Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
ബുക്കും പേപ്പറും എല്ലാം കറക്റ്റ് ആണെങ്കിലും ലൈസൻസ് ഉണ്ടെങ്കിലും ഇപ്പോഴും പോലീസിനെ കാണുമ്പോൾ ചെറിയൊരു ടെൻഷനാണ്..
അവൾ അടുത്തേക്ക് എത്തിയതും പ്രതീക്ഷിച്ചത് പോലെ തന്നെ അവർ വണ്ടിക്ക് കൈ നീട്ടി..
വണ്ടി സ്റ്റാന്റിൽ ചാരി വെച്ചതും ലൈസൻസും വണ്ടിയുടെ ആർ സിയും അവർ ചോദിച്ചു.. ഹെൽമറ്റ് അഴിക്കാതെ തന്നെ പേഴ്സിൽ നിന്നും തന്റെ ലൈസൻസും അതിനൊപ്പം ഫോണിൽ ഡോക്യുമെൻറായി സൂക്ഷിച്ചിരുന്ന വണ്ടിയുടെ ആർ സി യും അവൾ കാണിച്ചു കൊടുത്തു.
" ഞങ്ങൾക്ക് വണ്ടിയുടെ ഡിക്കിയും ബാഗും ഒന്ന് ചെക്ക് ചെയ്യണം.."
" അതെന്തിനാണ് സാർ..?? "
" ഒന്നുമില്ല ഇവിടെ കുറച്ച് ലഹരി ഉപയോഗം ഉള്ളതായി സൂചന കിട്ടിയിട്ടുണ്ട് ഒരു പ്രൊസീജിയർ മാത്രമാണ് "
അതും പറഞ്ഞ് ഒരു കോൺസ്റ്റബിൾ വണ്ടിയുടെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു.
ഡിക്കി തുറന്നതും അതിൽ പ്രത്യേകിച്ച് ഒന്നും തന്നെ ഉണ്ടായിരുന്നില്ല..
ചെക്കിംഗ് കഴിഞ്ഞ് അവൾ പോകാൻ തുടങ്ങുന്നതിനു മുന്നായി വയസ്സൻ ആയ ഒരു പോലീസുകാരൻ അവളുടെ അടുത്തേക്ക് വന്നു.
" ജസ്റ്റ് ആ ബാഗ് കൂടി ഒന്ന് കാണിച്ചേക്ക്..?? " അവൾ ബാഗ് തുറന്നതും പോലീസുകാരന്റെ നോട്ടം പയ്യൻ നൽകിയിരുന്ന പൊതിയിലെക്ക് ഉടക്കി..!!
ബാഗിലേക്ക് കൈ കടത്തി അയാൾ ചെറിയ സംശയത്തോടെ പൊതി പുറത്തേക്കെടുത്തു.
" ഇതെന്താണ്..?? "
" അത് എൻറെ ഭർത്താവിനു ആളുടെ ഒരു സുഹൃത്ത് നൽകിയതാണ് ""
" ഞാനിതൊന്ന് പൊട്ടിച്ചു നോക്കിക്കോട്ടെ..?? " ചോദ്യം കഴിയുന്നതിനു മുന്നേ അയാൾ അത് പൊട്ടിച്ചു നോക്കിയിരുന്നു.
ടൈറ്റ് ആയ കവർ പോലീസുകാരൻ പൊട്ടിച്ചതും ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ട് വച്ചിരുന്ന അഞ്ച് പാക്കുകൾ കണ്ട് അവൾ ഞെട്ടി തരിച്ചു..!!
ഉള്ളം കാലിന്റെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് കയറി വരുന്നത് സ്റ്റെല്ല തിരിച്ച് അറിഞ്ഞു.. !!
പ്രത്യേകം കവറിൽ പാക്ക് ചെയ്തിരിക്കുന്നതും കൊണ്ടും സജിന്റെ കയ്യിൽ നിന്ന് ഇതിനു മുൻപ് നേരിട്ട് കണ്ടു പരിചയം ഉള്ളതു കൊണ്ടും അതെന്താണെന്ന് അവൾക്ക് വളരെ കൃത്യമായി മനസ്സിലായി...!!
ചതിക്കപ്പെട്ടിരിക്കുന്നു.... ആരോ തന്നെ വളരെ വ്യക്തമായി പെടുത്തിയിരിക്കുന്നു..!!
പോലീസുകാരൻ നേരെ വന്ന് അവളുടെ
💬 Comments
View all comments