Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
മാനേജരുടെ ക്യാബിനിലേക്ക് നടന്നു. " സർ ഞാൻ പറഞ്ഞിരുന്ന ലീവിന്റെ കാര്യം എന്തായി..?? "
" വ്യാഴാഴ്ചയല്ലേ..?? "
" അതേ സർ "
അവൾ പ്രേതീക്ഷയോടെ മറുപടി നല്കി കാത്ത് നിന്നു.
" ഒക്കെയ്..!! താൻ എടുത്തോ പിന്നെ ആ സ്വാമിയോട് ഒന്നു പറഞ്ഞേക്കണം..!! "
" അതു കുഴപ്പമില്ല ഞാൻ നേരത്തെ സ്വാമിയോട് സംസാരിച്ചിരുന്നു ആൾക്ക് കുഴപ്പമൊന്നുമില്ല.. എന്ന് പറഞ്ഞു "
" പെർഫെക്ട് !! അങ്ങനെയാണെങ്കിൽ താൻ ഓഫ് എടുത്തോളൂ.."
മാനേജർക്ക് താങ്ക്സ് പറഞ്ഞ് അവൾ പുറത്തേക്കിറങ്ങി.
' വ്യാഴാഴ്ച തന്റെ ബർത്ഡേ ആയതുകൊണ്ട് ലീവ് എടുക്കാനും ഒരുമിച്ച് വീട്ടിൽ തന്നെ കേക്ക് കട്ട് ചെയ്യാനും വൈകുന്നേരം പുറത്തിറങ്ങാനും ആൽബി പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു '
അതുകൊണ്ടു തന്നെ നേരത്തെ ലീവ് പറഞ്ഞു സേഫ് ആക്കാൻ സ്റ്റെല്ല മറന്നില്ല..!!
ഉച്ച ഭക്ഷണത്തിനായി കഫ്റ്റീരിയയിൽ എത്തിയതും വളരെ നോർമലായിട്ട് ആണവൾ പെരുമാറിയത്തെങ്കിലും അവളുടെ കണ്ണുകൾ ശിവയെ തിരയുന്നുണ്ടായിരുന്നു...
ഇവിടെ ഉണ്ടാവരുത് എന്ന് തന്നെ അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു..
മനസിൽ എന്തൊക്കെയോ ടെൻഷൻ ഉടലെടുക്കുന്നതും പലപ്പോഴും തന്റെ കൈ വിട്ട് പോകുന്നതും അവൾ ഇതിനോടകം തിരിച്ച് അറിഞ്ഞിരുന്നു..!!
വീട്ടിൽ നിന്നും പാകം ചെയ്തു കൊണ്ടുവന്ന ഫുഡ് മൈക്രോ വേവിൽ ചൂടാക്കി എടുക്കുമ്പോഴേക്കും അവൾ അലക്ഷ്യമായി തന്റെ കൈവിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു....
കഫറ്റീരിയയിൽ ഒരുപാട് ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു.. അറിയുന്ന പലരും അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ തിരിച്ചും.
ഏകദേശം രണ്ട് മിനിട്ട് കൊണ്ട് തന്നെ മൈക്രോവേവിൽ ഫുഡ് ചൂടാക്കി എടുത്ത ശേഷം അവൾ അതുമെടുത്ത് ഒരു വശത്ത് ആയി ടേബിളിൽ പോയി ഇരുപ്പുറപ്പിച്ചു..!!
ഫോണിൽ ശ്രെദ്ധിച്ച് ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആൽബിയെ വിളിച്ചു നോക്കിയെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല..
ഓരോന്നാലോചിച്ചും ഫോണിൽ റീൽസ് കണ്ടും അവൾ ഫുഡ് കഴിച്ചു കൊണ്ടിരുന്നു.
ആരെയോ തേടുന്ന പോലെ വശ്യമായ മിഴികൾ കഫ്റ്റീരിയ ആകമാനം ഒന്ന് ഓടിച്ചതും ആരും ശ്രെദ്ധിക്കാത്ത ഒരു കോണിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു.. കഫറ്റീരിയയിലെ വശത്ത് ആയി ഇട്ടിരുന്ന സോഫയിൽ ശിവ ഉണ്ടായിരുന്നു...!!!
കണ്ണുകൾ തമ്മിൽ ഉടക്കിയതും പതിവ് പോലെ
💬 Comments
View all comments