ലയോ എന്ന് പറയുന്നത്..?? "
" ഞാൻ ജോർജ് ബുഷ് ഇത് ഡൊണാൾഡ് ട്രമ്പ്.. ഞങ്ങൾ അമേരിക്കയുടെ നയ തന്ത്രപരമായ കാര്യങ്ങൾ സംസാരിക്കാൻ വന്നതാണ്... എന്താ മോനെ ചെയ്യാൻ പറ്റുമോ ?? "
ചിരിച്ചു കൊണ്ടാണ് ശിവ അത് പറഞ്ഞത് അത് കേട്ടതും അവിടെ കൂടി നിന്ന അവൻറെ കൂടെ ഉള്ളവരും പരിഹസിച്ചു ചിരിച്ചു.
എല്ലാവരുടെയും ചിരി അവന് കാര്യമായ രീതിയിൽ അലോസരമുണ്ടാക്കി
" അത്യാവശ്യം സെറ്റപ്പ് എനിക്കുമുണ്ട്..!! പണി കിട്ടും കേട്ടോ "
പയ്യൻ ശിവയെ നോക്കി ദേഷ്യം കൊണ്ട് പല്ല് ഇറുമ്മി.. !!
എങ്കിലും ശിവയുടെ മുഖത്ത് ഒരു കൂസലോ ഭാവമാറ്റമൊ ഉണ്ടായില്ല.
" ഭഗത് ഇവനെ കൊണ്ട് നമുക്ക് ഉപകാരമുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല..!! മാത്രമല്ല എന്തായാലും നീ ഇവിടുന്ന് പുറത്തു പോയാൽ എനിക്കിട്ട് പണിയുകയും ചെയ്യും.. ഇപ്പോൾ എന്താ ചെയ്യാ..?? "
ശിവ തന്റെ വെട്ടി ഒതുക്കിയ കുറ്റി താടി ചൊറിഞ്ഞുകൊണ്ട് എന്തോ കാര്യമായി ആലോചിച്ചു.
പിന്നെ പുറകിൽ നിന്നും അരയിൽ തിരുകി വെച്ചിരുന്ന ഒരു പീസ് പുറത്തേക്ക് എടുത്തു.
💬 Comments
View all comments