0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4786

തന്റെ ഭക്ഷണം കഴിച്ച് പൂർത്തിയാക്കി സ്വാമിയോട് പറഞ്ഞ്  എഴുന്നേറ്റു.

സമയം മുന്നോട്ട് ഓടി കൊണ്ടിരുന്നു.. ജനറൽ ഷിഫ്റ്റിന്റെ എൻഡ് ടൈം  ആയത്  കൊണ്ട് തന്നെ ഏകദേശം 5 മണിയോടെ അവൾ ലോഗ് ഔട്ട്  ചെയ്തിരുന്നു..
എല്ലാവരെയും പോലെ ബാഗും  ലാപ്ടോപ്പും എടുത്ത് അവളും താഴേക്ക് ഇറങ്ങി...!!

ആൽബിയോട് ഇറങ്ങി എന്ന മെസ്സേജ് അയച്ചിട്ട്,  ജസ്റ്റ് ഒന്ന് വാഷ് റൂമിൽ  പോയി വേഗം തന്നെ  ഇറങ്ങി  അവൾ തൻറെ സ്കൂട്ടിക്ക്  ലക്ഷ്യമാക്കി  നടന്നു.

സൈഡ് സ്റ്റാന്റിൽ നിന്നും സ്കൂട്ടിയിറക്കി അതിലേക്ക് കയറി ഇരുന്നതും  വണ്ടിയുടെ മിററിൽ കൂടി തന്റെ തൊട്ട്  പുറകിൽ നിൽക്കുന്ന ഒരു പയ്യനെ അവൾ ശ്രെദ്ധിച്ചു..!!

"  ഹലോ സ്റ്റെല്ല ചേച്ചിയല്ലേ..?? "  അപരിചിതമായ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കിയതും അവൻ അടുത്തേക്ക് വന്നു.

ഷർട്ട് ഇൻസൈഡ് ചെയ്തു പ്രൊഫഷണൽ ലുക്കിൽ ഒരു പയ്യൻ..
" എനിക്ക്  മനസ്സിലായില്ല..?? "
അവൾ സംശയത്തോടെ അവനെ നോക്കി.

"  ചേച്ചി എൻറെ പേര് ജിതിൻ ഞാൻ ചേച്ചിയുടെ കസിൻ സജിന്റെ  ഫ്രണ്ട് ആണ് ഞാൻ ഒരിക്കൽ സജിന്റെ കൂടെ അപ്പാർട്ട്മെന്റിലേക്ക് വന്നിട്ടുണ്ടായിരുന്നു..!! അപ്പോൾ ചേച്ചി അവിടെ ഇല്ലായിരുന്നു ആൽബിൻ ചേട്ടായി മാത്രമേ ഉണ്ടായിരുന്നുള്ളു "
ആൽബിയുടെ  പേര് പറഞ്ഞതും അവൾക്ക് ചെറിയ ആശ്വാസം തോന്നി.. അപ്പോൾ ഏതോ വകയിൽ തന്നെ അറിയുന്ന പയ്യനാണ്.

" ചേച്ചി ഞാൻ ഇതേ  പാർക്കിൽ ഒരു കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്..!! ആൽബിൻ ചേട്ടായി വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ചേച്ചി എനിക്കൊരു ഹെൽപ്പ് ചെയ്യാമോ ?? "

" എന്താണ് ഹെൽപ്പ് ?? "

" സജിൻ എന്നോട് ഒരു സാധനം ചോദിച്ചിട്ട് ഉണ്ടായിരുന്നു..!! അവൻ ആണേൽ നാട്ടിലും,  പിന്നെ അവൻ വരുമ്പോഴേക്ക്  ഞാൻ  നാട്ടിൽ പോകുന്നത് കൊണ്ട് ആൽബിൻ ചേട്ടായിയുടെ കയ്യിൽ കൊടുത്ത് ഏൽപ്പിക്കാനാണ് പറഞ്ഞത്... ചേച്ചി ഇതൊന്ന്  ആൽബിൻ ചേട്ടായിക്ക് കൊടുത്തേക്കാവൊ..?? "
അവൻ തന്റെ കയ്യിൽ നിന്നും ഒരു പൊതി അവൾക്കായി നീട്ടി.

" സജിൻ വന്ന് വാങ്ങിക്കോളും "
അവൻ നീട്ടി പിടിച്ച പൊതി  വാങ്ങുന്നതിന് മുമ്പായി

💬 Comments

View all comments