0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4771

നെഞ്ചിടിപ്പ് കൂടുന്നതും ശരീരം പ്രതികരിക്കുന്നതും അവൾ തിരിച്ച് അറിഞ്ഞു..
ഒരു കൈ കൊണ്ട്  മുടി ഇഴകളെ തഴുകി ചെവിക്ക് പുറകിലേക്ക്  ഒതുക്കി വച്ചു ഇടം കണ്ണിട്ട് അവൾ അവനെ നോക്കി..!!

സ്റ്റെല്ലയെ കണ്ടു  എങ്കിലും ശിവ  അവളുടെ  അടുത്തേക്ക് വരികയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല...
സ്കൂൾ കാലഘട്ടത്തിൽ പരസ്പരം കാണുന്ന കമിതാക്കളെ പോലെ അവർ ഇടയ്ക്കിടയ്ക്ക് പരസ്പരം നോട്ടങ്ങൾ നൽകി...!!

" ഹലോ സ്റ്റെല്ലാ.. കഴിഞ്ഞോ..?? "  പരിചിതമായ ഒരു ശബ്ദം കേട്ടതും  അവൾ ഞെട്ടലോടെ ആളെ ശ്രെദ്ധിച്ചു.

" ആ സ്വാമി  ഞാൻ ഓൾമോസ്റ്റ് കഴിഞ്ഞു "

" ഒക്കേ ഞാൻ ഒറ്റക്ക് കഴിച്ചോളാം..!!  പിന്നെ ഈ  വ്യാഴാഴ്ച അല്ലെ താൻ ഓഫ് പറഞ്ഞിരിക്കുന്നത് ?? "
സ്വാമി അടുത്തേക്ക് വന്നു അവളുടെ ഓപ്പോസിറ്റ് ആയിരുന്നതും ആ ചോദ്യത്തിനും കൂടി അവൾ ഉത്തരം പറയേണ്ടി വന്നു.

" ആ സ്വാമി നാളെ ഞാൻ ഉണ്ടാവും വ്യാഴാഴ്ച ഞാൻ ഓഫ് ആയിരിക്കും "

"  അതു കുഴപ്പമില്ല.. പിന്നെ  എന്താ പെട്ടെന്ന് ഒരു ലീവ് ?  എന്തെങ്കിലും എമർജൻസി ആണോ ? "
സ്വാമി തന്റെ ടിഫിൻ ബോക്സ് തുറക്കുന്നതിനടയിൽ അവളോട് കുശലം ചോദിച്ചു.

" എയ്,. പ്രശ്നം ഒന്നുമില്ല സ്വാമി..!!  എൻറെ ബർത്ത് ഡേ ആണ് അപ്പോ ഫാമിലിയായിട്ട് ടൈം സ്പെൻഡ് ചെയ്യാം എന്ന് കരുതി " അവൾ തന്റെ സ്വാഭാവികമായ പുഞ്ചിരിയോടെയാണ് മറുപടി നൽകിയത്.

"  ഓ..!!  ഐ വിഷ് എ വെരി വെരി ഹാപ്പി ബര്ത്ഡേ ടൂ യൂ "
അയാൾ തൻറെ ഇടം കൈ കൊണ്ട് അവൾക്ക് ഷേക്ക് ഹാണ്ട് നൽകി.

കുറച്ചു സമയം കൂടി  ഓഫീസിൽ തന്നെയുള്ള മറ്റു കാര്യങ്ങളെപ്പറ്റി സംസാരിച്ചു.

ചെറിയൊരു സമയത്തിന്റെ ഇടവേള കഴിഞ്ഞ് അവള്‍ ശിവ  ഇരിക്കുന്നിടത്തേക്ക് ഇടം കണ്ണിട്ട് നോക്കിയെങ്കിലും അവൻ അവിടെ ഉണ്ടായിരുന്നില്ല...
അവൾ  ചുറ്റുപാടും തന്റെ  കണ്ണുകൾ ഓടിച്ചു നോക്കി  എങ്കിലും അവിടെ  എവിടെയും തന്നെ ശിവ ഉണ്ടായിരുന്നില്ല...!!

" സ്വാമി ഞാൻ എഴുന്നേൽക്കട്ടെ..?? "

" യാ ഷുവർ "
സ്റ്റെല്ലാ

💬 Comments

View all comments