Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
" ഇത് ബരീറ്റ എം 9 സെമി ഓട്ടോ മാറ്റിക് അമേരിക്കൻ ആണ്..!! വേൾഡ് ഡിഫെൻഡർ എന്നാ ചോട്ടാ നെയിം.. നിൻറെ കാൽപാദം തൊട്ട് തലയോട്ടി വരെ 5 സെൻറീമീറ്റർ ഗ്യാപ്പിൽ ഞാൻ ഓരോ തുളയിടും "
ശിവയുടെ മുഖ ഭാവം മാറിയതും ഒപ്പം സിനിമകളിൽ മാത്രം കണ്ടു പരിചയം ഉള്ള 'വേൾഡ് ഡിഫെൻഡർ ' പുറത്തേക്ക് കണ്ടതും പയ്യൻറെ മുട്ടുകാലടക്കം കിടന്ന് വിറക്കാൻ തുടങ്ങി...
സംഭരിച്ച ധൈര്യം എല്ലാം ചോർന്നത് പോലെ.. മുന്നിലിരിക്കുന്നത് സാധാരണക്കാരല്ല എന്ന് അവനു വളരെ വ്യക്തമായി മനസ്സിലായി.
" സർ നിങ്ങൾ ആരാണെങ്കിലും നിങ്ങൾക്ക് വേണ്ടത് ഞാൻ ചെയ്യാം "
" വേണ്ട..!! നിനക്ക് അത് ബുദ്ധിമുട്ടാവില്ലേ ഞാൻ വേറെ ആരെങ്കിലും നോക്കിക്കോളാം.."
ശിവ എഴുനേൽക്കാൻ തുടങ്ങി.
" വേണ്ട സാർ എന്താണെങ്കിലും എന്നെക്കൊണ്ട് പറ്റുന്നത് കൊണ്ടാണല്ലോ നിങ്ങൾ എന്നെ കൊണ്ടുവന്നിരിക്കുന്നത് ഞാൻ തന്നെ ചെയ്യാം സർ..!! "
" കണ്ടോ അപ്പോൾ നിനക്ക് ബുദ്ധിയില്ലാഞ്ഞിട്ടല്ല "
അത് പറഞ്ഞതും ശിവ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്ക് പുറത്തേക്ക് എടുത്തു. .
" വലിക്കുമോ ?? അല്ല അതെന്ത് ചോദ്യമാണല്ലേ ? "
ശിവ തൻറെ പോക്കറ്റിൽ നിന്നും എടുത്ത പാക്കറ്റ് അവന് നേരെ നീട്ടി.
തൻറെ സിഗരറ്റ് കത്തിച്ച ശേഷം ലൈറ്റർ അവന് പാസ് ചെയ്തു..
സാഹചര്യം ഒന്ന് തണുത്തു എന്ന് മനസ്സിലാക്കിയതും അവൻ പാക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് വായിലേക്ക് വച്ച് കത്തിച്ചു..
ശിവ പോക്കറ്റിൽ നിന്നും ഒരു ചെറിയ കവർ എടുത്ത് അവനു നൽകി..
" ആരും വെറുതെ പണിയെടുക്കേണ്ട ഇത് നിനക്കുള്ളതാണ് പിന്നെ ആദ്യം രണ്ടെണ്ണം കിട്ടിയത് അത് ഈ പൈസ വാങ്ങി നീ ചാമ്പാൻ നോക്കിയാൽ എന്തായിരിക്കും വരാൻ പോകുന്നത് എന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാണ്..!! എന്താണ് ചെയ്യേണ്ടത് എന്ന് ഭഗത്ത് പറഞ്ഞു തരും " അതും പറഞ്ഞ് ശിവ ഭഗത്തിനെയും കൂട്ടി അവിടെ നിന്നും പുറത്തേക്ക് മാറി
" ഭഗത് എന്താ വേണ്ടത് എന്ന് നിനക്കറിയാം.."
" ആ ചേട്ടാ ..!! ഞാൻ നോക്കിക്കോളാം
💬 Comments
View all comments